Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പാർട്ടി നിലപാടിനും സമീപനത്തിനും വിരുദ്ധമായ കാര്യം; ഉചിത നടപടി സ്വീകരിക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം; ബീന ഫിലിപ്പിന്റെ നടപടിയിൽ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കോഴിക്കോട് മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പാർട്ടി നിലപാടിനും സമീപനത്തിനും വിരുദ്ധമായ കാര്യം; ഉചിത നടപടി സ്വീകരിക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം; ബീന ഫിലിപ്പിന്റെ നടപടിയിൽ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ സിപിഎം ജില്ലാ ഘടകത്തെ പാർട്ടി ചുമതലപ്പെടുത്തി. മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാർട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വവും നേരത്തെ രംഗത്ത് എത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റും മേയറെ തള്ളിപ്പറയുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജില്ലാ നേതൃത്വം ഇനി എന്തു നടപടി സ്വീകരിക്കും എന്നാണ് കണ്ടറിയേണ്ടത്.

കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഇറക്കിയ പ്രസ്താവന -

കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഐ.(എം )എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .ഇത് സിപിഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സിപിഐ. (എം ) തീരുമാനിച്ചു.

സംഭവത്തിൽ വിശദീകരണവുമായി ബീന ഫിലിപ്പും രംഗത്തെത്തിയിരുന്നു. ബാലഗോകുലം പരിപാടിക്ക് പോകുന്നതിന് പാർട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയിട്ടില്ലെന്നാണ് ബീന ഫിലിപ്പ് പ്രതികരിച്ചത്. ബിജെപിക്കാർ നടത്തുന്ന പല പരിപാടികളിലും പോകാറുണ്ട്. അവിടെയൊന്നും വർഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ലെന്നും ബീന വിശദീകരിച്ചിരുന്നു.

''സ്ത്രീകളുടെ കൂട്ടായ്മ അമ്മമാരോട് സംസാരിക്കണമെന്ന് പറയുമ്പോൾ അത് നിഷേധിക്കാൻ എനിക്ക് പറ്റില്ല. ആർഎസ്എസിന്റെ പോഷക സംഘടനയെന്ന് ബാലഗോകുലത്തെ വിചാരിച്ചിരുന്നില്ല. അവരുമായി ബന്ധപ്പെട്ടവരാണെന്ന് അറിയാമായിരുന്നു. ബിജെപിക്കാർ നടത്തുന്ന പല പരിപാടികളിലും ഞാൻ പോകാറുണ്ട്. അവിടെയൊന്നും വർഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ല. ബാലഗോകുലത്തിന്റെ പരിപാടിയിലേക്ക് പോകുന്നതിന് പാർട്ടിയുടെ അനുവാദം ചോദിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. മുഴുവൻ സമയപ്രവർത്തനമെന്ന ശീലമില്ലാത്തതുകൊണ്ടായിരിക്കാം, കർശനമായിട്ടുള്ള നിയന്ത്രണമൊന്നും എനിക്ക് മേൽ പാർട്ടി വച്ചിട്ടില്ല.''-ബീന ഫിലിപ്പ് പറഞ്ഞു.ശിശുപരിപാലനത്തിൽ കേരളം പിന്നിലാണെന്ന പരാമർശവും ബീന ഫിലിപ്പ് ആവർത്തിച്ചു. നോർത്ത് ഇന്ത്യയിലെ ആൾക്കാർ ഏത് കുട്ടിയെയും വളരെ സ്‌നേഹത്തോടെ നോക്കും. അവരുടെ വീട്ടിൽ ചെന്നാൽ അടുത്ത വീട്ടിലെ കുട്ടിക്ക് ഭക്ഷണം അത് പോലെ കൊടുക്കും. പക്ഷെ കേരളത്തിൽ അങ്ങനെയല്ലെന്ന് ബീന ഫിലിപ്പ് അവകാശപ്പെട്ടു.

''ശിശു പരിപാലനത്തിൽ കേരളം പിന്നിലാണ്. നോർത്ത് ഇന്ത്യയിലെ ആൾക്കാർ ഏത് കുട്ടിയെയും വളരെ സ്‌നേഹത്തോടെ നോക്കും. അവരുടെ വീട്ടിൽ ചെന്നാൽ അടുത്ത വീട്ടിലെ കുട്ടിക്ക് ഭക്ഷണം അത് പോലെ കൊടുക്കും. പക്ഷെ കേരളത്തിൽ അങ്ങനെയല്ല. വളരെ സ്വാർത്ഥത കുഞ്ഞുങ്ങളെ പഠിപ്പിക്കും. ഇതെല്ലാം എന്നോട് പറഞ്ഞത് നോർത്ത് ഇന്ത്യയിലെ എന്റെ ബന്ധുക്കളാണ്. ചേച്ചി കേരളത്തിലെ വന്നപ്പോഴാണ് ഇത് അറിയുന്നതെന്നാണ് അവർ പറഞ്ഞത്. കുട്ടികളെ ഒരു വീട്ടിലേക്ക് പറഞ്ഞ് വിട്ട് കഴിഞ്ഞാൽ, അവർ കുഞ്ഞുങ്ങളെ ഒരുപോലെ കാണില്ല. കേരളത്തിലെ വീടുകളിലെ കുട്ടികളോടുള്ള സമീപനം തെറ്റാണ്. എല്ലാവരെയും അല്ല ഉദേശിച്ചേ.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP