Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊണ്ടിമുതലായി ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികൾ ഹാജരാക്കി വഞ്ചിയൂർ പൊലീസ്; പ്രതിയുടേതല്ലെന്ന് കെമിക്കൽ എക്‌സാമിനർ; എസ്‌ഐയുടേതാണോ എന്ന് കോടതിയുടെ വാക്കാൽ പരിഹാസം; പോക്‌സോ കേസിൽ പ്രതിക്ക് മോചനം

തൊണ്ടിമുതലായി ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികൾ ഹാജരാക്കി വഞ്ചിയൂർ പൊലീസ്; പ്രതിയുടേതല്ലെന്ന് കെമിക്കൽ എക്‌സാമിനർ; എസ്‌ഐയുടേതാണോ എന്ന് കോടതിയുടെ വാക്കാൽ പരിഹാസം; പോക്‌സോ കേസിൽ പ്രതിക്ക് മോചനം

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: എസ് ഐക്കെതിരെ വാർത്താ സമ്മേളനം നടത്തിയ മുൻ വിരോധത്താൽ വ്യാജ ദൃക്‌സാക്ഷിയും വ്യാജ തൊണ്ടിയും സൃഷ്ടിച്ച് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ച പ്രകൃതി വിരുദ്ധ പീഡനക്കേസിൽ പ്രതിയെ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എംപി.ഷിബു നിരുപാധികം വിട്ടയച്ചു. തിരുമല സ്വദേശിയും തമ്പാനൂർ ഓട്ടോ തൊഴിലാളി യൂണിയൻ നേതാവുമായ മുരുകനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്.

5 വർഷമായി സ്റ്റേഷൻ തൂപ്പുകാരിയായ ഗോമതിയെ വ്യാജ ദൃക്‌സാക്ഷിയാക്കി. ക്രൈം എസ് ഐ സി. മോഹനന്റെ നിർദ്ദേശപ്രകാരമാണ് തന്നെ സാക്ഷിയാക്കിയതെന്ന് ഗോമതി വിചാരണയിൽ മൊഴി നൽകിയത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു. നട്ടു പിടിപ്പിച്ച സാക്ഷിയെന്ന് വിശേഷിപ്പിച്ചാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനും ചാർജ് ഷീറ്റ് ഹാജരാക്കിയഉദ്യോഗസ്ഥനുമായ വഞ്ചിയൂർ  ക്രൈം എസ്‌ഐ യെ രൂക്ഷമായി
വിമർശിച്ചത്.

വ്യാജ ജട്ടിക്കളി വഞ്ചിയൂർ പൊലീസ് കാട്ടിയതിനും കോടതി രൂക്ഷമായി വിമർശിച്ചു. ജട്ടിയിൽ കണ്ട സെമൻ, സ്‌പെർമറ്റസോവ, ഉമിനീർ എന്നിവ പ്രതിയുടേതല്ലെന്ന് കെമിക്കൽ എക്‌സാമിനർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. എങ്കിൽ പിന്നെ അവ എസ് യുടേതാണോ എന്ന് വാക്കാൽ കോടതി പരിഹസിച്ചു. കള്ളക്കേസുണ്ടാക്കാൻ പൊലീസ് അതും ചെയ്യുമെന്ന് പ്രതി ഭാഗം ബോധിപ്പിച്ചു.

വിപണിയിൽ പ്രചാരത്തിലില്ലാത്ത '55 ടോപ്പ് ' എന്ന പേരിലുള്ള ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികളാണ് വഞ്ചിയൂർ എസ് ഐ ഇരയായ 16 കാരന്റേതെന്നും പ്രതിയുടേതെന്നും രേഖപ്പെടുത്തി തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയത്. ഇരയായി ചിത്രീകരിച്ച പ്ലസ് റ്റു വിദ്യാർത്ഥിയുടെ പ്രഥമ വിവരമൊഴിയിലും കോടതിയിൽ നൽകിയ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും കോടതി കണ്ടെത്തി.

2011 ജനുവരി 24 ന് തമ്പാനൂർ എസ് ഐ സജികുമാറിനെതിരായും വഞ്ചിയൂർ ക്രൈം എസ് ഐ സി.മോഹനനെതിരായും താൻ വാർത്താസമ്മേളനം നടത്തിയ വാർത്ത 25 ന് പുറത്തിറക്കിയ ദിനപ്പത്രത്തിൽ വന്ന വാർത്ത കോടതി പ്രതിഭാഗം തെളിവായി സ്വീകരിച്ചു. പത്രവാർത്ത വന്ന വിരോധത്താൽ 25 ന് വൈകിട്ട് 4 മണിക്ക് എസ് ഐ തന്നോട് നേരിട്ട് 'താമസിയാതെ നിന്നെ അഴിക്കുള്ളിലാക്കുമെന്ന് ' ഭീഷണി സ്വരത്തിൽ പറഞ്ഞതായും പ്രതി കോടതിയിൽ മൊഴി നൽകി. പിറ്റേന്ന് 26 ന് 4 മണിക്ക് ഒരു പ്ലസ് ടു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന് കാട്ടി എഫ് ഐ ആർ എടുത്ത് 7.30 ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP