Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡി പാസ്വേർഡുകൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി; മർദ്ദിച്ചെന്നും വീട്ടമ്മയുടെ പരാതി; വിവാഹിതരായ സ്ത്രീകളുമായി ബന്ധം; ആഡംബര ജീവിതം; ഓരോ ആഴ്ചയും യാത്രയ്ക്ക് പുതിയ കാറുകൾ; വിനീതിനെതിരെ പരാതിപ്രവാഹം

സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡി പാസ്വേർഡുകൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി; മർദ്ദിച്ചെന്നും വീട്ടമ്മയുടെ പരാതി;  വിവാഹിതരായ സ്ത്രീകളുമായി ബന്ധം; ആഡംബര ജീവിതം; ഓരോ ആഴ്ചയും യാത്രയ്ക്ക് പുതിയ കാറുകൾ; വിനീതിനെതിരെ പരാതിപ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം സ്വദേശിയായ പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ പരാതികളുടെ പ്രവാഹം. ഒരു വീട്ടമ്മയാണ് പുതിയ പരാതിയുമായി രംഗത്ത് എത്തിയത്. തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും. ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡി പാസ്വേർഡുകൾ കൈക്കലാക്കിയെന്നും കാണിച്ചാണ് തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്.

തന്നെ ഭീഷണിപ്പെടുത്തിയെന്നും മർദ്ദിച്ചെന്നും പരാതിയിൽ യുവതി പറയുന്നു. ഇതിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നത്. വിനീതിനെതിരെ നിരവധി സ്ത്രീകൾ ഫോണിലൂടെ പരാതി പറയുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ തയാറാകുന്നില്ലെന്നു പൊലീസ് പറയുന്നു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ബലാത്സംഗ ചെയ്ത കേസിൽ ശനിയാഴ്ചയാണ് വെള്ളല്ലൂർ കീട്ടുവാര്യത്ത് വീട്ടിൽ വിനീതിനെ അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെയാണ് പുതിയ പരാതി വരുന്നത്. ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസിൽ അറസ്റ്റിലായ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇയാൾക്കെതിരേ കൂടുതൽ പരാതികൾ എത്തുകയാണ്. സോഷ്യൽ മീഡിയയിലെ പരിചയത്തിൽ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ വിനീത് പിന്നീട് വിവാഹിതയായ തന്നെ ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവതി പറയുന്നത്.

വിനീതിൽ നിന്നും മോശം അനുഭവം ഉണ്ടായതോടെ ഇയാളെ അവഗണിക്കുകയായിരുന്നു. ഇയാളുടെ ഫോൺ കോളുകൾ എടുത്തില്ല. എന്നാൽ ഇതിനകം യുവതിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്ത വിനീത്. യുവതിയുടെ സമ്മതം ഇല്ലാതെ അവയിൽ പോസ്റ്റുകളും, സ്റ്റോറികളും ഇട്ടു. പിന്നാലെ ഭീഷണയും ഉണ്ടായി.

അതേ സമയം വിനീത് മർദ്ദിച്ചതായി ചില കോളേജ് വിദ്യാർത്ഥികൾ ഫോൺ വിളിച്ച് പൊലീസിൽ പരാതി പറഞ്ഞിട്ടുണ്ട്. ഇയാളെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുകയും. എന്നാൽ പിന്നീട് മോശമായി പെരുമാറിയപ്പോൾ ബന്ധം അവസാനിപ്പിച്ചതാണ്. എന്നാൽ ഇയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ രേഖമൂലം പരാതി നൽകാൻ ഇവർ വിസമ്മതിച്ചതായി പൊലീസ് പറയുന്നു.

വിനീത് അറസ്റ്റിലായതോടെ കൂടുതൽ പരാതികൾ ലഭിക്കും എന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് ശനിയാഴ്ച വിനീതിനെ കന്റോൺമെന്റ് എ.സി. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പീഡനക്കേസിൽ അറസ്റ്റ് ചെയ്തത്.

അതേ സമയം വിനീത് നയിച്ചിരുന്നത് ആഡംബര ജീവിതമാണെന്നും ഓരോ ആഴ്ചയും പുതിയ കാറുകളിലാണ് വിനീത് എത്തിയിരുന്നതെന്നും നാട്ടുകാർ പറയുന്നു. കല്ലമ്പലത്തുള്ള കല്യാണ മണ്ഡപത്തിലെ കോംപൗണ്ടിൽ പാർക്കു ചെയ്തിരുന്ന കാറിൽനിന്നും സ്വർണം മോഷ്ടിച്ചതിനു അഞ്ചുവർഷം മുൻപ് വിനീതിനെതിരെ കേസെടുത്തിരുന്നു. ബൈക്ക് മോഷണത്തിനു കന്റോൺമെന്റ് സ്റ്റേഷനിലും കേസുണ്ട്. മൂന്നുമാസം മുൻപ് കിളിമാനൂരിലെ ബവ്‌റിജസ് ഷോപ്പിൽനിന്ന് മദ്യക്കുപ്പി മോഷ്ടിച്ചത് സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നെങ്കിലും കേസുണ്ടായില്ല.

വിനീത് അറസ്റ്റിലായതോടെ ഇയാൾക്കൊപ്പം വിഡിയോ ചെയ്ത പല ഇൻസ്റ്റഗ്രാം ഐഡികളും അപ്രത്യക്ഷമായി. ടിക്ടോക് നിരോധിച്ചതോടെയാണ് വിനീത് ഇൻസ്റ്റഗ്രാമിലേക്ക് മാറിയത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാനുള്ള ടിപ്‌സ് പറഞ്ഞു തരാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. സൗഹൃദം മുതലെടുത്ത് ചൂഷണം ചെയ്യുന്നതായിരുന്നു രീതി.

വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ആരും പരാതി നൽകിയില്ല. അഞ്ചുലക്ഷത്തോളം ഫോളോവേഴ്‌സാണ് വിനീതിനുണ്ടായിരുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് ആഡംബരത്തിനു ചെലവഴിക്കുന്നതെന്നാണ് ഇയാൾ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നത്. ഒരു ജോലിയും ചെയ്യാത്ത വിനീത്, പൊലീസിലാണെന്നും സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്നതായും സ്ത്രീകളോട് പറഞ്ഞിരുന്നു.

വിനീതിന്റെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി സ്ത്രീകളുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. സ്ത്രീകളോട് ചാറ്റു ചെയ്യുന്നതിന്റെ സ്‌ക്രീൻ ഷോട്ടുകളും സ്വകാര്യ ദൃശ്യങ്ങളും ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നു. വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു കൂടുതലായും ബന്ധം പുലർത്തിയിരുന്നത്. ഒട്ടേറെ ആരാധകരുള്ളതിനാൽ സ്ത്രീകൾ ഇയാളുടെ വാക്കുകൾ വിശ്വസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP