Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ്ടു കഴിഞ്ഞു... ദാ.. ഇപ്പോ പോങ്കൊക്കെയടിച്ച് അടിച്ച് നടക്കുന്നു.. അല്ലാതെന്ത് പരിപാടി; നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല; കഞ്ചാവ് വിറ്റതിന് ജയിലിൽ കിടന്നപ്പോൾ പപ്പ ഇറക്കി; പ്ലസ്ടുകാരിയുമായി പൊകയടിയും സാധനം കിട്ടുന്ന സ്ഥലവും ചർച്ച ചെയ്ത് വ്‌ളോഗർ; ഇൻസ്റ്റാ വീഡിയോ പുറത്തായതോടെ അന്വേഷണം

പ്ലസ്ടു കഴിഞ്ഞു... ദാ.. ഇപ്പോ പോങ്കൊക്കെയടിച്ച് അടിച്ച് നടക്കുന്നു.. അല്ലാതെന്ത് പരിപാടി; നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല; കഞ്ചാവ് വിറ്റതിന് ജയിലിൽ കിടന്നപ്പോൾ പപ്പ ഇറക്കി; പ്ലസ്ടുകാരിയുമായി പൊകയടിയും സാധനം കിട്ടുന്ന സ്ഥലവും ചർച്ച ചെയ്ത് വ്‌ളോഗർ; ഇൻസ്റ്റാ വീഡിയോ പുറത്തായതോടെ അന്വേഷണം

ആർ പീയൂഷ്

 കൊച്ചി: സമൂഹ മാധ്യമത്തിലൂടെ പ്ലസ്ടു വിദ്യാർത്ഥിനിയോട് കഞ്ചാവ് ലഭിക്കാൻ ഫോർട്ട് കൊച്ചിയിലേക്കോ കോതമംഗലത്തേക്കോ പോകാൻ ഉപദേശിച്ച് വ്ളോഗർ. മട്ടാഞ്ചേരി സ്വദേശിയായ മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ എന്ന വ്ളോഗറാണ് സമൂഹ മാധ്യമത്തിലൂടെ പ്ലസ്ടു വിദ്യാർത്ഥിനിയോട് കഞ്ചാവ് വലിക്കുന്നതിന്റെ ഗുണത്തെപറ്റിയും കഞ്ചാവ് ലഭിക്കുന്ന സ്ഥലങ്ങളെ പറ്റിയും വിശദമായി പറഞ്ഞു കൊടുക്കുന്നത്. വ്ളോഗറുടെ ഇൻസ്റ്റാ ഗ്രാം പേജിലെ ലൈവിലാണ് സംഭാഷണം നടന്നിരിക്കുന്നത്. ഇത് ആരോ റെക്കോർഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പെൺകുട്ടിയുടേയും വ്ളോഗറുടെയും സംസാരം ഇങ്ങനെയാണ്..

വ്ളോഗർ : തൃശൂർ ഗഡിയാണോ...?
പെൺകുട്ടി: ആ...

വ്ളോഗർ : നിന്റെ പേരെന്താ...?
പെൺകുട്ടി: എന്താ പരിപാടി?

വ്ളോഗർ: ദാ.. പൊകയടിക്കുന്നു. നിന്റെ പേരെന്താ...?
പെൺകുട്ടി: .... പേരു പറയുന്നു.

വ്ളോഗർ: പെൺകൊച്ചാണോ നീ...?
പെൺകുട്ടി: ആണ്..ആണ്...

വ്ളോഗർ: ആണോ.. പെൺകുട്ടിയോ?
പെൺകുട്ടി: പെൺകുട്ടിയാ.. പെൺകുട്ടിയാ...

വ്ളോഗർ: ആ... എത്രിലാ പഠിക്കുന്നേ..മോള്...?
പെൺകുട്ടി: ഞാൻ.. പ്ലസ്ടു കഴിഞ്ഞു...

വ്ളോഗർ: ഇപ്പോ എന്തു ചെയ്യുന്നു?
പെൺകുട്ടി: ദാ.. ഇപ്പോ പോങ്കൊക്കെയടിച്ച് അടിച്ച് നടക്കുന്നു.. അല്ലാതെന്ത് പരിപാടി?

വ്ളോഗർ: പൊകയടി ഉണ്ടോ നീ..?
പെൺകുട്ടി: ആ..ഒണ്ട്..ണ്ട്..

വ്ളോഗർ: എന്റെ ദൈവമേ... പൊളിച്ച്.. പൊളിച്ചടീ.. ഗോ..ഗ്രീൻ..ഗോ ഗ്രീൻ...
പെൺകുട്ടി: പിന്നല്ലാ...

വ്ളോഗർ: എല്ലാ ദിവസവും അടിക്കുമോ..?
പെൺകുട്ടി: അടിക്കും..അടിക്കും..

വ്ളോഗർ: നിന്റെ കൂട്ടുകാരികൾക്കൊപ്പമാണോ അടിക്കുന്നെ.. കൂട്ടുകാരന്മാർക്കൊപ്പമാണോ അടിക്കണെ...?
പെൺകുട്ടി: ഒരു മിനിറ്റ്... അമ്മാ..

വ്ളോഗർ: അമ്മയടിക്കുവോ... പൊളിച്ച്...
പെൺകുട്ടി: അമ്മയടിക്കുകയൊന്നുമില്ല... ഞാൻ അടിക്കുന്ന കാര്യം അമ്മയ്ക്കറിയാം.

വ്ളോഗർ : അമ്മ വഴക്കു പറയുമോ...?
പെൺകുട്ടി: പറഞ്ഞോട്ടെ നോ..മൈൻഡ്..

വ്ളോഗർ: പച്ചക്കറിയാണിത്...വെജിറ്റബിളാണിത്... സിഗററ്റ് വലിക്കരുതാട്ടോ...
പെൺകുട്ടി: സിഗററ്റ് വലിക്കാറില്ല മച്ചാനേ...

വ്ളോഗർ: സിഗററ്റ് വലിക്കുന്നത് കണ്ടാൽ നാട്ടിൽ വെച്ച് തലക്കിട്ട് കൊട്ടും ഞാൻ..
പെൺകുട്ടി: നിങ്ങളെ കാണണമെന്ന് ഭയങ്കര ആഗ്രഹമാഡേയ്...ഞങ്ങൾക്ക്.

വ്ളോഗർ: വരാം..നാട്ടിൽ വരുമ്പോ വരാം.. അപ്പോ ഒരുമിച്ചിരുന്ന് അടിക്കാം നമുക്ക്.. കേട്ടോ...
പെൺകുട്ടി: പിന്നെന്താ..?

വ്ളോഗർ : ഞാൻ ഇരുപത്തിനാലെ ഇന്റു സെവൻ അടിയാണ്.
പെൺകുട്ടി: ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്.

വ്ളോഗർ: ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..?
പെൺകുട്ടി: മ്മളെ... മൂന്ന് മാസമായി വീട്ടീന്ന് ഇറങ്ങിപോയിട്ട്. ഇന്നലെയാ വന്നത്.. വീട്ടിൽ കേറ്റുന്നില്ല.

വ്ളോഗർ: എവിടെയായിരുന്നു നീ...?
പെൺകുട്ടി: കണ്ണൂരായിരുന്നു.

വ്ളോഗർ:എന്താ പരിപാടി അവിടെ..?
പെൺകുട്ടി: വേറെന്ത് പരിപാടി... ഇത് തന്നെ.. വേറെ ചെങ്ങായി മാരോപ്പെ പോയതാ..

വ്ളോഗർ: പായ്ക്ക് ഇറക്കി വിക്കൽ....സെയില്..സെയിൽ..
പെൺകുട്ടി: അതൊന്നുമില്ലെഡേ...

വ്ളോഗർ: ആ പരിപാടി ഒന്നും വേണ്ട... ആ പരിപാടി ഒണ്ടെങ്കിൽ നമ്മ അകത്താകും..കേട്ടാ...
പെൺകുട്ടി: ഓ... നമ്മള് ജയിലിലാരുന്നെഡേ...അറിയോ നിങ്ങക്ക്..?

വ്ളോഗർ: എന്തിനായിരുന്നു?
പെൺകുട്ടി: ഈ പരിപാടിക്ക് തന്നെ... വെറെ ചെങ്ങായി ഉണ്ടായിരുന്നു.. എനിക്ക് ഒന്നും അറിയില്ലായിരുന്നു. പെട്ടത് ഞാനായി..മൈ...*്##$ഫ&*.

വ്ളോഗർ: എത്രനാൾ ജയിലിൽ കിടന്നു?..പൊളിച്ചു... (ചിരിക്കുന്നു)
പെൺകുട്ടി: ഇപ്പം എറക്കി.. വിഷമമില്ലാതെ.. പപ്പ ആർമിയാ..

വ്ളോഗർ: പപ്പ ആർമിയാണോ..? അപ്പ കുഴപ്പമില്ല...
പെൺകുട്ടി: പക്ഷേ ഇപ്പോ വീട്ടുകാര് മിണ്ടുന്നില്ലടേ... അതാണ് സീൻ..

വ്ളോഗർ: ആരൊക്കെയാ മിണ്ടാത്തേ..?
പെൺകുട്ടി: വീട്ടിൽ ആരും മിണ്ടുന്നില്ല... പോയി പണി നോക്കട്ടെ...

ഇതോടെ സംഭാഷണം നൽക്കുന്നു.. സംഭാഷണത്തിൽ നിന്നും പെൺകുട്ടി ഒരു ആർമി ഉദ്യോഗസ്ഥന്റെ മകളാണെന്ന് വ്യക്തം. തൃശൂരാണ്.. എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയിൽ സംസാരിക്കുന്നത് ആൺകുട്ടിയോടൊ പെൺകുട്ടിയോടോ എന്ന് അറിയാതെയാണ് നവീൻ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേർ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ മറ്റു ഗ്രൂപ്പ് ചാറ്റിൽ നിന്നു രണ്ടു പേരും ഇറങ്ങിപ്പോകുന്നുണ്ട്. പെൺകുട്ടിയാണെന്നു പറഞ്ഞപ്പോൾ വ്ളോഗർക്കും അതിശയം. എന്തൊക്കെയാണ് പരിപാടിയെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് പൊകയടിയാണെന്നു വ്ലോഗർ 24X7 പുകയടിയാണെന്ന് ഇയാൾ സമ്മതിക്കുന്നുണ്ട്. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ടപ്ലസ്ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു..വേറെ എന്ത് പരിപാടി..'' - എന്നു പെൺകുട്ടി. വ്ളോഗർ ഈ സമയമൊക്കെ പൊകച്ചു കൊണ്ടാണ് സംസാരിക്കുന്നത്.

പൊകയടി സംഭാഷണം സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. പൊലീസും എക്സൈസും വിഡിയോ കണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയുമാണ്. വ്ളോഗർ നിലവിൽ വിദേശത്താണെന്നാണ് വിവരം. പെൺകുട്ടിയുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP