Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയൽവീട്ടിലെ സ്ത്രീയുമായി വഴക്കുണ്ടായി; അവരെ തല്ലി, ഇനി ഇവിടെ നിൽക്കുന്നില്ല; ആദം അലി സ്ഥലംവിടും മുമ്പ് സഹപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ; മൃതദേഹം കിണറ്റിൽ തള്ളുന്നതിന് പരസഹായം ലഭിച്ചോ എന്ന സംശയത്തിൽ പൊലീസ്; മുങ്ങിയതിന് പിന്നാലെ സിംകാർഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചെന്നും സൂചന; പബ്ജിയിൽ തോറ്റാൽ ഫോൺ തല്ലിപ്പൊട്ടിക്കുന്ന ആദം ഒരു സൈക്കോയോ?

അയൽവീട്ടിലെ സ്ത്രീയുമായി വഴക്കുണ്ടായി; അവരെ തല്ലി, ഇനി ഇവിടെ നിൽക്കുന്നില്ല; ആദം അലി സ്ഥലംവിടും മുമ്പ് സഹപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ; മൃതദേഹം കിണറ്റിൽ തള്ളുന്നതിന് പരസഹായം ലഭിച്ചോ എന്ന സംശയത്തിൽ പൊലീസ്; മുങ്ങിയതിന് പിന്നാലെ സിംകാർഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചെന്നും സൂചന; പബ്ജിയിൽ തോറ്റാൽ ഫോൺ തല്ലിപ്പൊട്ടിക്കുന്ന ആദം ഒരു സൈക്കോയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ ശേഷം നാടുവിട്ട ഇതര സംസ്ഥാനം തൊഴിലാളിയായ ആദം ആലി(21)ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഇടക്കിടെ മൊബൈൽ സിം മാറ്റുന്നത് ശീലമാക്കിയ പ്രതിയെ പിടികൂടുക പൊലീസിന് വെല്ലുവിളിയാണ്. ഇയാൾക്കൊപ്പം ജോലിചെയ്തിരുന്ന മറ്റു ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യംചെയ്തു വരികയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായതായി ആദം പറഞ്ഞതായാണ് സഹപ്രവർത്തകർ നൽകിയിരിക്കുന്ന മൊഴി. ദേഷ്യം വന്ന് താൻ ആ സ്ത്രീയെ തല്ലിയെന്നു ആദം പറഞ്ഞതായാണ് കൂടെ താമസിക്കുന്നവർ മൊഴി നൽകിയത്. ഇനി താനിവിടെ നിൽക്കുന്നില്ലെന്നു പറഞ്ഞാണ് ആദം സ്ഥലംവിട്ടത്. ഇക്കാര്യം ഉടൻ തന്നെ കെട്ടിട ഉടമയെ അറിയിച്ചെന്നും ഇതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് മനോരമയെ കാണാനില്ലെന്ന വിവരം അദ്ദേഹം അറിഞ്ഞതെന്നും ആദം അലിയുടെ സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞു.

തൊഴിലാളികളിൽ കുറച്ചു പേർ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയിൽ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോൺ വിളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തുവെന്നും കാണാതായ അതിഥിത്തൊഴിലാളിക്കായി തിരച്ചിൽ ശക്തമാക്കിയതായി കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. കസ്റ്റഡിയിലായവർക്കു കൃത്യത്തിൽ പങ്കുണ്ടോയെന്ന കാര്യം വിശദമായി പരിശോധിക്കുകയാണ്. മൃതദേഹം കിണറ്റിൽ തള്ളാൻ യുവാവിന് പരസഹായം ലഭിച്ചിരിക്കാം എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.

വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ തള്ളിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാലുകളിൽ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കിണറ്റിൽനിന്ന് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ വീട്ടിൽനിന്ന് കാണാതായത്. ഇവരുടെ വീട്ടിൽനിന്ന് ഉച്ചയ്ക്ക് എന്തോ ശബ്ദം കേട്ടിരുന്നതായി സമീപവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇവർ വീട്ടിലെത്തിയപ്പോൾ ആരെയും കണ്ടില്ല. പിന്നാലെ വർക്കലയിലേക്ക് പോയിരുന്ന ഭർത്താവ് ദിനരാജിനെ വിവരമറിയിച്ചു. വീടിനകത്ത് കയറി പരിശോധിക്കാൻ ദിനരാജ് ആവശ്യപ്പെട്ടെങ്കിലും മനോരമയെ വീടിനുള്ളിലും കണ്ടില്ല. ഇതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്.

ഒപ്പം ജോലിചെയ്യുന്ന മറ്റ് നാല് തൊഴിലാളികൾക്കൊപ്പമാണ് ആദം ആലി താമസിച്ചിരുന്നത്. അതേസമയം, ഇവിടെനിന്ന് മടങ്ങിയതിന് പിന്നാലെ ആദം ആലി ഒരു സിംകാർഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചതായി വിവരമുണ്ട്. ഇയാൾ ഒരിക്കലും സ്ഥിരമായി ഒരു നമ്പർ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മാത്രമല്ല, യുവാവ് പബ്ജി ഗെയിം പതിവായി കളിച്ചിരുന്ന ആളാണെന്നും പബ്ജിയിൽ തോറ്റതിന്റെ പേരിൽ അടുത്തിടെ ഫോൺ തല്ലിപ്പൊട്ടിച്ചതായും ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം ആദം ഒരു സൈക്കോ ആണോ എന്ന സംശയത്തിലേക്ക് അടക്കം കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്.

മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതിൽ ചാടിക്കടന്നാണ് യുവാവ് തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം തള്ളിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇത്രയും ഉയരമുള്ള മതിൽ കടന്ന് ഇയാൾക്ക് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാൻ കഴിയുമോ എന്നതിലും സംശയമുണ്ട്. കൃത്യത്തിൽ മറ്റൊരുടെയെങ്കിലും സഹായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP