Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹംബൻതോട്ട തുറമുഖത്ത് ചരക്കുകപ്പലുകളെത്താൻ മാത്രമേ ശ്രീലങ്ക ചൈനയ്ക്ക് അനുവാദം നൽകിയിട്ടുള്ളൂ; കുറുക്കൻ ബുദ്ധിയുമായി ചൈന പയറ്റുന്നത് സൈനിക കപ്പലുകൾ പ്രവേശിപ്പിക്കാനുള്ള നീക്കം; ഇന്ത്യ സ്വരം കടുപ്പിച്ചതോടെ ചാരക്കപ്പൽ യാത്ര നീട്ടി; അടിയന്തര യോഗം വിളിച്ച് ചൈനയും

ഹംബൻതോട്ട തുറമുഖത്ത് ചരക്കുകപ്പലുകളെത്താൻ മാത്രമേ ശ്രീലങ്ക ചൈനയ്ക്ക് അനുവാദം നൽകിയിട്ടുള്ളൂ; കുറുക്കൻ ബുദ്ധിയുമായി ചൈന പയറ്റുന്നത് സൈനിക കപ്പലുകൾ പ്രവേശിപ്പിക്കാനുള്ള നീക്കം; ഇന്ത്യ സ്വരം കടുപ്പിച്ചതോടെ ചാരക്കപ്പൽ യാത്ര നീട്ടി; അടിയന്തര യോഗം വിളിച്ച് ചൈനയും

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ചൈനീസ് സഹായത്തോടെ വികസിപ്പിച്ച ഹംബൻതോട്ട തുറമുഖം കുറച്ചുകാലമായി തന്നെ ഇന്ത്യക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. തന്ത്രപരമായി ഈ തുറമുഖം നിയന്ത്രണത്തിലാക്കിയ ചൈന ഇപ്പോൾ ശ്രീലങ്കൻ സർക്കാറുമായി ഉണ്ടാക്കിയ കരാർ പോലും ലംഘിക്കുകയാണ്. കരാർ പ്രകാരം ഇവിടെ ചരക്കുകപ്പലുകൾക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. യുദ്ധകപ്പലുകൾക്ക് അനുമതിയില്ല, എന്നിട്ടും ഇവിടേക്ക് യുദ്ധകപ്പൽ പ്രവേശിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈന. ഇതിനായി നടത്തിയ നീക്കം ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി പാളിയിരുന്നു.

ഇന്ത്യൻ സമ്മർദ്ദത്താൽ ചാരക്കപ്പലിന്റെ യാത്ര നീട്ടിവയ്ക്കാൻ ശ്രീലങ്ക ആവശ്യപ്പെട്ടതിനു പിന്നാലെ അടിയന്തര യോഗം വിളിച്ച് ചൈന. കൊളംബോയിലെ ചൈനീസ് എംബസിയാണു മുതിർന്ന ശ്രീലങ്കൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. അത്യാധുനിക ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ്5ന്റെ ആഗമന ഉദ്ദേശ്യം ഇന്ത്യ 'വിശദമായി' ചോദിച്ചതോടെയാണു കപ്പലിന്റെ വരവു നീട്ടിവയ്ക്കാൻ ചൈനയോടു ശ്രീലങ്ക ആവശ്യപ്പെട്ടത്.

ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണു ഹംബൻതോട്ട തുറമുഖത്തെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നത്. തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ ഇന്ത്യ സ്വരം കടുപ്പിക്കുകയായിരുന്നു. കൂടുതൽ ചർച്ചകൾക്കു ശേഷം കപ്പലിന്റെ വരവിൽ തീരുമാനമെടുക്കാമെന്നും അതുവരെ യാത്ര നീട്ടണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയമാണു കൊളംബോയിലെ ചൈനീസ് എംബസിക്കു കത്തു നൽകിയത്.

ഈ കത്ത് ലഭിച്ചതിനു പിന്നാലെയാണു ചൈനീസ് എംബസി അടിയന്തര യോഗം വിളിച്ചതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചാരക്കപ്പലിന്റെ യാത്രയുമായി ബന്ധപ്പെട്ടു ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ചൈനീസ് അംബാസഡർ ക്വി സെൻഹോങ്ങുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതായി ചില ശ്രീലങ്കൻ മാധ്യമങ്ങൾ അറിയിച്ചു. ഇക്കാര്യം പക്ഷേ, പ്രസിഡന്റിന്റെ ഓഫിസ് നിഷേധിച്ചു.

കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിരീക്ഷണത്തിനാണ് എത്തുന്നതെന്നാണു വിലയിരുത്തൽ. വർഷങ്ങളായി ഇന്ത്യയിലെ സുരക്ഷാതന്ത്രജ്ഞർ ഭയന്നിരുന്നതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഹംബൻതോട്ട വികസിപ്പിക്കുന്നവർക്ക് 99 വർഷത്തേക്കു തുറമുഖം പ്രവർത്തനത്തിനു നൽകാമെന്നായിരുന്നു ഓഫർ. കരാർ ലഭിച്ചതു ചൈനയ്ക്കാണ്. ചരക്കുകപ്പലുകൾക്കു മാത്രമാണു പ്രവർത്തനാനുമതി. സൈനിക കപ്പലുകൾക്ക് തുറമുഖത്ത് എത്തണമെങ്കിൽ ശ്രീലങ്കയുടെ അനുമതി ആവശ്യമാണ്.

1987ൽ ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനികക്കപ്പലുകളെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണു കപ്പൽ ഹംബൻതോട്ട തുറമുഖത്തെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നത്. ഓഗസ്റ്റ് 11ന് കപ്പലെത്തുമെന്നാണു ചൈനയുടെ പുതിയ നിലപാട്. തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യ സ്വരം കടുപ്പിച്ചത്.

ശ്രീലങ്കയുടെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിരിക്കെ അതിൽനിന്നു നേട്ടമുണ്ടാക്കാനാണു ചൈനയുടെ നീക്കം. വർഷങ്ങളായി ഇന്ത്യയിലെ സുരക്ഷാതന്ത്രജ്ഞർ ഭയന്നിരുന്നതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഹംബൻതോട്ട വികസിപ്പിക്കുന്നവർക്ക് 99 വർഷത്തേക്കു തുറമുഖം പ്രവർത്തനത്തിനു നൽകാമെന്നായിരുന്നു ഓഫർ. കരാർ ലഭിച്ചതു ചൈനയ്ക്കാണ്.

പര്യവേക്ഷണക്കപ്പൽ അയയ്ക്കാൻ ചൈന സമ്മതം തേടുമ്പോൾ ഗോട്ടബയ രാജപക്‌സെയായിരുന്നു ശ്രീലങ്കയുടെ പ്രസിഡന്റ്. രാജപക്‌സെ അനുമതിയും നൽകി. ജനകീയ വിപ്ലവത്തെത്തുടർന്ന് ഗോട്ടബയ നാടുവിട്ടപ്പോൾ അധികാരത്തിലെത്തിയ റനിൽ വിക്രമസിംഗെ ഭരണകൂടമാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. ഹംബൻതോട്ടയിൽ ചരക്കുകപ്പലുകളെത്താൻ മാത്രമേ ശ്രീലങ്ക ചൈനയ്ക്ക് അനുവാദം നൽകിയിട്ടുള്ളൂവെന്നും 1987ൽ ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനികക്കപ്പലുകളെ പ്രവേശിപ്പിക്കരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

പുതിയ സാഹചര്യത്തിൽ ശ്രീലങ്കയുടെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ കടുത്ത ധർമസങ്കടത്തിലാണ്. ചൈനയും ഇന്ത്യയുമാണ് ലങ്കയുടെ പ്രധാന സാമ്പത്തിക സഹായികൾ. ഇരുവരെയും പിണക്കാനാകില്ല. ചൈന അയയ്ക്കുന്ന കപ്പൽ കടലിന്റെ അടിത്തട്ടിലെ മുങ്ങിക്കപ്പലുകൾ മുതൽ ശൂന്യാകാശത്തെ ഉപഗ്രഹങ്ങൾ വരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളോടുകൂടിയതാണെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങളും സാറ്റലൈറ്റ് വിക്ഷേപണങ്ങളും നിരീക്ഷണ സാറ്റലൈറ്റുകളുടെ കൃത്യമായ സ്ഥാനവും മറ്റും മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. മാത്രമല്ല, മുങ്ങിക്കപ്പലുകളുടെ പ്രവർത്തനത്തിനായി അറിഞ്ഞിരിക്കേണ്ട കടലിന്റെ ആഴങ്ങളിലെ ഊഷ്മാവ് അളക്കാനും ഇന്ത്യൻ മുങ്ങിക്കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കപ്പൽ എത്തുന്നതെന്നും ഇന്ത്യ ഭയക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP