Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് വേദിയിലെത്തി സിപിഎം മേയർ; കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എത്തിയത് സംഘപരിവാർ സംഘടനയായ ബാലഗോകുലം മാതൃസമ്മേളന വേദിയിൽ; കേരളത്തിലെ ശിശു പരിപാലനം മോശം; ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം; ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണമെന്ന് ഭക്തിനിർഭരമായ പ്രസംഗവും

ആർഎസ്എസ് വേദിയിലെത്തി സിപിഎം മേയർ; കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എത്തിയത് സംഘപരിവാർ സംഘടനയായ ബാലഗോകുലം മാതൃസമ്മേളന വേദിയിൽ; കേരളത്തിലെ ശിശു പരിപാലനം മോശം; ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം; ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണമെന്ന് ഭക്തിനിർഭരമായ പ്രസംഗവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംഘപരിവാർ സംഘടനയുടെ വേദി പങ്കിടുക എന്നു പറഞ്ഞാൽ അത് വലിയ വിമർശനങ്ങൾക്ക് വിധേയമാകുന്ന കാര്യമാണ് കേരളത്തിൽ. പ്രത്യേകിച്ചും ബിജെപിയെ ചെറുക്കാൻ സിപിഎമ്മേ ഉള്ളൂവെന്ന് നേതാക്കൾ വീമ്പു പറയുന്ന കാലത്ത്. അടുത്തിടെ ആർഎസ്എസ് വേദിയിൽ പോയതിന്റെ പേരിൽ കെ എൻ എ ഖാദർ എന്ന മുസ്ലിംലീഗ് നേതാവ് നേരിട്ട വിമർശനങ്ങൾക്ക് കൈയും കണക്കുമില്ല. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ വിവാദങ്ങൾക്കിടയിലേക്ക് എത്തിപ്പെട്ടിരിക്കുന്നത് കോഴിക്കോട് മേയർ ബീനാ ഫിലിപ്പാണ്.

സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടകയായി മേയർ ബീന ഫിലിപ്പ് എത്തിയതാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. ബാലഗോകുലം മാതൃ സമ്മേളനത്തിൽ പങ്കെടുത്ത മേയർ ഭക്തിനിർഭരമായി പ്രസംഗിച്ച ശേഷമാണ് മടങ്ങിയതും. ഈ പ്രസംഗവവും സഖാക്കൾക്കിടയിൽ വിവാദത്തിന് വഴിവെക്കുമെന്ന് ഉറപ്പാണ്. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയർ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്താണ് ഏറ്റവും മികച്ച ശിശു സംരക്ഷണം ഉള്ളതെന്ന് പൊതുവേ എല്ലാവരും സമ്മതിക്കുമ്പോഴാണ് ഈ വിമർശനം എന്നതാണ് ശ്രദ്ധേയം.

അതേസമയം പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല; ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനമെന്നും മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. 'ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകും'. മേയർ പറഞ്ഞു.

ആർഎസ്എസ് ആശയത്തിലേക്കു കുട്ടികളെ ആകർഷിക്കാനാണു ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്നായിരുന്നു സിപിഎം നിലപാട്. പാർട്ടി അനുഭാവികളായ കുട്ടികൾ ശോഭായാത്രയിൽ പങ്കെടുക്കാതിരിക്കാൻ ബദൽ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. അടുത്തിടെ സിപിഎമ്മിനോട് ചേർന്നു നിൽക്കുന്നവരെ കൂടുതൽ തങ്ങളിലേക്ക് അടുപ്പിക്കാൻ ആർഎസ്എസ് ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബീനാ ഫിലിപ്പിനെ പോലുള്ള വ്യക്തിയെ വേദിയിൽ എത്തിച്ചതും.

മുമ്പ് ആർഎസ്എസ് വേദിയിൽ എത്തിയതിന്റെ പേരിൽ മുൻ ഇരിങ്ങാലക്കുട എംഎൽഎക്കെതിരെ അടക്കം സിപിഎം നടപടി സ്വീകരിച്ചിരുന്നു. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കോഴിക്കോട് മേയർക്കെതിരെയും നടപടി എടുക്കുമോ എന്ന് കണ്ടറിയണം. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പലാണ് ഡോ ബീന ഫിലിപ്പ്. ആഴ്ചവട്ടം ഗവ.എച്ച്എസ്എസിലും പ്രിൻസിപ്പലായി പ്രവർത്തിച്ചു.

പൊറ്റമ്മൽ വാർഡിൽനിന്ന് 652 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബേപ്പൂർ ഫിഷറീസ് സ്‌കൂൾ, കിണാശേരി, ആഴ്ചവട്ടം, പാലാഴി, മാവൂർ, മെഡിക്കൽ കോളേജ് ക്യാമ്പസ് സ്‌കൂളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ൽ നടക്കാവ് സ്‌കൂളിൽനിന്നാണ് വിരമിച്ചത്. ഇവർ അപ്രതീക്ഷിതമായാണ് മേയർ സ്ഥാനത്തേക്ക് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP