Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്‌ലാമിക് ജിഹാദ് മുതിർന്ന കമാൻഡർ ഖാലിദ് മൻസൂറിനെയും വധിച്ചു ഇസ്രയേൽ; മിസൈൽ ആക്രമണം വ്യാപിപ്പിച്ചതോടെ കൊല്ലപ്പെട്ടത് ആറ് കുട്ടികൾ അടക്കം 31 പേർ; 260ലേറെ പേർക്ക് പരിക്ക്; ഹമാസുമായി ചർച്ചക്കില്ലെന്ന് വ്യക്തമാക്കി വ്യോമാക്രണം തുടരാൻ മന്ത്രിസഭാ യോഗ തീരുമാനവും; 'ഓപ്പറേഷൻ ബ്രേക്കിങ് ഡൗൺ' ചോരക്കളിയായി മാറുമ്പോൾ

ഇസ്‌ലാമിക് ജിഹാദ് മുതിർന്ന കമാൻഡർ ഖാലിദ് മൻസൂറിനെയും വധിച്ചു ഇസ്രയേൽ;  മിസൈൽ ആക്രമണം വ്യാപിപ്പിച്ചതോടെ കൊല്ലപ്പെട്ടത് ആറ് കുട്ടികൾ അടക്കം 31 പേർ; 260ലേറെ പേർക്ക് പരിക്ക്; ഹമാസുമായി ചർച്ചക്കില്ലെന്ന് വ്യക്തമാക്കി വ്യോമാക്രണം തുടരാൻ മന്ത്രിസഭാ യോഗ തീരുമാനവും; 'ഓപ്പറേഷൻ ബ്രേക്കിങ് ഡൗൺ' ചോരക്കളിയായി മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഗസ്സ സിറ്റി: ഇസ്രയേലിനെ ലക്ഷ്യമിട്ട് നുഴഞ്ഞു കയറി ആക്രമണം നടത്താൻ കാത്തിരിക്കുന്ന ഹമാസ് തീവ്രവാദികളെ തുരത്താൻ വേണ്ടിയാണ് 'ഓപ്പറേഷൻ ബ്രേക്കിങ് ഡൗൺ' എന്ന സൈനിക നീക്കവുമായി ഇസ്രയേൽ കഴിഞ്ഞ ദിനവസം രംഗത്തെത്തിയത്. ഈ നീക്കം ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇതോടെ ചുണ്ടങ്ങ കൊടുത്ത വഴുതനങ്ങ വാങ്ങുന്ന ഫലസ്തീൻ ശൈലിക്ക് വീണ്ടും തിരിച്ചടിയാകുകയാണ്. ഒരു വിഭാഗം ഇസ്ലാമിക തീവ്രവാദികളുടെ ചെയ്തിക്ക് ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ ജീവൻ ത്യജിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ.

തീവ്രവാദികളെ തുരത്താൻ വേണ്ടി ഫലസ്തീൻ നഗരമായ ഗസ്സയിൽ ആക്രമണം ശക്തമാക്കിയിരിക്കയാണ് ഇസ്രയേൽ. ഗസ്സയിൽ പാർപ്പിട സമുച്ചയങ്ങളിലും അഭയാർഥി ക്യാമ്പിലുമടക്കം തുടരുന്ന ഇസ്രയേലി വ്യോമാക്രമണം ഉണ്ടായി എന്നാണ് ആരോപണം. ഇതിനിടെ മരണം 31 കടന്നു. ഇതിൽ ആറു കുട്ടികളും നാലു സ്ത്രീകളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 260ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഫലസ്തീൻ സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ മുതിർന്ന കമാൻഡർ ഖാലിദ് മൻസൂറിനെ ശനിയാഴ്ച അർധരാത്രി റഫയിലെ അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രയേൽ കൊലപ്പെടുത്തി.

അഞ്ചു സാധാരണക്കാരും ഇസ്‌ലാമിക് ജിഹാദിന്റെ രണ്ടു പ്രവർത്തകരും ഇവിടെ കൊല്ലപ്പെട്ടവരിൽപെടുന്നു. ഞായറാഴ്ച വടക്കൻ ഗസ്സ ചീന്തിലെ ജബലിയയിൽ വീടിനു നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച തെക്കൻ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ സംഘടനയുടെ ഉന്നത കമാൻഡറും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയായി ഇസ്‌ലാമിക് ജിഹാദ് ഇസ്രയേൽ മേഖലയിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടെങ്കിലും ഭൂരിഭാഗവും മിസൈൽ പ്രതിരോധ സംവിധാനമുപയോഗിച്ച് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

പടിഞ്ഞാറൻ ജറൂസലമിലേക്ക് റോക്കറ്റ് തൊടുത്തതായി ഇസ്‌ലാമിക് ജിഹാദ് അവകാശപ്പെട്ടു. ഇതിനിടെ, ഇന്ധനമില്ലാതെ ഗസ്സയിലെ ഏക വൈദ്യുതി നിലയം അടച്ചതോടെ 48 മണിക്കൂർ മാത്രമെ ഇനി ആശുപത്രികൾക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് ഗസ്സ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, ഇസ്രയേലിന്റെ ഗസ്സ ആക്രമണം നിയമവിരുദ്ധവും ഉത്തരവാദിത്തരഹിതവുമാണെന്ന് അധിനിവിഷ്ട ഫലസ്തീനിലെ ഐക്യരാഷ്ട്രസഭ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനെസ് പ്രതികരിച്ചു.

ഈജിപ്ഷ്യൻ മധ്യസ്ഥർ വഴി നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഞായറാഴ്ച തന്നെ അനുകൂല ഫലം ഉണ്ടാവുമെന്ന് റിപ്പോർട്ടുണ്ട്. ഗസ്സ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് നേരെയും ആക്രമണങ്ങളുണ്ടായി. രാത്രിയിൽ നിരവധി റോക്കറ്റുകളാണ് ഇസ്രയേലിനെ ആക്രമിച്ചത്. രണ്ടു റോക്കറ്റുകൾ തലസ്ഥാനമായ തെൽ അവീവിന് നേർക്കുമെത്തി. ഇതോടെ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം.

ഗസ്സയിലെ അവസ്ഥ ഏറെ ഗുരുതരമാണെന്ന് യുഎൻ മനുഷ്യാവകാശ സമിതി അഭിപ്രായപ്പെട്ടു. സിവിലിയന്മാരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത്. അതേസമയം, ഒരാഴ്ച കൂടി വ്യോമാക്രമണം തുടരാൻ കഴിഞ്ഞ ദിവസം രാത്രി ചേർന്ന ഇസ്രയേൽ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫലസ്തീൻ സംഘടനകളുമായി ചർച്ചക്കില്ലെന്നും ഇസ്രായൽ അറിയിച്ചു.

സിദ്റത്ത്, അസ്‌കലോൺ, അസ്ദോദ്, ബൽമാസിം, സികിം പ്രദേശങ്ങളിൽകൂടി ഇസ്രയേൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മസ്ജിദുൽ അഖ്സയിലേക്ക് യഹൂദ കുടിയേറ്റക്കാർ പ്രഖ്യാപിച്ച മാർച്ച് ഇന്ന് നടക്കും. ഇതും സംഘർഷ സാധ്യത വർധിപ്പിക്കും. മാർച്ച് തടയേണ്ടതില്ലെന്നാണ് ഇസ്രയേൽ സർക്കാർ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP