Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ച് വഴക്കുണ്ടാക്കി; കസ്റ്റഡിയിലിരിക്കെ പൊലീസുകാരനെ മർദ്ദിച്ചു; ജീപ്പിന്റെ ചില്ല് തല്ലിതകർത്തു; യുവാവ് അറസ്റ്റിൽ

മദ്യപിച്ച് വഴക്കുണ്ടാക്കി; കസ്റ്റഡിയിലിരിക്കെ പൊലീസുകാരനെ മർദ്ദിച്ചു; ജീപ്പിന്റെ ചില്ല് തല്ലിതകർത്തു; യുവാവ് അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിടെ പൊലീസ് വാഹനത്തിൽ യുവാവിന്റെ അക്രമം. വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിക്കുകയും ജീപ്പിന്റെ ചില്ല് തല്ലി തകർക്കുകയും ചെയ്ത സംഭവത്തിൽ വെള്ളിയാമറ്റം നാലംകോട് പള്ളിക്കുന്നേൽ ജോർജ്ജിനെ (40) തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു.

ഇന്ന് വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. തൊടുപുഴ- മൂവാറ്റുപുഴ റോഡിലുള്ള ബാറിന് മുന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്ന ജോർജ്ജിനെ കൺട്രോൾ റൂം എസ്‌ഐ പ്രദീപിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.

ജീപ്പിൽ കയറ്റി തൊടുപുഴ സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നതിനിടെ സി.പി.ഒ സ്മിനുവിന്റെ കഴുത്തിൽ വട്ടം ചുറ്റിപ്പിടിച്ച് മുഖത്തും തലയിലും മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ജീപ്പിന്റെ പുറകിലെ ചില്ലും അടിച്ചു തകർത്തു. തുടർന്ന് എസ്‌ഐ പ്രദീപിന്റെ നേതൃത്വത്തിൽ ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP