Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഖ്യമന്ത്രിയുടെ നാട്ടിൽ ആവേശം നിറച്ച് മഴയുത്സവം നടത്തി; മണ്ണിനെയും മഴയെയും സ്നേഹിക്കുന്ന നാടിന്റെ കൂട്ടായ്മയായി മാറി പരിപാടി

മുഖ്യമന്ത്രിയുടെ നാട്ടിൽ ആവേശം നിറച്ച് മഴയുത്സവം നടത്തി; മണ്ണിനെയും മഴയെയും സ്നേഹിക്കുന്ന നാടിന്റെ കൂട്ടായ്മയായി മാറി പരിപാടി

സ്വന്തം ലേഖകൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിൽ ആവേശം നിറച്ച് മഴയുത്സവം കൊണ്ടാടി. മണ്ണിനെയും മഴയെയും സ്നേഹിക്കുന്ന ഒരു നാടിന്റെ കൂട്ടായ്മയായി പിണറായി വെസ്റ്റ് സി.മാധവൻ സ്മാരക വായനശാല സംഘടിപ്പിച്ച മഴ മഹോത്സവം മാറി. പ്രായഭേദമന്യേ മുഴുവൻ ജനങ്ങളും ചെളിയിൽ വയലിൽ ആറാടി. പിണറായി വെസ്റ്റ് വയലിൽ നടന്ന മഴ മഹോത്സവം കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആദ്യത്തെ ചെത്തുകാരിയും കൈരളി സ്ത്രീശക്തി അവാർഡ് ജേതാവുമായ ഷീജ കണ്ണവം, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം സുധാ അഴീക്കോടൻ , നാടൻപാട്ട് കലാകാരൻ അഖിൽ ചിത്രൻ , സംസ്ഥാന നാടക അവാർഡ് ജേതാവ് രജനിമേലൂർ , പാരമ്പര്യ കർഷകൻ എം സി രാഘവൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം രാഘവേട്ടൻ വിസിൽ മുഴക്കിയതോടെ കുട്ടികളും മുതിർന്നവരും ആവേശത്തോടെ ചെളി കണ്ടത്തിൽ ഇറങ്ങി. തുടർന്ന് ഓട്ട മത്സരം , കസേരകളി,സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള കമ്പവലി മത്സരം, ഫുട്ബോൾ മത്സരം എന്നിവ അരങ്ങേറി.

കെ ശാന്തയും സംഘവും അവതരിപ്പിച്ച നാട്ടിപാട്ടും അഖിൽ ചിത്രൻ, അനിൽകുമാർ വടക്കുമ്പാട്, ചന്ദ്രൻ പിണറായി എന്നിവരുടെ നാടൻപാട്ടും കാണികളിൽ ആവേശതിമിർപ്പ് സൃഷ്ടിച്ചു കെ.പി.രാമകൃഷ്ണൻ മാസ്റ്റർ മഴപ്പാട്ടുകൾ അവതരിപ്പിച്ചു പരിപാടിയിൽ പങ്കെടുത്ത മുഴുവനാളുകൾക്കും കഞ്ഞിയും ചമ്മന്തിയും ഒരുക്കിയിരുന്നു
അഡ്വ.വി.പ്രദീപൻ സ്വാഗതം, വാർഡ് മെമ്പർ കെ.വിമല അദ്ധ്യക്ഷത , ഇപ്രമോദ് നന്ദി, കെ.ഭാസ്‌ക്കരൻ, എൻ. ഷാനവാസ് നേതൃത്വം നൽകി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് മഴയുത്സവത്തിൽ പങ്കെടുക്കാനായി ഇന്ന് പിണറായയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP