Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റീൽസ് താരത്തിന്റെ അറസ്റ്റിൽ 'കലിപ്പന്റെ കാന്താരിമാർ' ദുഃഖത്തിൽ! സൈബറിടത്തിൽ 'ഉണ്ണി മുകുന്ദൻ' ചമഞ്ഞ റീൽസുകൾ വീണ്ടും വൈറൽ; വിനീതിന്റെ കെണിയിൽ വീണത് നിരവധി പെൺകുട്ടികൾ; സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു യുവതികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ്; മോഷണ, അടിപിടി കേസുകളിലും യുവാവ് പ്രതി

റീൽസ് താരത്തിന്റെ അറസ്റ്റിൽ 'കലിപ്പന്റെ കാന്താരിമാർ' ദുഃഖത്തിൽ! സൈബറിടത്തിൽ 'ഉണ്ണി മുകുന്ദൻ' ചമഞ്ഞ റീൽസുകൾ വീണ്ടും വൈറൽ; വിനീതിന്റെ കെണിയിൽ വീണത് നിരവധി പെൺകുട്ടികൾ; സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു യുവതികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ്; മോഷണ, അടിപിടി കേസുകളിലും യുവാവ് പ്രതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൈബറിടത്തിലെ മിന്നും താരമായി വിലസിയ ടിക് ടോക് താരം വിനീതിന്റെ അറസ്റ്റിൽ കലിപ്പൻ കാന്തരിമാർ ദുഃഖത്തിലാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.  സാക്ഷാൽ ഉണ്ണി മുകുന്ദനെയും  കടത്തിവെട്ടുന്ന വിധത്തിൽ നടൻ ചമഞ്ഞായിരുന്നു വിനീതിന്റെ പെർഫോമൻസ്. എന്നാൽ, വെറും കുട്ടിക്കളിയായി തള്ളിക്കളയാൻ കഴിയുന്ന കാര്യങ്ങളല്ല വിനീതിന്റേത് എന്നാണ് പൊലീസ് പറയുന്നത്. യുവാവ് അറസ്റ്റിലായത് ബലാത്സംഗ കേസിലാണ്.

കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നിലവിൽ വിനീതിനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്. കാറു വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഈ പരാതിയെ തുടർന്ന് കേസിന്റെ വിശദാംശങ്ങൽ പരിശോധിച്ച പൊലീസിന് കൂടുതൽ വിവരങ്ങൾ ഇയാളെ കുറിച്ചു ലഭിച്ചിട്ടുണ്ട്.

വിനീത് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതികളുമായി വ്യക്തിബന്ധം ഉണ്ടാക്കിയ ശേഷം. സമൂഹമാധ്യമങ്ങളിൽ എങ്ങനെ മികച്ച വീഡിയോകൾ ചെയ്യാം, കൂടുതൽ കാഴ്ചക്കാരിലേക്ക് എങ്ങനെ എത്തിക്കാം തുടങ്ങിയ കാര്യങ്ങളുടെ ടിപ്സ് നൽകുകയാണ് ആദ്യത്തെ രീതിയെന്നും അതിനു ശേഷമാണ് ഇവരെ വലയിലാക്കുന്നതെന്നും പൊലീസ് പറയുന്നു. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ പറ്റിച്ചതായും പൊലീസ് വ്യക്തമാക്കി.

'വിനീത് ടിക് ടോക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. സോഷ്യൽ മീഡിയയിലുള്ള പെൺകുട്ടികൾക്ക് എങ്ങനെ നല്ല രീതിയിൽ വിഷയങ്ങൾ പ്രസന്റ് ചെയ്യാം, കൂടുതൽ കാഴ്ചക്കാരിലേക്ക് എങ്ങനെയെത്തിക്കാം തുടങ്ങിയ ടിപ്‌സുകൾ നൽകി അവരുമായി ഇയാൾ വ്യക്തിബന്ധമുണ്ടാക്കുന്നു. അത് കഴിഞ്ഞ് ഇവരുമായി വീഡിയോ കോൾ ചെയ്ത് സ്നാപ്ഡീൽ പോലെയുള്ള സൈറ്റ് വഴി റെക്കോർഡ് ചെയ്യുന്നു. ആ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും പണം ഉൾപ്പെടെ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ ശൈലി.' - പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പറ്റിച്ചിട്ടുണ്ട്. പരിചയപ്പെട്ട ശേഷം ആദ്യം ഒരുമിച്ചുള്ള ടിക് ടോക് വീഡിയോകൾ ചെയ്യുന്നു. പിന്നീട് മറ്റു ആപ്പുകൾ വഴി അടുത്തു സംസാരിക്കുന്നു. അത് റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.- പൊലീസ് കൂട്ടിച്ചേർത്തു. നേരത്തെ പൊലീസിലായിരുന്നുവെന്നും ഇപ്പോൾ സ്വകാര്യ ചാനലിൽ ജോലി ചെയ്യുകയാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ശാരീരിക അസ്വസ്ഥതകൾ കാരണം പൊലീസിൽ നിന്ന് രാജിവച്ചു എന്നായിരുന്നു അവകാശവാദം. എന്നാൽ ഇയാൾക്ക് ജോലിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ആരാധകരെ തൃപ്തിപ്പെടുത്താൻ നിരന്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇയാൾ പങ്കുവെച്ചിരുന്നു. 'മീശ ഫാൻ ഗേൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്. ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്. നിരവധി പേർ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു.

വിനീതിനെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസിൽ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു. മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP