Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കണം; സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടിയെന്ന് എറണാകുളം കലക്ടർ

ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കണം; സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടിയെന്ന് എറണാകുളം കലക്ടർ

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം. ദേശീയ പാതയിലേതുൾപ്പെടെയുള്ള കുഴികളടച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഡോ.രേണു രാജ് നിർദേശിച്ചു. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

കൊച്ചി നെടുമ്പാശ്ശേരി ദേശീയ പാതയിൽ വാഹനം കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെ തിരക്കിട്ടായിരുന്നു പലയിടത്തും കുഴിയടക്കൽ. 24 മണിക്കൂറിനുള്ളിൽ പല കുഴികളും അടച്ചു. ദേശീയ പാതയിലെ കുഴികൾ അടക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അടിയന്തിര ഇടപെടലുമായി ദേശീയ പാത അഥോറിറ്റി രംഗത്തു വന്നത്. റോഡിലെ കുഴികൾ അടക്കുന്ന ജോലികൾ ഇന്നലെ രാത്രി വൈകിയും തുടർന്നിരുന്നു.

ദേശിയപാതകളിലെ കുഴികളടയ്ക്കാൻ ദേശിയ പാത അഥോറിറ്റി കേരള റീജിയണൽ ഓഫീസർക്കും പാല്ക്കാട്ട പ്രോജക്ട് ഡയറക്ടർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കർശന നിർദ്ദേശം നൽകിയിരുന്നു. അമിക്കസ്‌ക്യൂറി വഴിയാണ് നിർദ്ദേശം നൽകിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റെ പരിഗണിനയിലുള്ളതാണ്.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP