Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചുരുങ്ങിയ ചെലവിൽ വിമാന യാത്ര; ആകാശ എയർ പറന്നുയർന്നു; ആദ്യ യാത്ര മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക്

ചുരുങ്ങിയ ചെലവിൽ വിമാന യാത്ര; ആകാശ എയർ പറന്നുയർന്നു; ആദ്യ യാത്ര മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചുരുങ്ങിയ ചെലവിൽ വിമാന യാത്രയൊരുക്കുമെന്ന് വാഗ്ദാനം നൽകിയ 'ആകാശ എയർ' കമ്പനിയുടെ ആദ്യ സർവീസ് വിജയകരമായി പൂർത്തീകരിച്ചു. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. രാവിലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വിമാനം ഫ്ലാഗ്ഓഫ് ചെയ്തത്. 10.05ന് പുറപ്പെട്ട വിമാനം 11.25ന് ലാൻഡ് ചെയ്തു. ഈ മാസം അവസാനത്തോടെ ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളിൽ 'ആകാശ എയർ' സർവീസ് ആരംഭിക്കും.

ചുരുങ്ങിയ ചെലവിൽ വിമാനയാത്ര ഒരുക്കുകയെന്നതാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രധാന ലക്ഷ്യം. ടിക്കറ്റ് നിരക്കിൽ മറ്റു കമ്പനികളേക്കാൾ പത്തു ശതമാനം വരെ കുറവുണ്ടാവുമെന്നും കമ്പനി അവകാശപ്പെടുന്നു. ആഭ്യന്തര വിമാനസർവീസിന്റെ 55 ശതമാനവും ഇപ്പോൾ ഇൻഡിഗോയ്ക്കാണ്. ഇവർക്ക് കടുത്ത വെല്ലുവിളി ആകാശ ഉയർത്തിയേക്കും. രൂപയുടെ മൂല്യമിടിയുന്നതും ഇന്ധനവില വർധിക്കുന്നതും ആഗോളതലത്തിൽ വ്യോമയാന വ്യവസായത്തിന് തന്നെ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

കിങ് ഫിഷർ, എയർ സഹാര തുടങ്ങിയ കമ്പനികൾ നഷ്ടം കാരണം അടിയറവു പറഞ്ഞ മേഖലയിലേക്കാണ് വർഷങ്ങൾക്കുശേഷം പുതിയൊരു സ്വകാര്യ വിമാനകമ്പനി ഭാഗ്യം പരീക്ഷിക്കുന്നത്. ആദ്യ പറക്കലിന്റെ സന്തോഷം ട്വിറ്ററിൽ പങ്കുവെച്ച ആകാശ എയറിന് ആശംസകളുമായി ജെറ്റ് എയർവേയ്സ് രംഗത്തെത്തി. ഓഹരി വിപണിയിലെ മുൻനിര നിക്ഷേപകൻ രാകേഷ് ജുൻജുൻവാല സഹസ്ഥാപകനായ വിമാനക്കമ്പനിയാണ് ആകാശ എയർ. ചുരുങ്ങിയ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന ജുൻജുൻവാലയുടെ സംരംഭത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP