Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി പുറത്തു വിടുന്നത് 50,000 ലീറ്റർ വെള്ളം; ഇടുക്കി ഡാം തുറന്നു; ഇലമലയാറിൽ അതീവ ജാഗ്രത; മുല്ലപ്പെരിയാറിലും നീരൊഴുക്ക് ശക്തം; ഇടുക്കി വീണ്ടും തുറന്നതോടെ പെരിയാറിന്റെ തീരം വീണ്ടും ആശങ്കയിലേക്ക്; മഴ വീണ്ടും ശക്തമായാൽ പ്രളയ സാധ്യത സജീവം; ബാണാസുര സാഗറും നിറയുന്നു; നദീ തീരങ്ങളിൽ അതീവ ജാഗ്രത

ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി പുറത്തു വിടുന്നത് 50,000 ലീറ്റർ വെള്ളം; ഇടുക്കി ഡാം തുറന്നു; ഇലമലയാറിൽ അതീവ ജാഗ്രത; മുല്ലപ്പെരിയാറിലും നീരൊഴുക്ക് ശക്തം; ഇടുക്കി വീണ്ടും തുറന്നതോടെ പെരിയാറിന്റെ തീരം വീണ്ടും ആശങ്കയിലേക്ക്; മഴ വീണ്ടും ശക്തമായാൽ പ്രളയ സാധ്യത സജീവം; ബാണാസുര സാഗറും നിറയുന്നു; നദീ തീരങ്ങളിൽ അതീവ ജാഗ്രത

ആർ പീയൂഷ്

ഇടുക്കി: ഇടുക്കി ഡാം തുറന്നു. ഇടുക്കി ഡാമിലെ വെള്ളം പൂർണ സംഭരണ ശേഷിയുടെ തൊട്ടടുത്തെത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഉത്തരവായിരുന്നു. നിലവിൽ 2382.52 അടിയാണ് വെള്ളത്തിന്റെ അളവ്. മഴ തുടരുന്നതിനാൽ ഡാമിലെ അധിക ജലം ഇന്ന് തുറന്നു വിടുകയായിരുന്നു. 2403 അടിയാണ് ഡാമിന്റെ പൂർണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാൽ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലവും എത്തുന്നു.

2383.53 ആണ് നിലവിലെ അപ്പർ റൂൾ കർവ്. ഡാം തുറന്നാലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തൽ. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാന്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്‌മെന്റും നടത്തി. അതേസമയം ഇടുക്കി ഡാമിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുകി വിടുന്നതെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 50 ക്യുമെക്‌സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുക. അഞ്ച് ഷട്ടറുകളിൽ ഒന്ന് മാത്രമാണ് തുറന്നത്. ജലനിരപ്പ് കൂടി പരിഗണിച്ച് ആവശ്യമെങ്കിൾ മാത്രം കൂടുതൽ വെള്ളം തുറന്നുവിടും.

എറണാകുളത്തെ സാഹചര്യം കൂടി കണക്കിലെടുത്താകും ഈ കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുക. ഇടമലയാർ ഡാം ഉടനെ തുറക്കില്ലെന്നും ഇവിടെ നിന്നും കൂടുതൽ ജലം കൊണ്ടു പോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മുല്ലപ്പെരിയാൽ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. പെരിയാറിൽ വാണിങ് ലെവലിന് താഴെയാണ് നിലവിൽ ജലനിരപ്പ്. അതിനാൽ ഡാം തുറന്നാലും അപകട സാധ്യത തീരെയില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകൾ ഏർപെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

ഇതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് എക്സിക്യൂട്ടീവ് എൻജീനിയർ ഉത്തരവിറക്കിയിരുന്നത്. അധിക ജലം ഡാമിൽ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ടായിരുന്നു. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനത്തിൽ അധികം വെള്ളമാണ് ഇപ്പോഴുള്ളത്. രാവിലെ 10 മണിക്ക് ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് ((50,000 ലീറ്റർ) വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയായിരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെയാണ് ഡാം തുറക്കാൻ അനുമതിയായത്. 2383.53 ആണ് റൂൾ കർവ്.

ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും 26 ക്യാമ്പുകൾ തുറക്കുകയും ചെയ്തിരുന്നു്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ ഇടമലയാർ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉച്ച കഴിയുന്ന തോടെ ഇത് റെഡ് അലർട്ടിലേക്ക് മാറിയേക്കുമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന സൂചന. ഇന്നലെയാണ് ഡാമിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചത്. ഡാമിലെ ജലനിരപ്പ് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് 162 മീറ്റർ പിന്നിട്ടത്. ഇടമലയാർ ഡാമിന്റെ സംഭരണ ശേഷി 169 മീറ്റർ ആണ്. 163-ൽ എത്തിയാൽ ഡാം തുറക്കേണ്ടതുള്ളതുകൊണ്ട് 162.5 ൽ എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും.

പൊതുവെ മഴക്ക് ശമനമുണ്ടെങ്കിലും ഡാമിലും വൃഷ്ടി പ്രദേശങ്ങളിലും ഇടക്കിടെ മഴ ശക്തമായി പെയ്യുന്നതിനാൽ ജലനിരപ്പ് ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇന്ന് ജലസംഭരണിയിലേക്കുള്ള നീരൊഴുക്കിന് ഇന്നലെത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എടുത്തിട്ടുണ്ട്.162.17 ആണ് ഇന്ന് രാവിലത്തെ ജലനിരപ്പ്. വയനാട്ടിൽ ബാണാസുര സാഗർ അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. ഈ ഡാമും ഇന്ന് തുറന്നേക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP