Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്എസ്എൽവിയുടെ കന്നി പറക്കലിൽ അവസാന നിമിഷത്തിൽ ഡാറ്റാ നഷ്ടം; ഉപഗ്രങ്ങളുമായി ബന്ധം സ്ഥാപിക്കാൻ കഴിയാത്തതിനാൽ ദൗത്യം ആശങ്കയിൽ; ഭ്രമണപഥത്തിൽ എത്തിയെന്ന് സ്ഥിരീകരിക്കും വരെ ദൗത്യ വിജയമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകില്ല; ബഹിരാകാശത്തെ ഇന്ത്യൻ വിപ്ലവം പ്രതിസന്ധിയിൽ

എസ്എസ്എൽവിയുടെ കന്നി പറക്കലിൽ അവസാന നിമിഷത്തിൽ ഡാറ്റാ നഷ്ടം; ഉപഗ്രങ്ങളുമായി ബന്ധം സ്ഥാപിക്കാൻ കഴിയാത്തതിനാൽ ദൗത്യം ആശങ്കയിൽ; ഭ്രമണപഥത്തിൽ എത്തിയെന്ന് സ്ഥിരീകരിക്കും വരെ ദൗത്യ വിജയമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകില്ല; ബഹിരാകാശത്തെ ഇന്ത്യൻ വിപ്ലവം പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീഹരിക്കോട്ട: ഐഎസ്ആർഒ വികസിപ്പിച്ച എസ്എസ്എൽവിയുടെ കന്നി പറക്കൽ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള അവസാന ഘട്ടത്തിൽ ഡാറ്റാ നഷ്ടം അനുഭവപ്പെട്ടതിനെ തുടർന്ന് ദൗത്യം ആശങ്കയിൽ.120 ടൺ ഭാരമുള്ള സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) രണ്ട് ഉപഗ്രഹങ്ങളെ സ്ഥിരതയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞോ ഇല്ലയോ എന്നതിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. ഉപഗ്രഹത്തിന്റെ നിലവിലെ സ്ഥിതി മനസിലാക്കാൻ ഐഎസ്ആർഒ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഇപ്പോൾ ശ്രമിക്കുന്നത് എന്നാണ് വിവരം. ഇത് വ്യക്തമാകുന്നതുവരെ ദൗത്യം വിജയകരമാണോ എന്നതിൽ പ്രഖ്യാപനം ഉണ്ടാകില്ല എന്നാണ് സൂചന.

വിക്ഷേപണത്തിന് ശേഷം 12 മിനുട്ടും 36 സെക്കന്റും പിന്നിട്ടപ്പോൾ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ 2 ഭ്രമണപഥത്തിലെത്തിയെന്നും. അൻപത് സെക്കന്റുകൾ കൂടി പിന്നിടുമ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആർഒ മിഷൻ കൺട്രോൾ റൂം അറിയിച്ചിരുന്നു.പിന്നാലെയാണ് പ്രശ്‌നം ശ്രദ്ധയിൽ പെട്ടത്.

മാധ്യമങ്ങളെ കണ്ട ഐഎസ്ആർഒ തലവൻ അവസാനഘട്ടത്തിലെ പ്രശ്‌നം സൂചിപ്പിച്ചു. എസ്എസ്എൽവിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിർവഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെർമിനൽ ഘട്ടത്തിൽ ഡാറ്റ നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആർഒ മേധാവി സോമനാഥ് പറഞ്ഞു. ഞങ്ങൾ ഡാറ്റ വിശകലനം ചെയ്യുകയാണ്, ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പിന്നീട് പങ്കുവയ്ക്കാം എന്നാണ് ഐഎസ്ആർഒ മേധാവി അറിയിച്ചത്.

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയാണ് എസ് എസ് എൽ വി. ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്.എസ്.എൽ.വി.ക്കു രൂപം നൽകിയത്. ഞായറാഴ്ച രാവിലെ 9.18നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് എസ്എസ്എൽവി വിക്ഷേപിച്ചത്.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിലെ 750 പെൺകുട്ടികൾചേർന്നു നിർമ്മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എൽവി കുതിച്ചുയർന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യസംരംഭകർക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാവും. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ എൻ.എസ്ഐ.എലിനായിരിക്കും അതിന്റെ ചുമതല.

വിക്ഷേപണത്തിന് ആറര മണിക്കൂർ മുമ്പുതന്നെ എസ്എസ്എൽവിയുടെ കൗണ്ട്ഡൗൺ തുടങ്ങിയിരുന്നു. ഇത് പതിവിൽ നിന്ന് വ്യത്യസ്തമാണ്. നിർമ്മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എൽ.വി. വിക്ഷേപണം സജ്ജമാക്കാൻ കുറച്ചു സമയം മതി. ഇതുകൊണ്ടാണ് കൗണ്ട്ഡൗൺ സമയം കുറച്ചത്. രണ്ടു മീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമുള്ള എസ്.എസ്.എൽ.വി. നിർമ്മിക്കാൻ വേണ്ടി വന്നത് 30 കോടി രൂപ മാത്രമാണ്. മലയാളത്തിലെ സൂപ്പർ താര സിനിമകൾക്ക് പോലും അതിന് അപ്പുറതേത്ക്ക് ചെലവുണ്ടെന്നതാണ് വസ്തു. ഹോളിവുഡ് സിനിമയുടെ ചെലവിനേക്കാൾ കുറഞ്ഞ ചെലവിൽ ചൊവ്വാ പരിവേഷണം നടത്തിയ ഇന്ത്യ അങ്ങനെ മറ്റൊരു കാൽവയ്‌പ്പുണ്ടാക്കുകയാണ്.

ആറുപേർ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂർകൊണ്ട് എസ് എസ് എൽ വിയെ വിക്ഷേപണസജ്ജമാക്കാൻ പറ്റും. എട്ടു കിലോഗ്രാം മാത്രമുള്ള ആസാദിസാറ്റിനെയും പ്രധാന ഉപഗ്രഹമായ ഇ.ഒ.എസ്.-02 നെയും ഭ്രമണപഥത്തിലെത്തിക്കാൻ എസ്.എസ്.എൽ.വി.ക്ക് 12 മിനിറ്റു സമയം മതി. ഭൂപടനിർമ്മാണം പോലുള്ള ആവശ്യങ്ങൾക്കാണ് ഇ.ഒ.എസ്.-02 പ്രധാനമായും ഉപയോഗിക്കുക.

പെൺകുട്ടികളിൽ ശാസ്ത്രഗവേഷണാഭിരുചി വളർത്തുകയെന്നത് ലക്ഷ്യമിട്ടാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹത്തെ എസ്.എസ്.എൽ.വി. ഭ്രമണപഥത്തിലെത്തിക്കുന്നത്. ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്‌പേസ് കിഡ്സിന്റെ നേതൃത്വത്തിൽ ഈ ഉപഗ്രഹനിർമ്മാണത്തിൽ പങ്കാളികളായവരിൽ കേരളത്തിലെ മങ്കട, ചേരിയം ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉൾപ്പെടുന്നു

ചെറിയ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യം എസ്.എസ്.എൽ.വി.യെ ഏൽപ്പിച്ച് പ്രധാന വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി.യെ വലിയ ദൗത്യങ്ങൾക്കുവേണ്ടി മാത്രമായി മാറ്റിവെക്കാനാണ് ഐഎസ്ആർഒയുടെ പദ്ധതി. രാവിലെ 9.18ന് ആണു റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചത്. എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്-02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എൽവിയുടെ കുതിപ്പ്. സ്പേസ്‌കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ വികസിപ്പിച്ചതാണ് ആസാദിസാറ്റ്. ചെറിയ ഉപഗ്രഹങ്ങൾ എസ്എസ്എൽവി റോക്കറ്റ് ഉപയോഗിച്ചു സൗകര്യപ്രദമായി താഴ്ന്ന ബഹിരാകാശ ഭ്രമണപഥത്തിലെത്തിക്കാം

ചെലവും തയ്യാറെടുപ്പിനുള്ള സമയവും കുറവാണെന്നത് എസ്എസ്എൽവിയുടെ സവിശേഷതയാണ്. വലിയ വിക്ഷേപണ വാഹനങ്ങൾ ഒരുക്കാൻ 40 - 60 ദിവസം വേണ്ടിവരുമ്പോൾ എസ് എസ്എൽവിക്കു 3 ദിവസം മതി. എസ്എസ്എൽവി റോക്കറ്റ് വന്നതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയിൽ നിന്ന് പി എസ്എൽവി ഒഴിവാകും.

ഉപയോക്താക്കളിൽ നിന്ന് ഓർഡർ ലഭിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിക്ഷേപണം നടത്താമെന്നത്ത് എസ് എസ്എൽവിയുടെ ഗുണമാണ്. വലിയ സാധ്യതയുള്ള ചെറുകിട ഉപഗ്രഹവിപണിയിൽ ശക്തസാന്നിധ്യമാകാൻ ഇത് ഐഎസ് ആർഒയ്ക്ക് കരുത്തു നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP