Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാർട്ടേഴ്‌സ് പണിയാതെ ആഡംബര വില്ല നിർമ്മിച്ചതിലൂടെ ഓരോ വർഷവും സംസ്ഥാന ഖജനാവിന് നഷ്ടം 30 ലക്ഷം; പൊലീസ് ക്വാട്ടേഴ്‌സിനുള്ള തുക വകമാറ്റിയപ്പോൾ കേന്ദ്ര ഫണ്ടും നഷ്ടമായി; ഫണ്ട് വകമാറ്റലിന് സാധൂകരണം നൽകുമ്പോൾ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം; പൊലീസിലെ ആഡംബ വില്ലകളിലെ ചർച്ച തുടരുമ്പോൾ

ക്വാർട്ടേഴ്‌സ് പണിയാതെ ആഡംബര വില്ല നിർമ്മിച്ചതിലൂടെ ഓരോ വർഷവും സംസ്ഥാന ഖജനാവിന് നഷ്ടം 30 ലക്ഷം; പൊലീസ് ക്വാട്ടേഴ്‌സിനുള്ള തുക വകമാറ്റിയപ്പോൾ കേന്ദ്ര ഫണ്ടും നഷ്ടമായി; ഫണ്ട് വകമാറ്റലിന് സാധൂകരണം നൽകുമ്പോൾ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം; പൊലീസിലെ ആഡംബ വില്ലകളിലെ ചർച്ച തുടരുമ്പോൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം,മുൻ പൊലീസ് മേധാവി ബെഹ്‌റയുടെ ഫണ്ട് വകമാറ്റലിന് പിണറായി സാധൂകരണം നൽകിയതോടെ സംസ്ഥാന ഖജനാവിന് നഷ്ടം 4.33 കോടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട 4.33 കോടിയാണ് നഷ്ടപ്പെട്ടത്. കേന്ദ്രം അംഗികരിച്ച പദ്ധതികൾക്ക് വകയിരുത്തിയ തുക ആ പദ്ധതികളുടെ യൂട്ടലൈസേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറക്ക് സംസ്ഥാനത്തിന് അനുവദിക്കും. 30 പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ നിർമ്മിക്കാനാണ് കേന്ദ്രം 4.33 കോടി അനുവദിച്ചത്. അത് വകമാറ്റിയാണ് ബെഹ്‌റ ആഡംബരവില്ലകൾ പണിതത്.

ഇതോടെ കേന്ദ്രം നൽകേണ്ട തുക സംസ്ഥാനത്തിന് ലഭിക്കാതെ വന്നു. ഇക്കാര്യം ബെഹ്‌റയുടെ സാധുകരണഫയലിൽ ധനവകുപ്പ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 4.33 കോടി രൂപയുടെ നഷ്ടം കൂടാതെ വീട്ട് വാടക ഇനത്തിൽ സംസ്ഥാന ഖജനാവിന് ഓരോ വർഷവും ലഭിക്കേണ്ട 30 ലക്ഷം രൂപയും നഷ്ടമായി. 30 സ്റ്റാഫ് ക്വോർട്ടേഴ്‌സ് ആണ് നിർമ്മിച്ചിരുന്നതെങ്കിൽ എസ്‌ഐ റാങ്കിലുള്ള 30 പേർക്ക് ക്വാർട്ടേഴ്‌സ് ലഭിക്കുമായിരുന്നു. അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനമാണ് വീട്ട് വാടക അലവൻസ്.

7000 രൂപ മുതൽ പരമാവധി 10000 രൂപ എച്ച്. ആർ.എ ആയി ക്വാർട്ടേഴ്‌സ് ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സംസ്ഥാന ഖജനാവിലേക്ക് ലഭിക്കുമായിരുന്നു. 30 പേരിൽ നിന്ന് ഒരു മാസം കുറഞ്ഞത് 2.5ലക്ഷം വരെ എച്ച് ആർ എ ഇനത്തിൽ ലഭിക്കും. ഒരു വർഷത്തേക്ക് 30 ലക്ഷം രൂപ ലഭിക്കും. ക്വാർട്ടേഴ്‌സ് പണിയാതെ ആഡംബര വില്ല നിർമ്മിച്ചതിലൂടെ ഓരോ വർഷവും സംസ്ഥാന ഖജനാവിലേക്ക് ലഭിക്കാൻ സാധിക്കുമായിരുന്ന 30 ലക്ഷം രൂപയും ബെഹ്‌റ കാരണം നഷ്ടപ്പെട്ടു.

മുഖ്യമന്ത്രിയുടെ എല്ലാ രഹസ്യവും അറിയാവുന്ന ഒരാൾ ആണ് ബെഹ്‌റ. ബെഹ്‌റ പിണങ്ങിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഏറ്റവും നന്നായറിയാവുന്നത് പിണറായിക്കാണ്. വിരമിച്ചതിനു ശേഷം കൊച്ചി മെട്രോയുടെ എം.ഡി. യാക്കി ബെഹ്‌റ ക്ക് പുനർ നിയമനം നൽകിയതും പിണറായിയുടെ ബെഹ്‌റ പേടി മൂലമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP