Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാർ ആന്റണി കരിയിലിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട രൂപതയിലെ എഴുപതോളം വൈദികർ; സി.എം.ഐ. ആശ്രമത്തിലെത്തി കൂടിക്കാഴ്ച നടത്തി

മാർ ആന്റണി കരിയിലിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട രൂപതയിലെ എഴുപതോളം വൈദികർ; സി.എം.ഐ. ആശ്രമത്തിലെത്തി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ

ആലപ്പുഴ: ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട രൂപതയിലെ എഴുപതോളം വൈദികർ. ചാലക്കുടി പരിയാരത്തുള്ള സി.എം.ഐ. ആശ്രമത്തിൽ കഴിയുന്ന അദ്ദേഹത്തെ വെള്ളിയാഴ്ചയാണു വൈദികർ സന്ദർശിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ വികാരിസ്ഥാനം രാജിവെച്ച അദ്ദേഹത്തിന് സർവ്വ പിന്തണയും നൽകുന്നതായി വൈദികർ പറഞ്ഞു.ം

സിനഡ് നിർദേശിച്ച കുർബാനരീതിയെ ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും തുടക്കത്തിൽ എതിർത്തിരുന്നു. ആദ്യഘട്ടത്തിൽ വൈദികർ പരസ്യമായി രംഗത്തുവരുകയും ചെയ്തു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആദ്യം ഇളവനുവദിച്ചെങ്കിലും പിന്നീടു പിൻവലിച്ച് സിനഡ് കുർബാന നിർബന്ധമാക്കി. ഇതു പാലിക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം വൈദികർ ഇപ്പോൾ രൂപതയുമായി നിസ്സഹകരണത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇവർ മാർ കരിയിലിനെ സന്ദർശിച്ചതിനു പ്രാധാന്യമേറുന്നത്.

ഒറ്റയ്ക്കല്ലെന്നും മാനസികമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹത്തെ അറിയിച്ചതായി സംഘത്തിലുണ്ടായിരുന്ന സീനിയർ വൈദികൻ പറഞ്ഞു. വൈദികരുടെ സംശയങ്ങൾക്കു മാർ കരിയിൽ മറുപടി നൽകി. രൂപതയിലെ പരിപാടികൾക്കു ക്ഷണിച്ചാൽ വരണമെന്ന് വൈദികർ ആവശ്യപ്പെട്ടു. ഒരു മണിക്കൂറോളം ചെലവഴിച്ചശേഷമാണവർ മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP