Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാർ പലതവണ മറിഞ്ഞു പുഴക്കരയിലേക്ക്; കാറിൽ നിന്നും ഒരു വിധം പുറത്തേക്ക് ഇറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിൽ വീണു; ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം ഒഴുകിയ യുവതി പുല്ലിൽ പിടിച്ചു രക്ഷപ്പെട്ടു: അനു മഹേശ്വരന്റേത് അതിശയിപ്പിക്കുന്ന രക്ഷപ്പെടൽ

കാർ പലതവണ മറിഞ്ഞു പുഴക്കരയിലേക്ക്; കാറിൽ നിന്നും ഒരു വിധം പുറത്തേക്ക് ഇറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിൽ വീണു; ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം ഒഴുകിയ യുവതി പുല്ലിൽ പിടിച്ചു രക്ഷപ്പെട്ടു: അനു മഹേശ്വരന്റേത് അതിശയിപ്പിക്കുന്ന രക്ഷപ്പെടൽ

സ്വന്തം ലേഖകൻ

ചെറുതോണി: നിയന്ത്രണം വിട്ട്് 70 മീറ്ററോളം താഴ്ചയിലേക്കു കാർ മറിഞ്ഞു. ജീവൻ തിരിച്ചു കിട്ടിയ യുവതി പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാലുതെറ്റി പുഴയിൽ വീണു. ശക്തമായ ഒഴുക്കിൽപ്പെട്ട യുവതി 100 മീറ്ററോളം ഒഴുകിയശേഷം പുല്ലിൽ പിടിച്ചു ജീവിതത്തിലേക്ക് കയറി. ചെറുതോണി സ്വദേശിനി അനു മഹേശ്വരൻ ആണ് മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കയറിയത്.

വ്യാഴാഴ്ച രാത്രിയാണ് അനു ജീവനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ സഞ്ചരിച്ചത്. തങ്കമണിയിൽനിന്നു ചെറുതോണിയിലെ വീട്ടിലേക്കു പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിനു സമീപമാണു വ്യാഴാഴ്ച രാത്രി 7.30ന് അപകടത്തിൽപെട്ടത്. കാറിൽ മറ്റാരുമില്ലായിരുന്നു. മഴയായതിനാൽ പ്രദേശവാസികളും അറിഞ്ഞില്ല. എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തിൽ ഇടിക്കാതെ കാർ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു പുഴയോരത്തേക്കു കാർ പലവട്ടം മറിഞ്ഞു വീണു. കാറിൽനിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.

ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം തോട്ടിലൂടെ ഒഴുകിയെങ്കിലും തോട്ടിലെ പുല്ലിൽ പിടിച്ചു കരകയറിയ അനു ചെന്നെത്തിയത് മരിയാപുരം പിഎച്ച്‌സിയുടെ പിന്നിലേക്കായിരുന്നു. തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP