Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നഗരസഭ ജനങ്ങളിലേക്ക്: ജനകീയ ക്യാമ്പയിന് തുടക്കമിട്ട് തിരുവനന്തപുരം കോർപ്പറേഷൻ; നൂറോളം നഗരവാസികളുടെ പരാതി നേരിൽ കേട്ട് മേയർ

നഗരസഭ ജനങ്ങളിലേക്ക്: ജനകീയ ക്യാമ്പയിന് തുടക്കമിട്ട് തിരുവനന്തപുരം കോർപ്പറേഷൻ; നൂറോളം നഗരവാസികളുടെ പരാതി നേരിൽ കേട്ട് മേയർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നഗരവാസികൾക്കായി അഴിമതിരഹിത സദ്ഭരണം ലക്ഷ്യമാക്കി നഗരസഭ ആരംഭിച്ച ജനകീയ ക്യാമ്പയിന് തുടക്കമായി. നഗരസഭയുടെ 100 വാർഡുകൾ ഉൾപ്പെടുന്ന 11 സോണൽ ഓഫീസുകളിലേയും ജനങ്ങളുടെ പരാതികൾ മേയറുടെ നേതൃത്വത്തിൽ നേരിട്ടു കേട്ട് പരിഹാരം കാണുന്നതാണ് നഗരസഭ ജനങ്ങളിലേക്ക് എന്ന പരിപാടി. ക്യാമ്പയിനിന്റെ ആദ്യ ഘട്ടം ശ്രീകാര്യം സോണൽ ഓഫീസിൽ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജനങ്ങൾക്ക് വേണ്ടിയാണ് ഈ ഭരണ സമിതി പ്രവർത്തിക്കുന്നത്. ജനങ്ങൾക്കിടയിലും ജന ഹൃദയങ്ങളിലുമാണ് ഈ ഭരണ സമിതിയുടെ സ്ഥാനമെന്നും മേയർ പറഞ്ഞു.ജനങ്ങളേയും നഗരസഭയേയും തമ്മിലടിപ്പിക്കാൻ നോക്കുന്നവർക്ക് വികസനം മറുപടി നൽകും.

തെറ്റ് കാണിക്കുന്ന ഉദ്യോഗസ്ഥരെ നഗരസഭക്ക് വേണ്ട,അഴിമതി നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മേയർ കൂട്ടി ചേർത്തു.ശ്രീകാര്യം സോണലിൽ 104 പേരുടെ പരാതി മേയർ നേരിട്ടു കേട്ടു.24 പരാതികൾ ഉടൻ പരിഹരിച്ചു.ബാക്കിയുള്ളവ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ സോണൽ ഓഫീസ് സന്ദർശിച്ചു.ഡപ്യൂട്ടീ മേയർ പി.കെ രാജു ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, സെക്രട്ടറി ബിനു ഫ്രാൻസിസ് , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കഴിഞ്ഞ ഒന്നര വർഷക്കാലമായി നഗരസഭ കൈവരിച്ച വികസനനേട്ടങ്ങൾ ജനസമക്ഷം സമർപ്പിച്ചുകൊണ്ടാണ് പരാതികൾ നേരിട്ട് കേൾക്കുന്നതിനും ജനകീയ പ്രശ്‌നങ്ങളിൽ പരിഹാരം കാണുന്നതിനും ഈ ഭരണ സമിതി ജനഹൃദയങ്ങളിലേയ്ക്ക് ഇറങ്ങുന്നത്.

രണ്ടാം ഘട്ടത്തിൽ എല്ലാ വാർഡുകളിലും മേയറുടെ നേതൃത്വത്തിൽ നേരിട്ട് പരാതി പരിഹാരസംവിധാനം ഉണ്ടായിരിക്കുന്നതാണ്.പരിപാടി നടക്കുന്ന സോണലുകളിൽ അന്നേദിവസം രാവിലെ 9 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. പരിപാടിയുടെ സമയക്രമം ചുവടെ ചേർക്കുന്നു.

വിഴിഞ്ഞം-10.08.2022

നേമം -12.08.2022

വട്ടിയൂർക്കാവ്-17.08.2022

തിരുവല്ലം -19.08.2022

കുടപ്പനക്കുന്ന്-23.08.2022

ഫോർട്ട്-25.08.2022

ഉള്ളൂർ -27.08.2022

ആറ്റിപ്ര -29.08.2022

കഴക്കൂട്ടം -15.09.2022

കടകംപള്ളി -16.09.2022

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP