Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ. അബ്ദുൾ ഹക്കീം വിവരാവകാശ കമ്മിഷണറായി ചുമതലയേറ്റു; ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച ഉദ്യോഗസ്ഥൻ മൂന്ന് തവണ സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ച വ്യക്തി

എ. അബ്ദുൾ ഹക്കീം വിവരാവകാശ കമ്മിഷണറായി ചുമതലയേറ്റു; ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച ഉദ്യോഗസ്ഥൻ മൂന്ന് തവണ സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ച വ്യക്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണറായി എ. അബ്ദുൾ ഹക്കീം സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സംസ്ഥാന വിവരാവകാശ കമ്മിഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ് മേത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. വിവരാവകാശ കമ്മിഷണർമാരായ കെ.വി. സുധാകരൻ, കെ.എൽ. വിവേകാനന്ദൻ, പി.ആർ. ശ്രീലത എന്നിവരും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.

കായംകുളം കൊറ്റുകുളങ്ങര സ്വദേശിയാണ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച അദ്ദേഹം ഡെപ്യൂട്ടി ഡയറക്ടർ, വിവിധ ജില്ലകളിൽ ഇൻഫർമേഷൻ ഓഫിസർ, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് മാസ് കമ്മ്യുണിക്കേഷൻ സ്പെഷ്യൽ ഓഫീസർ, റൂറൽ ഇൻഫർമേഷൻ ചീഫ് ഓഫീസർ, കേരള മീഡിയ അക്കാഡമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്നു തവണ സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP