Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേതനം ലഭിക്കാതെ മൂന്ന് മാസം; ജീവിതം കഷ്ടത്തിൽ; ആറളം ഫാം തൊഴിലാളികളും സൂചനാ പണിമുടക്ക് നടത്തി

വേതനം ലഭിക്കാതെ മൂന്ന് മാസം; ജീവിതം കഷ്ടത്തിൽ; ആറളം ഫാം തൊഴിലാളികളും സൂചനാ പണിമുടക്ക് നടത്തി

സ്വന്തം ലേഖകൻ

ഇരിട്ടി: മൂന്നു മാസമായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആറളം ഫാമിനെ നിശ്ചലമാക്കി തൊഴിലാളികളും ജീവനക്കാരും വ്യാഴാഴ്ച സൂചനാ പണിമുടക്ക് നടത്തി. സംയുക്ത തൊഴിലാളി യൂണിയന്റെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ആയിരുന്നു പണിമുടക്ക് .ഓണത്തിന് മുന്മ്പ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ഉൾപ്പെടെ നടത്തുന്നതിനാണ് തീരുമാനം.

നാനൂറോളം ജീവനക്കാരും തൊഴിലാളികളുമാണ് ഫാമിൽ ഉള്ളത്. ഇതിൽ മുന്നൂറിൽ അധികം പേർ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഏപ്രിൽ മാസമാണ് അവസാനമായി ഇവർക്ക് ശമ്പളം ലഭിച്ചത്. മൂന്ന് മാസമായി വേതനം ലഭിക്കാതായതോടെ തൊഴിലാളികൾ നിത്യ ആവശ്യങ്ങൾക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന ന്ന അവസ്ഥയിലാണ്. റേഷനരി വാങ്ങാൻ പോലും പണമില്ലെന്ന അവസ്ഥയോടൊപ്പം കുട്ടികളുടെ പഠനത്തേയും ഇത് ബാധിക്കുന്നതായുള്ള പരാതി ഏറുകയാണ്.

ശബളം എന്ന് അനുവദിക്കും എന്ന് പറയാൻപോലും കഴിയാത വിധം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് ഫാം . സർക്കാരിൽ നിന്നും അടിയന്തരസഹായം ലഭിച്ചാൽ മാത്രമേ കുടിശ്ശിക ശബളത്തിൽ നിന്നും ഒരുമാസത്തെ തുക പോലും നല്കാൻ കഴിയു എന്ന അവസ്ഥയിലാണ്. മഴക്കാലം വരുമാനം കുറഞ്ഞ മാസങ്ങളാണ് . കശുവണ്ടിയിൽ നിന്നുള്ള വരുമാനത്തിൽ ഉണ്ടായ കുറവും പ്രതിസന്ധി രൂക്ഷമാക്കി. ഒരുമാസം ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനം നൽകുന്നതിനുവേണ്ടി മാത്രം 70 ലക്ഷത്തോളം രൂപ വേണം.

തൊഴിലാളികൾക്കും ജീവനക്കാർക്കും പി എഫ് ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും നൽകാനുമുണ്ട്. 2019 മുതൽ വർദ്ധിച്ച ശമ്പളത്തിന്റെ കുടിശ്ശികയും തൊഴിലാളികൾക്ക് നൽകിയിട്ടില്ല. ഈ വകയിൽ മാത്രം ഓരോ തൊഴിലാളിക്കും 50,000 രൂപയിലധികം നൽകാനുണ്ട്. പിരിഞ്ഞുപോയ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ല.

ഇവിടുത്തെ ഇരുപതോളം പ്ലാന്റേഷൻ തൊഴിലാളികളെ ഫാം തൊഴിലാളികളായി അംഗീകരിക്കാനും 55 താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും ആറുമാസം മുൻപ് ഡയറക്ടർ ബോർഡ് യോഗം ശുപാർശ ചെയ്തെങ്കിലും ഇക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ല. ഇത്തരം പ്രശ്നങ്ങൾ ഉയർത്തിയാണ് തൊഴിലാളികളും ജീവനക്കാരും സൂചന പണിമുടക്ക് നടത്തിയത്.

പണിമുടക്കിയ തൊഴിലാളികൾ പ്രകടനമായി ഫാം ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. സി ഐ ടി യു നേതാവ് എൻ. ഐ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി നേതാവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി നേതാവ് കെ. ടി ജോസ്, മറ്റ് തൊഴിലാളി യൂണിയൻ നേതാക്കളായ അരവിന്ദൻ അക്കാനശ്ശേരി, കെ. കെ. ജനാർദ്ദനൻ, ആന്റണി ജേക്കബ്, കെ. എം. പീറ്റർ, പി .കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP