Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദീപക്കും ഇർഷാദും തമ്മിൽ അടുത്ത രൂപസാദൃശ്യം; ഇരുവരുടെയും തിരോധാനവും ഒരേ സമയം; മൃതദേഹം കണ്ട് മരിച്ചത് ദീപക്ക് എന്ന് തിരിച്ചറിഞ്ഞത് അമ്മയും അളിയനും അടക്കമുള്ള ബന്ധുക്കൾ; കൊല്ലപ്പെട്ടത് ഇർഷാദെന്ന് തെളിയുമ്പോൾ ഉയരുന്നത് ദീപക് എവിടെയെന്ന ചോദ്യം; മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണമെന്ന ആവശ്യവുമായി അമ്മ ശ്രീലത

ദീപക്കും ഇർഷാദും തമ്മിൽ അടുത്ത രൂപസാദൃശ്യം; ഇരുവരുടെയും തിരോധാനവും ഒരേ സമയം; മൃതദേഹം കണ്ട് മരിച്ചത് ദീപക്ക് എന്ന് തിരിച്ചറിഞ്ഞത് അമ്മയും അളിയനും അടക്കമുള്ള ബന്ധുക്കൾ; കൊല്ലപ്പെട്ടത് ഇർഷാദെന്ന് തെളിയുമ്പോൾ ഉയരുന്നത് ദീപക് എവിടെയെന്ന ചോദ്യം; മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണമെന്ന ആവശ്യവുമായി അമ്മ ശ്രീലത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വർണ്ണകടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ സംസ്‌ക്കരിച്ചത് ഇരുവരുടെയും ശരീര സാദൃശ്യം കാരണമായിരുന്നു. രൂപ സാദൃശ്യമുള്ള രണ്ട് പേരെയും കാണാതാകുന്നത് ഒരേ സമയത്തായിരുന്നു. ഇതിനിടെയാണ് ദീപക്കിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. ജൂലൈ 15നാണ് ഇർഷാദ് പുഴയിൽ ചാടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊയിലാണ്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത് ജൂലൈ 17നുമായിരുന്നു. പിന്നാലെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

ഇതിനിടെയാണ് ദീപക്കിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മ, അനിയത്തിയുടെ ഭർത്താവ്, അച്ഛന്റെ അനിയന്മാർ, സുഹൃത്തുക്കൾ എന്നിവരാണ് മൃതദേഹം ദീപക്കിന്റേതുതന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം പരിശോധനകളും പോസ്റ്റ്‌മോർട്ടവും നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഇവർ ദീപക്കിന്റേതെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചു. ഇതിനിടെ ചിലർ മൃതദേഹം ദീപക്കിന്റേതാണോ എന്ന സംശയവും ഉയർത്തുകയുണ്ടായി. ഈ സംശയത്തെ തുടർന്ന് ഡിഎൻഎ സാമ്പിളുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ ഡിഎൻഎ പരിശോധനാ ഫലം വന്നതോടെയാണ് ആകെ ആശയക്കുഴപ്പത്തിലേക്ക് കാര്യങ്ങൽ എത്തിയത്.

ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ ഇർഷാദിന്റെ കുടുംബത്തിന് മതാചാര പ്രകാരം സംസ്‌ക്കരിക്കാൻ മൃതദേഹം പോലും ലഭിക്കാത്ത അവസ്ഥയുമായി. ദീപക്കിന്റെ കുടുംബമാകട്ടെ മകൻ എവിടെ പോയി എന്നറിയാത്ത ആശങ്കയിലും. ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താൻ നടപടി വേണമെന്ന് അമ്മ ശ്രീലത ആവശ്യപ്പെടുന്നത്. റൂറൽ എസ്‌പിക്ക് പരാതി നേരത്തെ നൽകിയിരുന്നു. ഇന്നലെയും എസ്‌പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുൻപും മകൻ വീട്ടിൽ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാൽ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാൻ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു.

ജൂൺ ആറിനാണ് മേപ്പയൂർ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. മുമ്പും വീട് വിട്ടുപോയ ചരിത്രമുള്ളതിനാൽ ദീപക്കിന്റ ബന്ധുക്കൾ പരാതി നൽകാൻ ഒരു മാസം വൈകി. ജൂലൈ ഒമ്പതിന് മേപ്പയൂർ പൊലീസിൽ പരാതി നൽകി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീർണിച്ചിരുന്നു. ദീപക്കുമായുള്ള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയിൽ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പൊലീസ് ഡിഎൻഎ പരിശോധനയക്കായി മൃതദേഹത്തിൽ നിന്ന് സാംപിൾ എടുത്തിരുന്നു. ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇർഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഇർഷാദിനെ കാണാതായത് ജൂലൈ ആറിനാണ്.

ബന്ധുക്കൾ പരാതി കൊടുത്തതാകട്ടെ ജൂലൈ 22 നും. ഇതിനിടെ ഇർഷാദിനെ തട്ടിക്കൊണ്ട് പോയവർ ഇർഷാദ് പുറക്കാട്ടിരി പാലത്തിൽ നിന്ന് ചാടിയെന്ന വിവരം പൊലീസിന് നൽകി. പ്രതികളുടെ ടവർ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂർ പൊലീസുമായി ചേർന്ന് അന്വേഷണം തുടങ്ങിയത്. തുടർന്നാണ് ദീപക്കിന്റേതെന്ന പേരിൽ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങൾ പൊലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതൽ ഇർഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാംപിളിന്റെ ഡിഎൻഎ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് വന്നു. അതുപ്രകാരം കണ്ടെത്തയത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരിച്ചത് ഇർഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മെയ്‌ മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP