Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നീന്തൽ അറിയാമായിരുന്ന ഇർഷാദ് മുങ്ങി മരിക്കുമെന്ന് കരുതുന്നില്ല; സ്വർണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയിരിക്കാം; സ്വർണം തിരികെ ആവശ്യപ്പെട്ട് നാസർ എന്നയാൾ വിളിച്ചിരുന്നു; ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചതെന്തിനാണ്? ദുരൂഹത ചൂണ്ടിക്കാട്ടി ഇർഷാദിന്റെ കുടുംബം

നീന്തൽ അറിയാമായിരുന്ന ഇർഷാദ് മുങ്ങി മരിക്കുമെന്ന് കരുതുന്നില്ല; സ്വർണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയിരിക്കാം; സ്വർണം തിരികെ ആവശ്യപ്പെട്ട് നാസർ എന്നയാൾ വിളിച്ചിരുന്നു; ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചതെന്തിനാണ്? ദുരൂഹത ചൂണ്ടിക്കാട്ടി ഇർഷാദിന്റെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊയിലാണ്ടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പിന്തിരിക്കര സ്വദേശി ഇർഷാദിന്റെ മരണത്തിൽ ആകെ ആശയക്കുഴപ്പം. സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്നാണ് എന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം തന്നെയാണ് വീട്ടുകാർക്കും പറയാനുള്ളത്. ഇർഷാദിന്റേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നീന്തൽ അറിയാമായിരുന്ന ഇർഷാദ് മുങ്ങിമരിക്കുമെന്ന് കരുതുന്നില്ലെന്നും സ്വർണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്നും ഇർഷാദിന്റെ പിതാവ് നാസർ പറഞ്ഞു.

സമീർ കബീർ, നിജാസ് എന്നിവരെ കൂടാതെ രണ്ട് പേരും കൂടി സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്വർണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസർ എന്നയാളാണ് വിളിക്കാറുള്ളത്. ഇയാള് മുമ്പ് ഇർഷാദിനെ തേടി നാട്ടിൽ വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു. മൃതദേഹം ദീപക്കിന്റേതാണോ എന്നതിൽ അവരുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിഞ്ഞത്. എന്നിട്ടും ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇർഷാദിന്റെ കുടുംബം ഉയർത്തുന്നത്. ഇതിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഗൂഢാലോചനയുണ്ടോ എന്നും കുടുംബം സംശയിച്ചിരുന്നു.

പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന് വേണ്ടിയുള്ള അന്വേഷണം എത്തിനിൽക്കുന്നത് നാടകീയമായ വഴിത്തിരിവിലാണ്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ദഹിപ്പിച്ചത് ഇർഷാദിന്റെ മൃതദേഹമാണെന്നാണ് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത്. ജൂലൈ 17ന് കടലൂർ നന്തിയിലെ കോതിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത് ആണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതായി കോഴിക്കോട് റൂറൽ എസ്‌പി ആർ.കറപ്പസാമി അറിയിക്കുകയായിരുന്നു.

ഈ മൃതദേഹം മേപ്പയൂർ വടക്കേക്കണ്ടി ദീപക്കിന്റേതാണ് എന്നു കരുതി സംസ്‌കരിച്ചിരുന്നു. എന്നാൽ രണ്ടു ദിവസം മുൻപ് നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇത് ദീപക്കിന്റെ മൃതദേഹം അല്ലെന്ന് വ്യക്തമായി. തുടർന്നാണ് ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ സാംപിൾ പരിശോധിച്ചത്. ജൂലൈ 16ന് രാത്രി പുറക്കാട്ടിരി പാലത്തിൽനിന്ന് ഇർഷാദ് താഴേക്കു ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂർ നന്തിയിലെ കോതിക്കൽ കടപ്പുറത്ത് കണ്ടത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇർഷാദിന്റേത് ആണെന്നും കണ്ടെത്തിയത്.

കേസിൽ വയനാട് സ്വദേശി ഷെഹീൽ, ജിനാഫ് എന്നിവർ അറസ്റ്റിലായി. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റും ഉടനുണ്ടാകും. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ. ഇവർ ഉപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

മെയ്‌ 13നാണ് ഇർഷാദ് ഗൾഫിൽനിന്ന് നാട്ടിൽ എത്തിയത്. 17ന് ജോലി ആവശ്യത്തിനായി വയനാട്ടിലേക്കു പോയ മകനെ പിന്നീട് കണ്ടിട്ടില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. അതിനിടെ മകൻ കസ്റ്റഡിയിലുണ്ടെന്നും ഗൾഫിൽനിന്ന് കൊടുത്തുവിട്ട സ്വർണം കിട്ടാതെ വിട്ടയയ്ക്കില്ലെന്നും സ്വർണക്കടത്ത് സംഘം വീട്ടിലേക്കു വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തെളിവിനായി ഇർഷാദിന്റെ ഒരു ഫോട്ടോയും അയച്ചുകൊടുത്തു. തുടർന്ന് ബന്ധുക്കൾ ഈ വിവരം പൊലിസിനെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP