Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകർമ്മങ്ങൾക്കെത്തി; ഉറക്കത്തിൽ പാമ്പ് കടിയേറ്റ് മരിച്ച് അനുജനും; ബന്ധുവിന്റെ നില ഗുരുതരം; ദുരന്തത്തിൽ നടുങ്ങി നാട്ടുകാർ

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകർമ്മങ്ങൾക്കെത്തി; ഉറക്കത്തിൽ പാമ്പ് കടിയേറ്റ് മരിച്ച് അനുജനും; ബന്ധുവിന്റെ നില ഗുരുതരം; ദുരന്തത്തിൽ നടുങ്ങി നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: പാമ്പു പകവെച്ച കടിക്കില്ലെന്നാണ് പൊതുവിൽ പറയാറ്. എന്നാൽ, ലക്‌നൗവിലെ മണിക്കൂറുകളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ രണ്ട് പേരാണ് പാമ്പു കടിയേറ്റ് മരിച്ചത്. ഈ സംഭവം നാടിനെ നടുക്കിയിരിക്കയാണ്. പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഗ്രാമത്തിലെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബൽറാംപുരിലാണ് ദാരുണസംഭവം. ഗോവിന്ദ് മിശ്ര (22) ആണ് ഉറക്കത്തിൽ പാമ്പ് കടിയേറ്റ് മരിച്ചത്. ഗോവിന്ദിന്റെ ജ്യേഷ്ഠൻ അരവിന്ദ് മിശ്ര (38) ചൊവ്വാഴ്ച പാമ്പുകടിയേറ്റു മരിച്ചിരുന്നു.

അരവിന്ദിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് ഗോവിന്ദ്, ചന്ദ്രശേഖർ പാണ്ഡെ എന്ന സുഹൃത്തിനൊപ്പം ലുധിയാനയിൽനിന്ന് ഗ്രാമത്തിലെത്തിയത്. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് ഗോവിന്ദിനു പാമ്പുകടിയേറ്റത്. ഒപ്പം കിടന്നിരുന്ന ചന്ദ്രശേഖറിനും പാമ്പു കടിയേറ്റിട്ടുണ്ട്.

ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോവിന്ദ് മരിച്ചു. ചന്ദ്രശേഖറിന്റെ നില ഗുരുതരമായി തുടരുകയാണ്. അരവിന്ദ് കിടന്ന വീട്ടിൽ തന്നെയാണ് ഗോവിന്ദും ചന്ദ്രശേഖറും കിടന്നത്. അരവിന്ദിനെ കടിച്ച അതേ പാമ്പ് തന്നെയാണ് ഗോവിന്ദിനെയും കടിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അടുത്തടുത്തുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

എംഎൽഎ കൈലാഷ് നാഥ് ശുക്ല യുവാക്കളുടെ കുടുംബത്തെ സന്ദർശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ഭവാനിപൂരിലെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP