Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് അതീവേഗ ബാലിസ്റ്റിക് മിസൈലുകൾ തായ്‌വാന്‌ മുകളിലൂടെ തൊടുത്ത് ചൈന; പതിച്ചത് ജപ്പാന് പൂർണ്ണാധികാരമുള്ള കടലിൽ; ചൈനയെ നിലക്ക് നിർത്താൻ ലോകം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജപ്പാൻ; ഏത് നിമിഷവും യുദ്ധം പ്രതീക്ഷിച്ച് പ്രതിരോധത്തിനൊരുങ്ങി തായ് വാൻ

അഞ്ച് അതീവേഗ ബാലിസ്റ്റിക് മിസൈലുകൾ തായ്‌വാന്‌ മുകളിലൂടെ തൊടുത്ത് ചൈന; പതിച്ചത് ജപ്പാന് പൂർണ്ണാധികാരമുള്ള കടലിൽ; ചൈനയെ നിലക്ക് നിർത്താൻ ലോകം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജപ്പാൻ; ഏത് നിമിഷവും യുദ്ധം പ്രതീക്ഷിച്ച് പ്രതിരോധത്തിനൊരുങ്ങി തായ് വാൻ

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കൻ ജനപ്രതിനിധി സൻഹ്യ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം ഒരു യുദ്ധത്തിലേക്ക് വഴിമാറുന്നു എന്ന സൂചനകൾ നൽകിക്കൊണ്ട് ഇന്നലെ ചൈനീസ് സേന തായ്വാന് മുകളിലൂടെ രണ്ട് അതിവേഗ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. അത് വന്ന് വീണത് ജപ്പാന്റെ സമുദ്രാതിർത്തിക്കുള്ളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. തായ്വാന് ചുറ്റുമായി കഴിഞ്ഞ നാല് ദിവസങ്ങളായി നടത്തിക്കൊണ്ടിരുന്ന സൈനിക പ്രകടനം യുദ്ധത്തിലേ അവസാനിക്കൂ എന്നതിന്റെ സൂചനയായിട്ടാണ് നിരീക്ഷകർ ഈ നടപടിയെ കാണുന്നത്.

ഇന്നലെ പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 2 മണിയോടെയായിരുന്നു ഒന്നിനു പുറകെ ഒന്നായി മിസൈലുകൾ തൊടുത്തുവിട്ടത്. അഞ്ച് ദീർഘദൂര മിസൈലുകൾ തായ്വാന് മീതെ പറന്ന് തങ്ങളുടെ അതിർത്തിക്കുള്ളിൽ പതിച്ചു എന്നാണ് ജാപ്പനീസ വക്താവ് പറഞ്ഞത്. ഇതിനൊപ്പം ചൈനീസ് ഫൈറ്റർ ജറ്റുകൾ ആകാശത്ത് വട്ടമിട്ടു പറക്കുകയും അതോടൊപ്പം യുദ്ധക്കപ്പലുകൾ സമുദ്രത്തിൽ പട്രോളിങ് നടത്തുകയും ചെയ്യുന്നുണ്ട്.

ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ പരിധിയിൽ ഉൾപ്പെടുന്ന ഹാറ്റുരാമ ദ്വീപുകൾക്ക് സമീപത്ത് കടലിലായിരുന്നു ഈ മിസൈലുകൾ വന്ന് പതിച്ചത്. തീരത്തുനിന്നും 200 നോട്ടിക്കൾ മൈൽ ദൂരം വരെയാണ് ജപ്പാന്റെ അധികാര പരിധിയിൽ ഉള്ള മേഖല. മിസൈൽ പരിശൊധനയായിരുന്നു ഇതെന്ന് ചൈന പറയുമ്പോഴും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഇതിനെതിരെ കനത്ത പ്രതിഷേധം ഉയരുകയാണ്.നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന്റെ ചൈനീസ് പ്രതികരണമായിട്ടാണ് പാശ്ചാത്യ രാജ്യങ്ങൾ ഇതിനെ വിലയിരുത്തുന്നത്.

സംഭവം നടന്ന ഉടനെ തന്നെ നയതന്ത്ര തലത്തിൽ പ്രതിഷേധം അറിയിച്ച് ജപ്പാൻ രംഗത്തെത്തി. ചൈനക്ക് ഉന്നം ഒരൽപം തെറ്റിയിരുന്നെങ്കിൽ ഇതൊരു യുദ്ധത്തിൽ കലാശിക്കുമായിരുന്നു എന്ന ആശങ്കയും ജപ്പാൻ ഉയർത്തി. ജപ്പാന്റെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷ ജാപ്പനീസ് ഭരണകൂടത്തിന്റെ കടമയാണെന്നും അത് കൃത്യമായി നിർവഹിക്കുവാൻ ഏതറ്റം വരെയും പോകുമെന്നും ജാപ്പനീൽ പ്രതിരോധ മന്ത്രി നുബോവോ കിഷി പറഞ്ഞു.

ചൈന നടത്തുന്ന സൈനിക പ്രകടനം ഉടനടി നിർത്തണമെന്ന് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷിയും ആവശ്യപ്പെട്ടു. ചൈനയുടെ പ്രവർത്തനങ്ങൾ മേഖലയിലെ ശാന്തിയും സമാധാനവും ഇല്ലാതെയാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചൈനയുടെ നടപടികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന ആഹ്വാനവും ജപ്പാൻ നൽകിയിട്ടുണ്ട്. അതേസമയം, ഈ പ്രതിഷേധങ്ങളേയൊന്നും മുഖവിലക്കെടുക്കാതെ ചൈനീസ് സൈന്യം സൈനിക പ്രകടനം തുടരുകയാണ്.

അതിനിടയിൽ ചൈനയുടെ ആളില്ലാ ഡ്രോണുകൾ തായ്വാന്റെ കിന്മെൻ ദ്വീപിനു മുകളിൽ പ്രത്യക്ഷപ്പെട്ടതും ആശങ്കയുളവാക്കി. അതിനിടെ തങ്ങളുടെ സൈനിക പ്രകടനം ഒരു ദിവസത്തേക്ക് കൂടി നീട്ടിയതായി ചൈനീസ് സർക്കാർ അറിയിച്ചു. ഇതോടെ എന്തും സംഭവിക്കാം എന്ന നിലയിലാണ് ഈ മേഖലയിലെ സാഹചര്യം. ഇന്നലെ രാത്രി, തെക്കൻ ചൈന കടലിൽ സംഘർഷം ഉരുണ്ടുകൂടിയിരുന്നു. ചൈനീസ് സേന പ്രകടനം നിരീക്ഷിക്കാൻ അമേരിക്കയുടെ ചാരവിമാനങ്ങൾ പറന്നുയർന്നു. അമേരിക്കൻ നാവിക പട തെക്കൻ ചൈനാകടലിൽ പട്രോളിങ് നടത്തുന്നുമുണ്ട്.

ഇന്നലെ കുറേയേറെ നേരം തായ്വാൻ ജനത ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു മൊത്തം പതിനൊന്നോളം മിസൈലുകളായിരുന്നു സൈനിക പ്രകടനത്തിനിടയിൽ ചൈന തൊടുത്തുവിട്ടത്. അതിനു പുറമെ ചില ഹ്രസ്വദൂര റോക്കറ്റുകളും വിക്ഷേപിച്ചു. എന്നാൽ, മിസൈൽ തങ്ങളുടെ രാജ്യത്തിനു മുകളിലൂടെയാണോ പോയതെന്ന കാര്യം തായ്വാൻ സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP