Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റമഴയിൽ തന്നെ സിൽവർലൈൻ അലൈന്മെന്റുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി; സിൽവർ ലൈനിന്റെ എംബാങ്ക്‌മെന്റ് വരുന്നതോടെ സ്ഥിതി കൂടുതൽ വഷളാവും; സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുമെന്നും ഉരുൾപൊട്ടലും പ്രളയവും ഉണ്ടാകുമെന്നുള്ള ഡി.പി.ആറിലെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ മറ്റു വഴികളില്ല; ഈ പ്രളയകാലത്തും പിണറായിയുടെ പോക്ക് എങ്ങോട്ട്?

ഒറ്റമഴയിൽ തന്നെ സിൽവർലൈൻ അലൈന്മെന്റുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി; സിൽവർ ലൈനിന്റെ എംബാങ്ക്‌മെന്റ് വരുന്നതോടെ സ്ഥിതി കൂടുതൽ വഷളാവും; സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുമെന്നും ഉരുൾപൊട്ടലും പ്രളയവും ഉണ്ടാകുമെന്നുള്ള ഡി.പി.ആറിലെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ മറ്റു വഴികളില്ല; ഈ പ്രളയകാലത്തും പിണറായിയുടെ പോക്ക് എങ്ങോട്ട്?

സായ് കിരൺ

തിരുവനന്തപുരം: മൂന്നു ദിവസം മഴ പെയ്തപ്പോൾ തന്നെ പ്രളയസമാനമായ ജലതാണ്ഡവമുണ്ടായ ജില്ലകളിലൂടെ 200 കിലോ മീറ്റർ വേഗത്തിൽ സിൽവർലൈൻ ട്രെയിനോടിക്കാനുള്ള പിണറായി സർക്കാരിന്റെ പൊള്ളത്തരമാണ് ഈ കാലവർഷക്കെടുതിയിൽ തുറന്നുകാട്ടപ്പെട്ടത്. എറണാകുളം, തൃശൂർ ജില്ലകളുടെ മിക്ക ഭാഗങ്ങളും വെള്ളത്തിലാണ്. ഇവിടങ്ങളിലൂടെയാണ് സിൽവർലൈനിന്റെ അലൈന്മെന്റ്. സിൽവർലൈൻ പ്രളയമുണ്ടാക്കില്ലെന്നാണ് കെ-റെയിൽ ഇടയ്ക്കിടെ ആവർത്തിക്കുന്നത്. ഈ ജില്ലകളിലെ പെയ്ത്തുവെള്ളം കടലിലേക്ക് എത്താൻ തടസമായി ഉയർന്നു നിൽക്കുന്നതായിരിക്കും സിൽവർലൈനിനു വേണ്ടി നിർമ്മിക്കുന്ന എംബാംങ്ക്‌മെന്റ്. മീറ്ററുകൾ ഉയരത്തിലുള്ള എംബാംഗ്മെന്റ് നീരൊഴുക്ക് തടയുകയും പ്രളയത്തിനിടയാക്കുകയും ചെയ്യും. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് സർക്കാരിന്റെയും കെ-റെയിലിന്റെയും പോക്ക്.

സിൽവർ ലൈനിന്റെ നിർമ്മാണ ഘട്ടത്തിൽ ജലാശയങ്ങളിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുമെന്ന് ഡി.പി.ആറിൽ വിശദമാക്കുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ദ്രുതപരിസ്ഥിതി ആഘാത പഠനമാണ് കെ റെയിൽ നടത്തിയത്. പദ്ധതിമേഖല കടന്നുപോകുന്ന പമ്പ, അച്ചൻകോവിൽ, മണിമല നദികളുടെ നീരൊഴുക്കാണ് തടസപ്പെടുക. ഇത് ഉരുൾപൊട്ടലിനും പ്രളയത്തിനും ഇടയാക്കുമെന്നും ഡി.പി.ആറിൽ പറയുന്നുണ്ട്. എന്നാൽ, പദ്ധതി പ്രവർത്തനം തുടങ്ങുന്നതോടെ ഈ അവസ്ഥ മാറുമെന്നും പരാമർശമുണ്ട്. നദികൾ, കനാലുകൾ, അരുവികൾ എന്നിവിടങ്ങളിൽ കൂടിയാണ് പദ്ധതി കടന്നുപോകുന്നതെന്നതിനാൽ തന്നെ നിർമ്മാണ സമയത്തെ മാലിന്യങ്ങൾ സംസ്‌കരിക്കുന്നത് അതീവശ്രദ്ധയോടെ ആയിരിക്കണം. ജലാശയങ്ങൾക്ക് സമീപത്ത് മാലിന്യങ്ങൾ തള്ളുന്നത് സ്ഥിരം രീതിയാണെന്നും ഇങ്ങനെ ചെയ്താൽ സ്വാഭാവിക ഡ്രെയിനേജ് സംവിധാനം തകരാൻ ഇടയാക്കുമെന്നും ഡി.പി.ആറിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കാതെജലാശയങ്ങൾക്ക് സമീപം ഒഴുക്കുന്നത് ജലമലിനീകരണത്തിന് ഇടയാക്കും. ഭൂഗർഭ, ഉപരിതല ജലത്തിന്റെ ഗുണം കുറയുന്ന പ്രശ്‌നങ്ങളും നിർമ്മാണ സമയത്ത് ഉണ്ടാകാമെന്നും പറയുന്നു. പദ്ധതി കടന്നുപോകുന്ന മേഖലകളിൽ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ സർവേ നമ്പർ അടക്കമുള്ള കാര്യങ്ങളും ഡി.പി.ആറിൽ വിശദമാക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി മരങ്ങളും കുറ്റിച്ചെടികളും മുറിക്കേണ്ടി വരുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിക്കുമ്പോൾ നഷ്ടപരിഹാരം നൽകേണ്ടത് മാർഗനിർദ്ദേശം അടിസ്ഥാനമാക്കിയായിരിക്കണമെന്നും ശുപാർശയുണ്ട്.

ഹൈസ്പീഡ് റെയിൽപാതയുടെ പാലങ്ങൾക്ക് നിർമ്മാണത്തിനായി നൂറു വർഷത്തെ പ്രളയ ജലനിരപ്പ് കണക്കാക്കി സർവേ നടത്തുമെന്നാണ് കെ-റെയിലിന്റെ അവകാശവാദം. ഇന്ത്യൻ റെയിൽവേ കൺസൽട്ടിങ് സ്ഥാപനമായ റൈറ്റ്‌സാണ് ഹൈഡ്രോഗ്രാഫി പഠനം തുടങ്ങിയത്. തിരുവനന്തപുരം മുതൽ തിരുനാവായ വരെയുള്ള 310 കിലോമീറ്റർ ഭാഗത്താണ് ഹൈഡ്രോഗ്രാഫിക് പഠനം. പെരിയാറിനു കുറുകെ ആലുവയിലും ഭാരതപ്പുഴക്കു കുറുകെ കുറ്റിപ്പുറത്തും രണ്ട് പ്രധാന പാലങ്ങളുണ്ട്. ആലുവയിൽ കഴിഞ്ഞദിവസമുണ്ടായ മഴയിൽ ആലുവ ക്ഷേത്രവും മണപ്പുറവുമടക്കം വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതിനു പുറമെ, 40 വലിയ പാലങ്ങളും 290 ചെറിയ പാലങ്ങളും നിർമ്മിക്കും.

വലിയ പാലങ്ങൾ നൂറു വർഷത്തെയും ചെറിയ പാലങ്ങൾ 50 വർഷത്തെയും പ്രളയ ജലനിരപ്പ് കണക്കാക്കിയാണ് രൂപകൽപന ചെയ്യുക. പാലങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ടോപ്പോഗ്രാഫിക് പഠനം നടത്തും. പാലങ്ങളുടെയും ജലപാതകളുടെയും രൂപകൽപനയും പഠനത്തിന്റെ ഭാഗമായി തയാറാക്കും. 2018ലെയും 2019ലെയും പ്രളയനിരപ്പ് പരിശോധിച്ച്, കൂടിയ ജലനിരപ്പിൽ നിന്ന് അഞ്ച് മീറ്റർ ഉയരത്തിലായിരിക്കും പാലങ്ങൾ നിർമ്മിക്കുക. നിർദിഷ്ട റെയിൽ പാളങ്ങളുടെയും യാർഡുകളടേയും സ്‌റ്റേഷനുകളുടെയും നിരപ്പ് തീരുമാനിക്കുന്നത് ഈ പഠന റിപ്പോർട്ട് പ്രകാരമാകും. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുപാലങ്ങളുടെ വിവരങ്ങളും പഠനത്തിൽ കണ്ടെത്തും. പ്രളയ സാധ്യതയുള്ള മേഖലകളിൽ തൂണുകളോ പാലങ്ങളോ വേണമെങ്കിൽ ശുപാർശ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP