Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിറപുത്തരി പൂജയ്ക്കായി ശബരിമലയിൽ ഭക്തജന തിരക്ക്; നിയന്ത്രണം കടുപ്പിച്ചു; ആറുമണിക്ക് മുമ്പായി ഭക്തർ മലയിറങ്ങി സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്ന് നിർദ്ദേശം; മൂഴിയാർ ഗവി റൂട്ടിൽ മണ്ണിടിച്ചിൽ

നിറപുത്തരി പൂജയ്ക്കായി ശബരിമലയിൽ ഭക്തജന തിരക്ക്; നിയന്ത്രണം കടുപ്പിച്ചു; ആറുമണിക്ക് മുമ്പായി ഭക്തർ മലയിറങ്ങി സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്ന് നിർദ്ദേശം; മൂഴിയാർ ഗവി റൂട്ടിൽ മണ്ണിടിച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും പമ്പ, ശബരിമല മേഖലകളിൽ ശക്തമായ മഴയുടെ സാധ്യത പ്രവചിക്കുന്നതിനാലുമാണ് ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

മൂന്നിനു ശേഷം പമ്പയിൽനിന്നും ശബരിമലയിലേക്ക് ഭക്തരെ കയറ്റിവിടുന്നില്ല. വൈകുന്നേരം ആറിനു മുൻപ് ഭക്തർ സന്നിധാനത്തുനിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്കു മാറണമെന്നാണ് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപഴ്സനുമായ ഡോ.ദിവ്യ എസ്.അയ്യർ അറിയിച്ചത്. നിയന്ത്രണം കർശനമായി പാലിക്കണം എന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

നിറപുത്തരി പൂജയ്ക്കായി പുലർച്ചെ നാല് മണിക്കാണ് നട തുറന്നത്. 5:40 നും ആറിനും മധ്യയാണ് നിറപുത്തരി ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആദ്യ നെൽക്കതിര് ശ്രീകോവിലിനു മുന്നിൽ തൂക്കി. മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ദർശനത്തിനെത്തിയ മുഴുവൻ ഭക്തർക്കും ശ്രീകോവിലിൽ പൂജിച്ച നെൽക്കതിരുകൾ നൽകി., ചെട്ടികുളങ്ങര, അച്ചൻകോവിൽ, കൊല്ലംകോട് എന്നിവിടങ്ങളിൽ നിന്നാണ് നിറപുത്തരിക്കായുള്ള നെൽക്കതിർ സന്നിധാനത്ത് എത്തിച്ചത്. ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ , സ്‌പെഷ്യൽ കമ്മീഷണർ എം മനോജ് തുടങ്ങിയവരും സന്നിധാനത്ത് ഉണ്ടായിരുന്നു.

പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. ജനങ്ങൾ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം.

മൂഴിയാർ ഗവി റൂട്ടിൽ അരണമുടിക്കു സമീപം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാർ റോഡിൽ അരണമുടിയിലാണ് മണ്ണിടിച്ചിലുണ്ടായി. മൂഴിയാർ കോളനിയിൽനിന്നും എട്ടു കിലോമീറ്റർ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടർന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. ഗവി ഒറ്റപ്പെട്ടു.

 റാന്നിയിൽ പലയിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകർന്നു. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. അറയാഞ്ഞിലിമൺ കോസ്വേ മുങ്ങി. പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയർന്നു, നാഥനടി, ചെറുമല ഭാഗങ്ങളിൽ ജാഗ്രത. മൂഴിയാറിൽ മലവെള്ളത്തിൽ തടിപിടിക്കാൻ ചാടിയവർക്കെതിരെ പൊലീസ് കേസെടുത്തു. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP