Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണ്ണാശാലൈയിലെ ക്ലാസ് മുറിയിൽ പഠിപ്പിച്ചത് തീവ്രവാദം; കളിയിക്കാവിളയിലെ സൂത്രധാരൻ മെഹബൂബ് പാഷയുടെ അടുത്ത സുഹൃത്ത്; കാജാ മൊയ്തീനുമായി ചേർന്ന് പദ്ധതിയിട്ടത് കേരളത്തെ ഭീകരത്താവളമാക്കാൻ; മധുരയിലെ രാജാ ഹൂസൈന്റെ മകന്റെ വരവും ഈ സംഘത്തിന്റെ പദ്ധതി; വട്ടിയൂർക്കാവ് കല്ലുമലയിൽ പ്രാദേശിക ബന്ധങ്ങൾ; സാദ്ദിഖ് ബാച്ച നിസ്സാരക്കാരനല്ല

അണ്ണാശാലൈയിലെ ക്ലാസ് മുറിയിൽ പഠിപ്പിച്ചത് തീവ്രവാദം; കളിയിക്കാവിളയിലെ സൂത്രധാരൻ മെഹബൂബ് പാഷയുടെ അടുത്ത സുഹൃത്ത്; കാജാ മൊയ്തീനുമായി ചേർന്ന് പദ്ധതിയിട്ടത് കേരളത്തെ ഭീകരത്താവളമാക്കാൻ; മധുരയിലെ രാജാ ഹൂസൈന്റെ മകന്റെ വരവും ഈ സംഘത്തിന്റെ പദ്ധതി; വട്ടിയൂർക്കാവ് കല്ലുമലയിൽ പ്രാദേശിക ബന്ധങ്ങൾ; സാദ്ദിഖ് ബാച്ച നിസ്സാരക്കാരനല്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എൻഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂർക്കാവ് കല്ലുമലയിലെ വീട്ടിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സാദ്ദിഖ് ബാച്ച എന്ന തീവ്രവാദിയുടെ വേരുകൾ അതിശക്തമാണ്. കളിയിക്കാവിളയിൽ സ്പെഷൽ എസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദ്ദിഖ് ബാച്ചയ്ക്കുണ്ട്. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ; ഇൻലക്ച്വൽ സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദ്ദിഖ് ബാച്ചയുടെ ഇടപെടലുകൾ. ഈ സംഘടനകൾ മുമ്പോട്ട് വച്ചത് ഐസിസ് തീവ്രവാദമാണ്. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരൻ അൽഉമ്മ തലവൻ മെഹ്ബൂബ് പാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

അണ്ണാശാലൈയിൽ ക്ലാസ് മുറിയും ബാച്ച ഒരുക്കിയിരുന്നു. കെട്ടിട നിർമ്മാണ കമ്പനിയെന്ന മറവിലായിരുന്നു ഇത്. യുവാക്കളെ തീവ്രവാശയങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്നതിനുള്ള ക്ലാസുകൾ ഇവിടെ നടന്നുവെന്നാണ് വിലയിരുത്തൽ ബംഗ്ലൂരുവിലെ മെഹബൂബ് പാഷയും കൂഡല്ലൂരിലെ കാജാ മൊയ്തീനും അടക്കമുള്ള തീവ്രവാദികൾക്കൊപ്പം നിന്ന് ദക്ഷിണേന്ത്യയിൽ തീവ്രവാദം വളർത്തുകയായിരുന്നു ലക്ഷ്യം. ബാച്ചയുടെ അറസ്റ്റുമായി ബന്ധപ്പെട്ട റെയ്ഡുകളിൽ നിർണ്ണായക സിഡികൾ പിടിച്ചെടുത്തു. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന ഐസിസ് തീവ്രവാദികളുടെ പ്രസംഗം അടക്കം കിട്ടി. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തേക്ക് കൂടുതൽ അന്വേഷണം എത്തും.

നേരത്തെ കേരളത്തെ ലക്ഷ്യമിട്ട് എത്തുന്ന ഒരു തീവ്രവാദിയെ കുറിച്ച് കേരളാ പൊലീസിന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നൽകിയത് വ്യക്തതകൾ മാത്രമുള്ള മുന്നറിയിപ്പായിരുന്നു. കേരളത്തിൽ വരാൻ പോകുന്ന തീവ്രവാദിയുടെ ചിത്രവും കൈമാറി. ഇയാളുടെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇതിനൊപ്പം വ്യക്തമായ മേൽവിലാസവും കൈമാറി. ഇതാണ് ജില്ലാ പൊലീസ് മേധാവിമാരിലേക്ക് സംസ്ഥാന ഇന്റലിജൻസും കൈമാറുന്നത്. ഹിന്ദു നേതാക്കളെയാണ് ഇയാൾ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായി തന്നെ ആ റിപ്പോർട്ടിൽ പറയുന്നത്. ഈ വ്യക്തിയെ കേരളത്തിലേക്ക് നിയോഗിച്ചതും ബാച്ചയുമായി അടുപ്പമുള്ള ആളുകളാണെന്നാണ് സൂചന.

മുഹമ്മദ് അലി എന്ന 'ഭീകര'ന്റെ നേതൃത്വത്തിൽ അൽസലാം എന്ന സംഘടനയിലെ ആറംഗ സംഘം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തുമെന്നും കേന്ദ്ര ഇന്റലിജൻസിനെ ഉദ്ധരിച്ച് മുന്നറിയിപ്പ് നൽകുന്നു. ആറംഗ സംഘവുമായി ബന്ധപ്പെട്ട രണ്ട് പേർ ബംഗളൂരുവിലെ ജയിലിലുണ്ടെത്രെ. മധുരയിലെ നീതിപെട്ടെ സ്വദേശിയാണ് മുഹമ്മദ് അലി. ഇരുപത്തിയൊന്നുകാരന്റെ അച്ഛന്റെ പേര് ഇബ്രാഹിമെന്നും. 637066ഃഃഃഃ എന്നതാണ് ഫോൺ നമ്പരെന്നും കേരളാ പൊലീസിനെ തമിഴ്‌നാട് പൊലീസ് അറിയിച്ചിരുന്നു. രഹസ്യ സംഘടനയുടെ ഭാഗമാണ് ഇയാളെന്നും വിശദീകരിക്കുന്നു.

ഇസ്ലാമിക തീവ്രവാദി രാജ ഹുസൈനാണ് അൽ സലാം എന്ന സംഘടന രൂപീകരിച്ചത്. ബംഗ്ളൂരു ജയിലിലുള്ള കിച്ചൻ ബുഹാരി, ഫക്രുദ്ദീൻ എന്നീ തീവ്രവാദികളുമായി ചേർന്നാണ് അൽ സലാം രൂപീകരിച്ചതെന്നും വ്യക്തമായി പറയുന്നു. രാജാ ഹുസൈന്റെ സഹോദരന്റെ മകനാണ് കേരളത്തിലേക്ക് തീവ്രവാദം പടർത്താൻ നിയോഗിക്കപ്പെട്ട മുഹമ്മദലി എന്നും വിശദീകരിക്കുന്നു. കോയമ്പത്തൂരിലേയും മധുരയിലേയും ഹിന്ദു നേതാക്കൾക്കെതിരെ ചില നീക്കങ്ങൾ അടുത്ത കാലത്ത് മുഹമ്മദലി നടത്തിയെന്നും വിശദീകരിക്കുന്നു. ഈ വിവരങ്ങൾ തമിഴ്‌നാട് പൊലീസിന് കിട്ടിയത് ബാച്ചയെ അടക്കമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണെന്നാണ് സൂചന.

വട്ടിയൂർക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദ്ദിഖ് ബച്ച എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴിയാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കേരള അതിർത്തിയിൽ വേണ്ടത്ര പരിശോധനകൾ ഉണ്ടാകാത്തതിനാൽ മലയോര മേഖല തീവ്രവാദികളുടെ ഗ്രീൻ ചാനലാണെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിർത്തി വഴിയാണ് സാദ്ദിഖ് ബച്ച കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികൾക്ക് കേരളത്തിൽ എത്താം.

കളിയിക്കാവിളയിൽ പൊലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന ആക്രമണത്തിന്റെ സൂത്രധാരൻ സെയ്ദലവി താമസിച്ചതും ഇതേ റൂട്ടിലെ മലയോര മേഖലയായ വിതുരയിലാണ്. കൂടാതെ ഈ സംഘത്തിന് സഹായം ചെയ്തവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്ത് വെള്ളറട-തെങ്കാശി റൂട്ടിലാണ്. അവരിൽ നിന്നും തോക്കും കണ്ടെടുത്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബോംബു കണ്ടെടുത്തതും തീവ്രവാദ പരിശീലനം നടന്നുവെന്ന് വ്യക്തമായതുമായ പത്തനംതിട്ട പാടം, കോന്നി വനമേഖലകളും ഈ റൂട്ടിലാണ്. അതായത് തെക്കൻ കേരളത്തിലെ മലയോര മേഖലയിൽ തീവ്രവാദ ഇടപെടലുകൾ ശക്തമാണ്. നിലയിൽ വെടിയുണ്ടകൾ കണ്ടെടുത്തതും ഈ റൂട്ടിലാണ്.

സാദ്ദിഖ് ബച്ച താമസിച്ചിരുന്ന വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിലും കല്ലുമലയിലുമൊക്കെ ഇയാൾക്ക് പ്രാദേശിക തലത്തിൽ സഹായം ലഭിച്ചിരുന്നു. ഇയാളുടെ വിവരങ്ങൾ, ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തി കേരളാ പൊലീസിന് അറിയിപ്പു നൽകിയിട്ടും പരിശോധന ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.ദക്ഷിണേന്ത്യയിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച കേസിൽ മലയാളിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിലാണു തിരുവനന്തപുരം പാറശാല പുന്നക്കാട്ടുവില്ലയിൽ സയ്യിദ് അലി ക്കെതിരെ കുറ്റപത്രം നൽകിയത്.

ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ഐ എസ് ഭീകരരെ സഹായിച്ചു എന്നതാണ് ഇയാൾ ചെയ്ത കുറ്റം. സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനും , ജിഹാദ് നടത്താനുള്ള തയ്യാറെടുപ്പുകൾക്കുമായി ഐ എസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ചത് സാങ്കേതിക വിദഗ്ധനായിരുന്ന സയ്യീദ് അലിയായിരുന്നു . ദക്ഷിണേന്ത്യയിലെ വനങ്ങളിൽ ഐഎസ് പ്രവിശ്യ സ്ഥാപിക്കാനും അവർ ശ്രമിച്ചിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കാജാ മൊയ്തീൻ, ലിയാകത്ത് അലി എന്നിവർക്കാണ് സിം വിതരണം ചെയ്തതെന്നും പിന്നീട് എൻ ഐ എ കണ്ടെത്തി.

ഗൂഢാലോചന നടത്തുന്നതിനും, ഐ എസിലേക്ക് വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിനും നിരോധിത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനും , ഫണ്ട് സ്വരൂപിക്കുന്നതിനും മൊയ്തീനും കൂട്ടാളികളും ഈ സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സയ്യിദ് അലി പിടിയിലായത്. ഇതേ കാജാ മൊയ്തീനുമായി അടുത്ത ബന്ധം ബാച്ചയ്ക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP