Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലകേസ് പ്രതിയുടെ ആക്രമണത്തിൽ കറക്ഷൻ ഓഫിസർ കൊല്ലപ്പെട്ടു

കൊലകേസ് പ്രതിയുടെ ആക്രമണത്തിൽ കറക്ഷൻ ഓഫിസർ കൊല്ലപ്പെട്ടു

പി.പി ചെറിയാൻ

ഒക്ലഹോമ: ഒക്ലഹോമ ജയിലിലെ കറക്ഷൻ ഓഫിസർ കൊലകേസ് പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ജയിൽ അധികൃതർ അറിയിച്ചു. ഡേവിസ് കറക്ഷണൽ ഫെസിലിറ്റിയിൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഓഫിസർ അലൻ ജെ. ഹെർഷ്ബർഗറാണ് കൊല്ലപ്പെട്ടത്. ജയിലിൽ കഴിഞ്ഞിരുന്ന കൊലകേസ് പ്രതി മാരകായുധം ഉപയോഗിച്ചു പുറകിൽ നിന്നും ഒഫിസറെ ആക്രമിക്കുകയായിരുന്നു.

49 വയസ്സുള്ള പ്രതി ഗ്രിഗറി തോംപ്സനെ ഇതിനെ തുടർന്ന് പ്രത്യേക സെല്ലിലേക്കു മാറ്റി. തോംപ്സൺ 2003 ൽ നടന്ന കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ കറക്ഷനർ ഫെസിലിറ്റി കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥമാണ്.

ഒക്ലഹോമ ഇൻസ്പെക്ടർ ജനറൽ ഓഫിസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP