Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഘോഷമായി ഏറ്റെടുത്ത കലക്ടർ കസേരയിൽ ഇരിപ്പുറച്ചില്ല; വി ആർ കൃഷ് തേജ ആലപ്പുഴ ജില്ലാ കലക്ടറായി സ്ഥാനം ഏറ്റെടുത്ത ചടങ്ങിൽ ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല; പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ചിരുന്ന കൃഷ്ണ തേജ ഐഎഎസ് ജില്ലക്കാർക്ക് സുപരിചിതൻ

ആഘോഷമായി ഏറ്റെടുത്ത കലക്ടർ കസേരയിൽ ഇരിപ്പുറച്ചില്ല; വി ആർ കൃഷ് തേജ ആലപ്പുഴ ജില്ലാ കലക്ടറായി സ്ഥാനം ഏറ്റെടുത്ത ചടങ്ങിൽ ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല; പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ചിരുന്ന കൃഷ്ണ തേജ ഐഎഎസ് ജില്ലക്കാർക്ക് സുപരിചിതൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ശ്രീറാം വെങ്കിട്ടാരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചപ്പോൾ ചുമതല ആഘോഷമായി തന്നെ അദ്ദേഹം ചുമതല ഏറ്റെടുത്തിരുന്നു. ഭാര്യ കൂടിയായ കലക്ടർ രേണു രാജിൽ നിന്നും പദവി ഏറ്റെടുത്ത ശ്രീറാമിന് എന്നാൽ, അഞ്ച് ദിവസം മാത്രമാണ് കസേരയിൽ ഇരിക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും പ്രതിഷേധങ്ങളെ തുടർന്ന് കസേര തെറിക്കുന്ന അവസ്ഥയുമുണ്ടായി. ഇതോടെ സപ്‌ളൈകോ ജനറൽ മാനേജരറായി സ്ഥലം മാറ്റി ശ്രീറാമിനെ.

ശ്രീറാമിന് പകരം വി ആർ കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്ണതേജയെ നിയമിച്ചത്. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. അതുകൊണ്ട് തന്നെ അദ്ദേഹം നാട്ടുകാർക്ക് പരിചിതനായ വ്യക്തിത്വമാണ്.

സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടർ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവർത്തിക്കേണ്ടത്. ശ്രീറാമിന്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ആഴ്ചയാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. കേരള മുസ്ലിം ജമാഅത്ത് ശ്രീറാമിന്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടർ പദവിയിൽ നിന്നും മാറ്റാൻ സർക്കാർ തയ്യാറായത് എന്നാണ് സൂചന.

വിവിധ മുസ്ലിം സംഘടനകൾ ചേർന്ന് ശ്രീറാമിന്റെ നിയമനത്തി നെതിരെ കാസർകോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പിവി അൻവറിനെ കൂടാതെ കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിന്റെ നിയമനത്തിനെതിരെ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തു.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ സർക്കാർ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.

അതേസമയം ശ്രീ റാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തിലും വിവാദത്തിലായിട്ടുണ്ട്. വ്യാപക പ്രതിഷേധത്തെതുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്.സപ്‌ളൈകോ ജനറൽ മാനേജരായിട്ടായിരുന്നു പുനർ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി ആർ അനിൽ തന്നെ രംഗത്ത് വന്നിരിക്കുന്നു.ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രി അതൃപ്തി അറിയിച്ചു സപ്ലെയ്‌കോ ജനറൽ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ല.

വിവാദത്തിൽ പെട്ട വ്യക്തി വകുപ്പിൽ വരുന്നത് പോലും അറിയിച്ചില്ല.ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.ചീഫ് സെക്രട്ടറിയുടെ ഇടപെടലിനെതിരെ ഇതിന് മുൻപും മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പ്രതിഷേധം അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP