Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്എസ്എൽവി ഉപയോഗിച്ചുള്ള പ്രഥമ വിക്ഷേപണം ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽ; ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണത്തിൽ പുത്തൻ പ്രതീക്ഷയുമായി ഐഎസ്ആർഒ

എസ്എസ്എൽവി ഉപയോഗിച്ചുള്ള പ്രഥമ വിക്ഷേപണം ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽ; ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണത്തിൽ പുത്തൻ പ്രതീക്ഷയുമായി ഐഎസ്ആർഒ

സ്വന്തം ലേഖകൻ

ചെന്നൈ: ഇന്ത്യ പുതുതായി നിർമ്മിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എൽവി ഉപയോഗിച്ചുള്ള പ്രഥമ വിക്ഷേപണം ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽ നടക്കും. ഭൗമനിരീക്ഷണ ഉപഗ്രഹവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750 വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത ആസാദിസാറ്റ് എന്ന ചെറുഉപഗ്രഹമാണ് എസ്എസ്എൽവിയുമായി ആദ്യം കുതിച്ചുയരുക. ഞായറാഴ്ച രാവിലെ 9.18നാണ് വിക്ഷേപണം.

ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ എസ്എസ്എൽവി സഹായിക്കുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. ലോ എർത്ത് ഓർബിറ്റിലേക്ക് കുറഞ്ഞ ചെലവിൽ ഉപഗ്രഹ വിക്ഷേപണം ലക്ഷ്യമിട്ടു രൂപകൽപന ചെയ്തതാണ് എസ്എസ്എൽവി (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ). 500 കിലോമീറ്റർ വരെയുള്ള ഉയരത്തിൽ പരമാവധി 500 കിലോ ഭാരം വരെയുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയാണ് ലക്ഷ്യം.

പിഎസ്എൽവി റോക്കറ്റുകളെ വിക്ഷേപണത്തിന് ഒരുക്കാൻ ഏതാനും മാസങ്ങളും 600 പേരുടെ അധ്വാനവും വേണ്ടിടത്ത് എസ്എസ്എൽവിക്കു 7 ദിവസവും ആറുപേരും മതിയാകും. ചെലവ് നാലിലൊന്നായി കുറയും. വലിയ ഉപഗ്രങ്ങളുടെ വിക്ഷേപണത്തിനു മാത്രമാകും ഇനി പിഎസ്എൽവി ഉപയോഗിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP