Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയം നഗരത്തിൽ വൻ തീപിടുത്തം; സ്‌റ്റേഷനറി കടയുടെ ഗോഡൗൺ കത്തി നശിച്ചു: തീപിടുത്തം ഉണ്ടായത് ഇന്ന് പുലർച്ചെ 1.15ന്; കടയിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറെയും കത്തി നശിച്ചു: തീപിടുത്തം ഉണ്ടായത് ഈരയിൽക്കടവ് സ്വദേശി വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടത്തിൽ

കോട്ടയം നഗരത്തിൽ വൻ തീപിടുത്തം; സ്‌റ്റേഷനറി കടയുടെ ഗോഡൗൺ കത്തി നശിച്ചു: തീപിടുത്തം ഉണ്ടായത് ഇന്ന് പുലർച്ചെ 1.15ന്; കടയിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറെയും കത്തി നശിച്ചു: തീപിടുത്തം ഉണ്ടായത് ഈരയിൽക്കടവ് സ്വദേശി വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിൽ വൻ തീപിടുത്തം. നഗരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷനറി കടയുടെ ഗോഡൗണിനാണ് തീപിടിച്ച് കത്തി നശിച്ചത്. എംഎൽ റോഡിൽ ബവ്‌റിജസ് കോർപറേഷന്റെ ഔട്ലെറ്റിന് എതിർവശത്തെ ഗോഡൗണിനാണ് ഇന്നു പുലർച്ചെ 1.15ന് തീപിടിച്ചത്. തീ ആളിക്കത്തിയതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറിയ പങ്കും കത്തി നശിച്ചു. രണ്ട് മണിയോടെ ഭാഗികമായി തീയണച്ചു. മാങ്ങാനത്തു താമസിക്കുന്ന ഈരയിൽക്കടവ് സ്വദേശി സുനിൽ വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടം ഗോഡൗണായി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനാണ് തീ പിടിച്ചത്.

സമീപത്തു താമസിക്കുന്ന കെട്ടിട ഉടമയാണ് ഗോഡൗണിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ടത്. അഗ്‌നിരക്ഷാസേനയുടെ 4 യൂണിറ്റുകൾ എത്തി ഷട്ടറുകൾ തകർത്ത് അകത്തു കയറാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല. തുടർന്നു പുറത്തുനിന്നു വെള്ളം അകത്തേക്ക് ഒഴിച്ചു അണയ്ക്കാൻ ശ്രമം നടത്തി. സമീപത്തെ കെട്ടിടത്തിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമവും സേന നടത്തി. സ്റ്റേഷൻ ഓഫിസർ അനൂപിന്റെ നേതൃത്വത്തിലാണ് തീ അണയ്ക്കാൻ ശ്രമം നടക്കുന്നത്. പൊലീസും സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP