Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വരയുടെയും വർണങ്ങളുടെയും നൃത്തത്തിന്റെയും സംഗീതത്തിന്റെയും നാലു ദിവസം നീണ്ടുനിന്ന ആഘോഷം; ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ വരവിളി സമാപിച്ചു

വരയുടെയും വർണങ്ങളുടെയും നൃത്തത്തിന്റെയും സംഗീതത്തിന്റെയും നാലു ദിവസം നീണ്ടുനിന്ന ആഘോഷം; ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ വരവിളി സമാപിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേർന്ന് തെയ്യം കലയെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ശില്പശാല 'വരവിളി' സമാപിച്ചു. വരയുടെയും വർണങ്ങളുടെയും നൃത്തത്തിന്റെയും സംഗീതത്തിന്റെയും നാലു ദിവസം നീണ്ടുനിന്ന ആഘോഷത്തിനാണ് ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ സമാപനമായത്.

നാലു ദിവസത്തെ വരവിളിയിൽ തെയ്യം അടിസ്ഥാനമാക്കിയുള്ള മ്യൂറൽ പെയിന്റിങ് ക്യാമ്പ്, മുഖത്തെഴുത്ത് ശില്പശാല, തോറ്റം പാട്ട് ശില്പശാല, ഫോട്ടോ എക്‌സിബിഷൻ, അണിയലക്കാഴ്ചകൾ എന്നിവയും ഒരുക്കിയിരുന്നു. കണ്ണൂരിൽ നിന്നുള്ള ഫോക്ലോർ അക്കാഡമി അവാർഡ് ജേതാവ് ഉദയകുമാറും സംഘവുമാണ് മുഖത്തെഴുത്തു ശില്പശാലക്കും തോറ്റം പാട്ട് ശില്പശാലക്കും നേതൃത്വം നൽകിയത്. സംസ്ഥാന ക്ഷേത്ര കലാ അക്കാദമി അവാർഡ് ജേതാവ് രാജൻ മാടായി അടക്കം 25 ചിത്രകാരന്മാരാണ് മ്യൂറൽ ചിത്രകലാ ക്യാമ്പിൽ പങ്കെടുത്തത്. പ്രശസ്ത ഫോട്ടോഗ്രാഫറും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ ഇന്ദു ചിന്തയുടെയും അനിൽ മണിയറയുടെയും തെയ്യം ചിത്രങ്ങളുടെ പ്രദർശനവും വരവിളിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ഇന്നലെ വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ വി.കെ.പ്രശാന്ത് എംഎൽഎ മുഖ്യാതിഥിയായി. നടനഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, സെക്രട്ടറി ശബ്‌ന ശശിധരൻ, തെയ്യം കലാ അക്കാദമി ചെയർമാൻ എ.പി. ശ്രീധരൻ, ട്രഷറർ ഷിജു തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് വിഷ്ണു മൂർത്തി തെയ്യത്തെ വരക്കുന്നതിനൊപ്പം നരസിംഹാവതാര കഥ ഭരതനാട്യത്തിലൂടെ അവതരിപ്പിച്ച് ലീജ ദിനൂപിന്റെ രചന നടനം അരങ്ങേറി. ലാസ്യ കൊളേജ് ഓഫ് ഫൈൻ ആർട്സ് അവതരിപ്പിക്കുന്ന സൂര്യപുത്രൻ എന്ന കലാവതരണവും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP