Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോമൺവെൽത്ത് ഗെയിംസ്: വനിതാ വിഭാഗം ജൂഡോയിൽ സുശീല ദേവി ലിക്മാബാമിന് വെള്ളി; ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരത്തോട് പരാജയപ്പെട്ടു; മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോൺ ബൗൾസ് വനിതാ ടീം

കോമൺവെൽത്ത് ഗെയിംസ്: വനിതാ വിഭാഗം ജൂഡോയിൽ സുശീല ദേവി ലിക്മാബാമിന് വെള്ളി; ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരത്തോട് പരാജയപ്പെട്ടു; മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോൺ ബൗൾസ് വനിതാ ടീം

സ്പോർട്സ് ഡെസ്ക്

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ജൂഡോയിൽ ഇന്ത്യയുടെ സുശീല ദേവി ലിക്മാബാമിന് വെള്ളി മെഡൽ. 48 കിലോ ഗ്രാം വിഭാഗത്തിൽ സുശീലാ ദേവി ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയിയോട് പരാജയപ്പെട്ടു. കോമൺവെൽത്ത് ഗെയിംസിൽ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.

ദേശീയ മീറ്റുകളിലെല്ലാം ചാമ്പ്യനായിട്ടുള്ള സുശീലാ ദേവി 2014 ൽ ഗ്ലാസ്‌കോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും വെള്ളി നേടിയിരുന്നു. സെമിയിൽ മൗറീഷ്യസിന്റെ പ്രസില്ല മൊറാൻഡിനെയാണ് സുശീലാ ദേവി കടുത്ത പോരാട്ടത്തിൽ മറികടന്നത്. 2015ലെ ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സുശീലാ ദേവി നേടിയിട്ടുണ്ട്.

പുരുഷന്മാരുടെ സെമിയിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ജസ്ലീൻ സിങ് സെമിയിൽ തോറ്റു. 66 കിലോ ഗ്രാം വിഭാഗത്തിൽ സ്‌കോട്ടിഷ് താരം ഫിൻലെ അലനോട് തോറ്റാണ് ജസ്ലീൻ സിങ് ഫൈനിലെത്താതെ പുറത്തായത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ജസ്ലീൻ ഇനി മത്സരിക്കും. 2014ലെ ഗ്ലാസ്‌കോ ഗെയിംസിൽ ജൂഡോയിൽ നിന്ന് മാത്രം രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

നേരത്തെ ലോൺ ബൗൾസ് വനിതാ ടീം ഇനത്തിൽ ഫൈനലിലെത്തി ഇന്ത്യ മെഡലുറപ്പിച്ചിരുന്നു. ലോക റാങ്കിംഗിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ന്യുസിലൻഡിനെയാണ് സെമിയിൽ ഇന്ത്യൻ വനിതകൾ അട്ടിമറിച്ചത്. സ്‌കോർ 16-13. ലോൺ ബൗൾസിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ലവ്ലി ചൗബേ നയിക്കുന്ന ഇന്ത്യയുടെ നാലംഗ ടീമിൽ പിങ്കി, നയന്മോമി സൈക്കിയ, രൂരാ റാണി ടിർക്കി എന്നിവരാണുള്ളത്. ബോക്‌സിങ് ഫ്‌ളൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ ബോക്‌സർ അമിത് പംഗാൽ ക്വാർട്ടറിലെത്തി മെഡൽ പ്രതീക്ഷ ഉണർത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP