Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭാര്യയിൽ നിന്നും ചുമതല ഏറ്റെടുത്തു കലക്ടർ കസേരയിൽ ഇരുന്നത് ചുരുക്കം ദിവസങ്ങളിൽ; ഫേസ്‌ബുക്കിലെ കമന്റ് ബോക്‌സും പ്രതിഷേധത്താൽ തുറന്നില്ല; ബഹിഷ്‌ക്കരണത്തിലേക്ക് കോൺഗ്രസും പ്രതിഷേധത്തിലേക്ക് എ പി സുന്നികളും മാറിയതോടെ ശ്രീറാം തെറിക്കുമെന്ന് പറഞ്ഞത് മറുനാടൻ; പിടിവാശിക്കളിയിൽ 'മാൻ ഓഫ് ദി മാച്ച്' കാന്തപുരം തന്നെ!

ഭാര്യയിൽ നിന്നും ചുമതല ഏറ്റെടുത്തു കലക്ടർ കസേരയിൽ ഇരുന്നത് ചുരുക്കം ദിവസങ്ങളിൽ; ഫേസ്‌ബുക്കിലെ കമന്റ് ബോക്‌സും പ്രതിഷേധത്താൽ തുറന്നില്ല; ബഹിഷ്‌ക്കരണത്തിലേക്ക് കോൺഗ്രസും പ്രതിഷേധത്തിലേക്ക് എ പി സുന്നികളും മാറിയതോടെ ശ്രീറാം തെറിക്കുമെന്ന് പറഞ്ഞത് മറുനാടൻ; പിടിവാശിക്കളിയിൽ 'മാൻ ഓഫ് ദി മാച്ച്' കാന്തപുരം തന്നെ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലപ്പുഴയിലെ മുൻ ജില്ലാ കലക്ടറായിരുന്നു ഡോ. രേണു രാജ്. ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടാടിയ ഡോ. രേണുവിൽ നിന്നും പ്രതിഷേധങ്ങൾക്ക് നടുവിലാണ് ശ്രീറാം കലക്ടറായി സ്ഥാനം ഏറ്റെടുത്തുത്. ശ്രീറാമിനെ ആലപ്പുഴ കലക്ടറായി നിയമിച്ചതു മുതൽ വൻ പ്രതിഷേധമാണ് ഉയർന്നത്. മാധ്യമ പ്രവർത്തകർ ഉയർത്തിയ പ്രതിഷേധം പിന്നീട് കോൺഗ്രസുകാരും ഏറ്റുപിടിച്ചു. തുടക്കത്തിൽ പ്രത്യക്ഷ പ്രതിഷേധത്തിന് ഇറങ്ങാതിരുന്ന കാന്തപുരം വിഭാഗം സുന്നികൾ ഒടുവിൽ വൻ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മുസ്ലിം ജാമഅത്തിന്റെ പേരിൽ സുന്നികൾ നടത്തിയ പ്രതിഷേധം വെറുതേ തള്ളിക്കളയാൻ സർക്കാറിന് കഴിയുമായിരുന്നില്ല. സുന്നികളുടെ പ്രതിഷേധ ദിനം ശ്രീറാം തെറിക്കുമെന്ന് മറുനാടനും റിപ്പോർട്ടു ചെയ്തിരുന്നു. വർഷങ്ങളായി തങ്ങൾക്കൊപ്പം നിൽക്കുന്ന കാന്തപുരം സുന്നികളെ തള്ളിപ്പറയാൻ സർക്കാർ തയ്യാറാകില്ലെന്നായിരുന്നു അന്ന് മറുനാടൻ നൽകിയ വാർത്ത. ഏതാനും ദിവസങ്ങൾ മാത്രം ആലപ്പുഴ കലക്ടർ സ്ഥാനത്തു ഇരുന്ന ശ്രീറാം ഇതോടെ തെറിക്കുകയും ചെയ്തു.

നിയമനത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇനി എന്തുപറയും എന്നാണ് ഇനി അറിയേണ്ടത്. ശ്രീറാമിന്റെ നിയമനം ഔദ്യോഗിക ചട്ടങ്ങളുടെ ഭാഗമായിരുന്നു എന്നായിരുന്നു പിണറായി പറഞ്ഞത്. എന്നാൽ, ഒടുവിൽ കാന്തപുരം വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ശ്രീറാമിനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും പിൻവലിക്കുമ്പോൾ മാൻ ഓഫ് ദി മാച്ചായത് കാന്തപുരം തന്നെയാണ്. മാധ്യമപ്രവർത്തകർക്ക് ഒരു പണി കൊടുക്കാം എന്ന ധാരണയിൽ കൂടിയായിരുന്നു ശ്രീറാമിനെ കലക്ടറായി നിയമിച്ചത്. എന്നാൽ, കാന്തപുരം വിഭാഗം വിഷയം ഏറ്റുപിടിച്ചതോടെ മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ തന്നെ പാളി.

പ്രതിഷേധവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാരും രംഗത്തെത്തിയതോടെ സർക്കാരിന് മേൽ സമ്മർദ്ദം ഇരട്ടിയായിരുന്നു. ഇതോടെ ഏതാനും ദിവസങ്ങളായി ശ്രീറാമിനെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകൾ തുടങ്ങിയിരുന്നു. കാന്തപുരം മുഖ്യമന്ത്രിയോട് ഫോണിലൂടെ അത്യപ്തി അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്റ്റ്രേറ്റുകളിലും മുസ്ലിം ജാമഅത്തിന്റെ പേരിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു. അതും കാന്തപുരത്തിന്റെ പിന്തുണയോടെയായിരുന്നു.

കാന്തപുരം സുന്നി യുവജനസംഘം പ്രവർത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ തുടക്കം മുതൽ കാന്തപുരം വിഭാഗം ശക്തമായ നിലപാടിലാണ്. ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങൾക്കെതിരെ സംഘടന പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഈ പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ കുറ്റാരോപിതനെ ജില്ല കളക്ടറാക്ടറായി നിയമിച്ച നടപടി കാന്തപുരം വിഭാഗത്തിന് കനത്ത തിരിച്ചടിയായി. ഇതോടെയാണ് കാന്തപുരം തന്നെ രംഗത്തെത്തിയത്. ശ്രീറാമിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കുന്നതിനാണ് ഇന്ന് സംസ്ഥാനത്തുടനീളം മാർച്ചും സംഘടിപ്പിച്ചത്. ഇതാണ് ഇപ്പോൾ വിജയം കണ്ടതും.

പിണറായിയും കാന്തപുരവും തമ്മിലുള്ള അന്തർധാര സജീവമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇടത് സർക്കാർ എന്നതിലുപരി കാന്തപുരം, പിണറായിയുമായുള്ള വ്യക്തി ബന്ധത്തിനാണ് പ്രധാന്യം നൽകുന്നത്. ഈ ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

ഇക്കാര്യങ്ങൾ നിരീക്ഷിച്ച് നടപടി ഉറപ്പായെന്ന് മനസിലായതോടെയാണ് കേരള പത്രപ്രവർത്തക യൂണിയനും സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഇതോടെ നടപടി ഉണ്ടായാൽ ആദ്യ ക്രെഡിറ്റ് തങ്ങൾക്ക് കിട്ടുമെന്നാണ് ഇടത് അനുകൂല സംഘടനയായ യൂണിയൻ നേതാക്കളുടെയും വിലയിരുത്തിയത്. അടുത്തിടെ കാന്തപുരത്തിന്റെ നോമിനിയെ വിവരാവകാശ കമ്മീഷണറായും നിയമിച്ചിരുന്നു പിണറായി. പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടറും കോഴിക്കോട് മർക്കസ് നോളഡ്ജ് സിറ്റി ഡയറക്ടറുമായ എ.അബ്ദുൾ ഹക്കീമിനെയാണ് നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP