Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആവിക്കൽ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം കടുക്കുന്നു; തീരദേശപാതയിൽ തടികളും കല്ലും മണ്ണുമിട്ട് റോഡ് ഉപരോധം; സിപിഎം സംഘടിപ്പിച്ച ജനസഭയെച്ചൊല്ലി സംഘർഷം; പൊലീസ് ലാത്തിവീശി; രണ്ട് പേർ കസ്റ്റഡിയിൽ; സ്ഥലത്ത് വൻ പൊലീസ് സന്നാഹം

ആവിക്കൽ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം കടുക്കുന്നു; തീരദേശപാതയിൽ തടികളും കല്ലും മണ്ണുമിട്ട് റോഡ് ഉപരോധം; സിപിഎം സംഘടിപ്പിച്ച ജനസഭയെച്ചൊല്ലി സംഘർഷം; പൊലീസ് ലാത്തിവീശി; രണ്ട് പേർ കസ്റ്റഡിയിൽ; സ്ഥലത്ത് വൻ പൊലീസ് സന്നാഹം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ആവിക്കലിൽ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം കടുക്കുന്നു. തീരദേശപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. തടികളും കല്ലും മണ്ണും കൊണ്ട് വന്നാണ് സമരക്കാർ റോഡ് ഉപരോധിച്ചത്. സ്ഥലത്ത് ഗതാഗതം പൂർണമായി സ്തംഭിച്ചു. തീരദേശപാത ഉപരോധിച്ച മത്സ്യത്തൊഴിലാളികളും പൊലീസുമായി സംഘർഷമുണ്ടായി. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

സിപിഎം വെള്ളയിൽ സംഘടിപ്പിച്ച ജനസഭയിൽ ആവിക്കൽ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ഉയർന്നു. മലിനജല സംസ്‌കരണ പ്ലാന്റിന്റെ ആശങ്കകൾ പരിഹരിക്കാനായിരുന്നു യോഗം.

സമരസമിതി പ്രവർത്തകരെ ജനസഭയിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധമുയർന്നു. സമരക്കാർ റോഡിൽ കുത്തിയിരുന്നു ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് ലാത്തിവീശിയതിനെ തുടർന്ന് ഉന്തുംതള്ളും ഉണ്ടായി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ജനസഭ സംഘടിപ്പിച്ചത് കോർപറേഷനല്ലെന്നാണ് വിശദീകരണം.

നിർദ്ദിഷ്ട മലിനജല സംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശമിപ്പിക്കാനായി സിപിഎം ജനപ്രതിനിധികളും സാംസ്‌കാരിക സംഘടനകളും ചേർന്നാണ് ആവിക്കലിൽ ജനസഭകൾ സംഘടിപ്പിച്ചത്. ടോക്കൺ നൽകി തെരഞ്ഞെടുത്ത ആളുകളെ മാത്രമാണ് ജനസഭയിൽ പങ്കെടുപ്പിച്ചത്. എന്നാൽ യോഗത്തിൽ, തങ്ങൾക്കും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവർത്തകരും നാട്ടുകാരും ഇന്നുമെത്തി. ജനസഭ നടന്ന വെള്ളയിൽ ഫിഷറീസ് സ്‌കൂളിന് മുന്നിലെത്തിയ പ്രതിഷേധക്കാർ പൊലീസുമായി വാക്കേറ്റത്തിലായി. പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.

മത്സ്യത്തൊഴിലാളികളും സമരസമിതി പ്രവർത്തകരും ചേർന്ന് തീരദേശപാത പൂർണ്ണമായി സ്തംഭിപ്പിച്ചു. യാത്രക്കാർ വലഞ്ഞു. ഇതിനിടെ, റോഡിലെ തടസങ്ങൾ നീക്കാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെ നാട്ടുകാർ തിരിഞ്ഞു. സംഘർഷത്തിൽ പൊലീസുകാർക്കും സമരസമിതി പ്രവർത്തകർക്കും പരിക്കേറ്റു. സമരസമിതിക്ക് കോൺഗ്രസ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് തന്നെ ആവിക്കലിൽ നേരിട്ട് എത്തി സമരം ഏറ്റെടുക്കും.

അതേസമയം, ഇന്നലെ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പങ്കെടുത്ത ജനസഭ തടസ്സപ്പെടുത്തിയ സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ത്രീകൾ ഉൾപ്പെടെ 75 പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, ഗതാഗതം തടസ്സം ഉണ്ടാക്കി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP