Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേർപിരിയാനാവാത്ത ബന്ധം: നാഗ ചൈതന്യയ്ക്കൊപ്പം താമസിച്ചിരുന്ന വീട് സ്വന്തമാക്കി സാമന്ത; ജീവനാംശമല്ല, താരം കോടികൾമുടക്കി തിരികെവാങ്ങിയതെന്ന് റിപ്പോർട്ട്

വേർപിരിയാനാവാത്ത ബന്ധം: നാഗ ചൈതന്യയ്ക്കൊപ്പം താമസിച്ചിരുന്ന വീട് സ്വന്തമാക്കി സാമന്ത; ജീവനാംശമല്ല, താരം കോടികൾമുടക്കി തിരികെവാങ്ങിയതെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് സാമന്ത. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സാമന്തയ്ക്ക് നേടാൻ കഴിഞ്ഞു. 2017ൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാലു വർഷം നീണ്ടു നിന്ന ബന്ധത്തിനു ശേഷം കഴിഞ്ഞ വർഷമാണ് വേർപ്പിരിഞ്ഞത്.

വിവാഹശേഷം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്ന വീട് സാമന്ത സ്വന്തമാക്കി എന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടനും നിർമ്മാതാവുമായ മുരളി മോഹനാണ് വാർത്ത ശരിവെച്ച് രംഗത്ത് വന്നിട്ടുള്ളത്.

ബന്ധം വേർപിരിഞ്ഞ ശേഷം ഇരുവരും വേറെ വീടുകളിലേക്ക് മാറിയെങ്കിലും സാമന്ത അതിൽ സംതൃപ്ത അല്ലായിരുന്നു. അതുകൊണ്ടാണ് വലിയ വില കൊടുത്ത് വീട് തിരികെ വാങ്ങിച്ചതെന്നും മുരളി പറയുന്നു. വീട്ടിലിപ്പോൾ സാമന്തയും അമ്മയും മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.

      View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

പലരും പ്രചരിപ്പിക്കുന്നതു പോലെ ജീവനാംശമായി സ്വന്തമാക്കിയെടുത്തതല്ല ആ വീട്. അവർ വലിയൊരു തുക നൽകി വാങ്ങിയതാണ്. വീട്ടിലിപ്പോൾ അമ്മയും സാമന്തയും മാത്രമാണ് ഉള്ളത്. മുരളി മനോഹർ വ്യക്തമാക്കുന്നു.

      View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ' ഖുശി' യാണ് സാമന്തയുടെ പുതിയ സിനിമ. 2022 ഡിസംബർ 23ന് തീയറ്ററുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവ നിർവാണ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP