ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഡോക്ടർ സ്വാതി കുൽക്കർണി ഉൽഘാടനം ചെയ്തു
ഡോ. മാത്യു ജോയിസ്
അറ്റ്ലാന്റ: നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വംശജരുടെ നെറ്റ്വർക്ക് സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ ഉൽഘാടന കർമം അറ്റ്ലാന്റ ഇന്ത്യൻ കോൺസുൽ ജനറൽ ഡോക്ടർ സ്വാതി കുൽക്കർണി നിർവഹിച്ചു.
ഉൽഘാടന പ്രസംഗത്തിൽ ' ഇന്ത്യയുടെ യശസ്സും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ ജി ഐ സി പോലെയുള്ള വ്യവസ്ഥാപിതമായ സംഘടനകൾ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും ഇന്ത്യൻ ഗവണ്മെന്റ് വേണ്ട പ്രോത്സാഹനങ്ങൾ നൽകും. പ്രത്യേകിച്ചും, ഇന്ത്യാ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന വർഷത്തിൽ ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ, സംഘടനകൾ ഒത്തൊരുമിച്ചു വിദേശങ്ങളിലേക്ക് പടരുന്നതിനും വളർത്തുന്നതിനും യത്നിക്കണം ' സ്വാതി കുൽക്കർണി പ്രസ്താവിച്ചു. സംഘടനയുടെ എല്ലാ നല്ല പ്രവർത്തങ്ങൾക്കും വിജയാശംസകളും നേർന്നു.
ജൂലൈ 30 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6:30 മണിക്ക് തുടങ്ങിവെച്ച ജി ഐ സി യുടെ ഉൽഘാടന പരിപാടികൾ ഉന്നതരായ വിശിഷ്ടാതിഥികളുടേയും ബഹുമാന്യ വ്യക്തികളുടെയും സാന്നിധ്യത്താൽ ശ്രേഷ്ഠവും അനുഗ്രഹീതവുമായി.അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങളോടെ നിശബ്ദപ്രാര്ഥനയുടെ നിറവിൽ, ജി ഐ സി യുടെ പബ്ലിക് റിലേഷന്സിന്റെചെയറും ഈ പരിപാടിയുടെ എംസി യുമായ അഡ്വക്കേറ്റ് സീമ ബാലസുബ്രഹ്മണ്യൻ ആസ്ട്രേലിയായിൽനിന്നും കാര്യപരിപാടികൾക്കു നേതൃത്വം നൽകി.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സ്ഥാപക ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ , പുതുതായി രൂപം കൊണ്ട ജി ഐ സി യുടെ പ്രഥമ പരിപാടിയായ ഉത്ഘാടനച്ചടങ്ങിലേക്കു മുഖ്യ അതിഥികളായ ബഹു: ഡോക്ടർ സ്വാതി കുൽക്കർണി, മുൻ അംബാസഡർ പ്രദീപ് കപൂർ, തുടങ്ങിയ വിശിഷ്ട അതിഥികളെയും ക്ഷണിതാക്കളെയും ഫൗണ്ടിങ് അംഗങ്ങളെയും ഭാരവാഹികളെയും ബ്രാൻഡ് അംബാസ്സഡർമാരെയും സ്വാഗതം ചെയ്തു. ഒപ്പം സംഘടനയുടെ പ്രവർത്തനങ്ങൾക്കു ഓരോ ഫൗണ്ടിങ് അംഗങ്ങളുടെയും അൽമാർത്ഥമായ സഹകരണവും അഭ്യർത്ഥിച്ചു.
ജി ഐ സി യുടെ സ്ഥാപക പ്രസിഡന്റ് പി സി മാത്യു തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ 'ലോകമെമ്പാടുമുള്ള പ്രവാസിഇന്ത്യാക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ, ജി ഐ സി എന്ന ഈ സംഘടനയുടെ ആവശ്യകത അനിവാര്യമായതിനാലാണ് , തക്കതായ വിഷനും മിഷനും ചേർത്ത് പിടിച്ചു കൊണ്ട് ഈ സംഘടന രൂപീകൃതമായത്. വിദേശത്തു വരുമ്പോൾ നാം ഇന്ത്യക്കാരായാണ് അറിയപ്പെടുന്നതു എന്നും ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ സഹായിക്കുവാൻ മാത്രമല്ല നാം എവിടെ ആയിരുന്നാലും അവിടെ സാമൂഹ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണ്. ഒരു സംഘടനയെപ്പറ്റി പൊതു ജനം നോക്കുന്നത് ഭാരവാഹികളുടെയും അംഗങ്ങളുടെയും ആദർശം, എന്താണ് സഘടന സമൂഹത്തിനു കൈമാറുന്നത്, ഭാരവാഹികളുടെ കടപ്പാടും അൽമാർത്ഥതയും ഒക്കെയാണ്. മനുഷ്യന് ഉതകാത്ത ഒരു പ്രസ്ഥാനവും നിലനിൽക്കുകയില്ല' എന്നും പി. സി. പറഞ്ഞു.
മുൻ അംബാസഡർ പ്രദീപ് കപൂർ, ജി ഐ സി യുടെ സ്ഥാപക ഭാരവാഹികൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തുകൊണ്ട് അധികാരപദവികളിലേറ്റിയത് ഈ സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ നാഴികക്കല്ലായിരുന്നു. വലതു കരം ഉയർത്തി പിടിച്ചു കൊണ്ടായിരുന്നു സത്യപ്രതിജ്ഞാവാചകങ്ങൾ ഏറ്റു പറഞ്ഞത്.'ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സംസ്കാര ചിന്താഗതികൾ ഇന്ന് ലോകമെമ്പാടും ആഘോഷിച്ചുകൊണ്ടിരിക്കുന്നതിൽ ഭാഗഭാക്കാകുവാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് , ഇന്ത്യയുടെ യോഗയും, ശാസ്ത്രസാങ്കേതിക വിദ്യകളും, മരുന്നുകളും, ആതുരശുശ്രൂഷാ രീതികളും ഇന്ന് ലോകത്തെയാകമാനം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ യുവ തലമുറയെ എവിടെയായിരുന്നാലും രാഷ്ട്രീയ സംരംഭങ്ങളിൽ പങ്കുകൊള്ളിക്കാൻ ശ്രമിക്കണം. ജി ഐ സി പോലെയുള്ള സംഘടനയ്ക്ക് ഇവയെല്ലാം ഏകോപിപ്പിച്ചു പുരോഗമനാത്മകമായ പന്ഥാവിൽ നയിക്കാൻ സഹായിക്കും'. എന്ന്ഉത്ഘാടനച്ചടങ്ങിന്റെ മുഖ്യ പ്രഭാഷകൻ ആയി പങ്കെടുത്ത മുൻ അംബാസഡർ പ്രദീപ് കപൂർ തന്റെ പ്രചോദനാത്മകമായ പ്രസംഗത്തിൽ ഉത്ബോധിപ്പിച്ചു.
ജി ഐ സി യുടെ കോംപ്ലയൻസ്& ബൈലോ അമെൻഡ്മെന്റ്സ് ചെയർ ആയ അഡ്വ. സൂസൻ മാത്യൂസ്, ജയ്പൂർ, ജി ഐ സി യുടെ ആദ്യത്തേതും 2022-24 കാലയളവിലെതുമായ ഗ്ലോബൽ ഭാരവാഹികളുടെ പേരുകൾ വായിച്ചു.
തുടർന്ന് പത്മഭൂഷൺ പത്മശ്രീ ഡോ.ദേവി പ്രസാദ് ഷെട്ടിയും, പത്മഭൂഷൺ മുൻ അംബാസ്സഡർ ശ്യാം സരണും ആശംസാപ്രസംഗങ്ങൾ നടത്തി. ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മനോഹരമായ വിഷനും മിഷനും തങ്ങളെ ആകർഷിച്ചുവെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഇരു നേതാക്കളും പറഞ്ഞു.ആസ്ട്രേലിയയിൽനിന്നും മെറീന സുമേഷ് മനോഹരമായ ഹിന്ദി ഗാനം തന്റെ സ്വരമാധുരിയിൽ ആലപിച്ചത് പ്രേക്ഷകരെ കോള്മയിര്കൊള്ളിച്ചു.
ജി ഐ സി യുടെ അഫിലിയേഷൻ പദ്ധതികൾക്കു നേതൃത്വം വഹിക്കുന്ന മുൻ അംബാസ്സഡർ ശ്രീകുമാർ മേനോൻ സംഘടനയുടെ വിപുലീകരണ പദ്ധതികളെപ്പറ്റി അവലോകനം നടത്തി ഭാരവാഹികളെ അനുമോദിച്ചു. സെന്റർ ഫോർ ബിസിനസ് എക്സ്സലെൻസ് ചെയർമാൻ ഡോ. രാജ് മോഹൻ പിള്ളക്കുവേണ്ടി 'ഇന്റർനാഷണൽ ട്രേഡ്' പ്രൊമോഷന് താനും എല്ലാ സഹായവും വാക്ദാനം ചെയ്തു.
തമിഴ്നാട്ടിലെ സാമൂഹ്യപ്രവർത്തകനും, സ്ത്രീശാക്തീകരണത്തിനും അവരുടെ ഉന്നത വിദ്യാഭ്യാസത്തിനും നേതൃത്വം കൊടുക്കുന്ന ഡോ. അമീർ അൽത്താഫ് ആശംസാപ്രസംഗം നടത്തി, ജി ഐ സി യ്ക്ക് സകല സഹകരണങ്ങളും വാഗ്ദാനം ചെയ്തു..
നിരവധിപേർ ജി ഐ സി യുടെ നയപരിപാടികളിൽ ആകൃഷ്ടരായതിന്റെ മകുടോദാഹരണങ്ങൾ ആയിരുന്നു കോൺഗ്രെസ്സ്മാൻ സ്ഥാനാർത്ഥി സന്ദീപ് ശ്രീവാസ്തവ, ന്യുയോർക്ക് റോക്ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ബഹു: ഡോ . ആനി പോൾ, കേരളാ സ്റ്റേറ്റ് മുൻ ഡി ജി പി ഋഷി രാജ് സിങ് ഐ പി എസ് , കെ ജെ വർഗീസ് ഐ എഫ് എസ് , റ്റി പി നാരായണൻ കുട്ടി മുൻ ഫോറെസ്റ് ഡയറക്ടർ, എന്നിവർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു നടത്തിയ അനുമോദന പ്രസംഗങ്ങൾ.
ജി ഐ സി യുടെ രൂപീകരണത്തിലും വികസനപ്രവർത്തനങ്ങളിലും മികച്ച പങ്കു വഹിക്കുന്ന, ഗുഡ് വിൽ അംബാസ്സഡർ ആയ മുൻ കർണാടക ഡി ജി പി ഡോ.ജിജാ മാധവൻ ഹരിസിങ് ഈ സംഘടനയുടെ കലാസാംസ്കാരിക പൈതൃക വിഭാഗത്തിന് നേതൃത്വം നൽകിക്കൊണ്ട് നടത്താൻ ഉദ്ദേശിക്കുന്ന ഭാവിപരിപാടികളെപ്പറ്റി ഒരു അവലോകനം നടത്തി ആശംസകൾ അർപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾക്കു ശക്തമായ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം പത്മ ഭൂഷൺ നേതാക്കൾ പങ്കെടുത്ത നല്ല മുഹർത്തമായിരുന്നു ജൂലൈ മുപ്പതെന്നും, ആര്ട്ട്, കൾച്ചർ, ഹെറിറ്റേജ് ജി. ഐ. സി. യിലൂടെ വളർത്തി എടുക്കുമെന്നും ഗുഡ് വിൽ അംബാസഡർ പറഞ്ഞു.
പ്രശസ്ത നർത്തകിയും ഇന്ത്യയുടെ സാംസ്കാരിക അംബാസഡറുമായ കലൈമാമണി വസന്ത വൈകുണ്ഠ് സ്ത്രീ ശാക്തീകരണത്തിന്റെ പ്രമേയത്തിൽ അവതരിപ്പിച്ച നുത്ത കലാപരിപാടി ഹൃദ്യമായിരുന്നു
ആയതിനുശേഷം നിരവധി പ്രഗത്ഭവ്യക്തികൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നും അയച്ച വീഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. ജി ഐ സി യുടെ സെന്റർ ഓഫ് എക്സലൻസ് ചെയർ ആയിട്ടുള്ള സ്ഥാപക അംഗങ്ങൾ തങ്ങൾ ഏത് മേഖലകളെ പ്രതിനിധീകരിക്കുന്നുവെന്നും, സംഘടനയുടെ പദ്ധതികൾ വിജയിപ്പിക്കാൻ എന്തൊക്കെ വിഭാവനം ചെയ്യുന്നുവെന്നും സംപ്ഷിപ്തമായി സംസാരിക്കുകയുണ്ടായി.
ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫ ജോയ് പല്ലാട്ടുമഠം, ഓ സി ഐ വിഷയത്തിന് നേതൃത്വം നൽകുന്ന അലക്സ് കോശി, ഗ്ലോബൽ അസോ. സെക്രട്ടറി അഡ്വ. യാമിനി, ശോശാമ്മ ആൻഡ്രൂസ്, ഉഷ ജോർജ്, ഡോ എലിസബത്ത് മാമ്മൻ, ജോസഫ് പൊന്നൊളി, ഉദയ് സോകാർക്കാർ, ഗ്ലോബൽ അസോ. ട്രഷറർ ടോം ജോർജ് കോലത്ത്, പ്രൊഫ്. എബ്രഹാം വര്ഗീസ്, നാരായണ ജംഗ, കമലേഷ് മേത്ത, സജി തോമസ്, സാബു കുര്യൻ, ശരത് എടത്തിൽ, പ്രൊഫ്. കെ. പി. മാത്യു, കപൂർ കവിത, ഡോ കുരിയൻ തോമസ്, ഡോ. ജെയ്സി ജോർജ് മുതലായവർ പ്രസംഗിച്ചു.
ന്യൂ യോർക്ക് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഫോർ ഇന്റർനാഷണൽ അഫ്ഫയെര്സ് ദിലീപ് ചൗഹാൻ പ്രത്യേക ക്ഷണിതാവായി പരിപാടിയിൽ പങ്കെടുത്തു.
ഉത്ഘാടനപരിപാടികളിൽ സംബന്ധിച്ച ബഹു മാന്യ അതിഥികളെയും , ഈ പരിപാടി ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകോപിപ്പിച്ചു വിജയിപ്പിച്ച സംഘാടകരെയും മറ്റു സ്ഥാപക അംഗങ്ങളെയും, വിശേഷാൽ പരിപാടി സുഗമമായി നടത്തി നേതൃപാടവം തെളിയിച്ച എംസി അഡ്വ. സീമാ ബാലസുബ്രമണ്യനെയും, ജി ഐ സി യുടെ ട്രഷറർ ഡോ താരാ ഷാജൻ സ്മരിച്ചു നന്ദി പ്രകാശിപ്പിച്ചതോടെ, മഹത്തായ ജി ഐ സി ഗ്ലോബൽ ഉത്ഘാടനം സമാപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്