Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലുഫ്താൻസാ പൈലറ്റുമാർ സമരത്തിന്; ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് സമരം നടത്താൻ വോട്ട് ചെയ്ത് പൈലറ്റുമാരുടെ സംഘടന; വീണ്ടും യാത്രാ തടസ്സം ഉറപ്പ്

ലുഫ്താൻസാ പൈലറ്റുമാർ സമരത്തിന്; ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് സമരം നടത്താൻ വോട്ട് ചെയ്ത് പൈലറ്റുമാരുടെ സംഘടന; വീണ്ടും യാത്രാ തടസ്സം ഉറപ്പ്

സ്വന്തം ലേഖകൻ

ർമ്മൻ മുൻനിര കാരിയറായ ലുഫ്താൻസയിലെ പൈലറ്റുമാർ ഞായറാഴ്ച വ്യാവസായിക പ്രവർത്തനത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ തിരക്കേറിയ വേനൽക്കാല യാത്രാ സീസണിൽ കൂടുതൽ യാത്രാ തടസ്സമുണ്ടാകുമെന്ന് ഉറപ്പായി.ഗ്രൗണ്ട് സ്റ്റാഫ് സമരം അവസാനിച്ച് ദിവസങ്ങൾക്ക് ശേഷം, ആണ് ലുട്ട്ഫാൻസയിലെ പൈലറ്റുമാരുടെ് ട്രേഡ് യൂണിയൻ ഞായറാഴ്ച വ്യാവസായിക നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഇതോടെ വരും ദിവസങ്ങളിലും യാത്രാാ തടസ്സമാണെന്ന് ഉറപ്പായി.

പണിമുടക്കുകളും ജീവനക്കാരുടെ കുറവും ഇതിനകം തന്നെ ആയിരക്കണക്കിന് ഫ്‌ളൈറ്റുകൾ റദ്ദാക്കാൻ ലുഫ്താൻസ ഉൾപ്പെടെയുള്ള എയർലൈനുകളെ നിർബന്ധിക്കുകയും പ്രധാന വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം നീണ്ട ക്യൂവിന് കാരണമാവുകയും ചെയ്തു,

ലുഫ്താൻസയുടെ പാസഞ്ചർ, ചരക്ക് സേവനങ്ങൾ അടക്കം ഏകദേശം 5,500 പൈലറ്റുമാരുണ്ട്. ഇവരെ പ്രതിനിധീകരിക്കുന്ന ഏക യൂണിയൻ വി സി. ആണ്.
പൈലറ്റുമാർ ഈ വർഷം തങ്ങളുടെ ശമ്പളത്തിൽ 5.5 ശതമാനം വർദ്ധനവ് ആവശ്യപ്പെടുന്നത്.യൂറോവിങ്സും ലുഫ്താൻസയും ഉൾപ്പെടുന്ന ലുഫ്താൻസ ഗ്രൂപ്പിലെ എല്ലാ എയർലൈൻ ജീവനക്കാർക്കും ഏകീകൃത ശമ്പള ഘടനയും ഇവർ ആവശ്യപ്പെടുന്നു.

ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച നിലവിലെ ചർച്ചകൾ പരാജയപ്പെട്ടാൽ പണിമുടക്ക് ഉണ്ടാകും. അങ്ങനെയെങ്കിൽ പൈലറ്റുമാർ ഓഗസ്റ്റ് പകുതിയോടെ വ്യാവസായിക പ്രവർത്തനം ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP