Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് അനധികൃതമായി നടത്തുന്ന ഫാമിൽ; പത്ത് ദിവസത്തിനകം ചത്തത് പതിനഞ്ചോളം പന്നികൾ

കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് അനധികൃതമായി നടത്തുന്ന ഫാമിൽ;  പത്ത് ദിവസത്തിനകം ചത്തത് പതിനഞ്ചോളം പന്നികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തുകൊളക്കാട് നെല്ലിക്കുന്നിലെ സ്വകാര്യ പന്നിഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനകം ഈ പന്നിഫാമിലെ 15ഓളം പന്നികൾ രോഗം ബാധിച്ച് ചത്തിരുന്നു. തുടർന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രോഗം ബാധിച്ച പന്നികളുടെ സാമ്പിൾ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചത്. ഞായറാഴ്ച പരിശോധന ഫലം ലഭിച്ചതോടെയാണ് പന്നികൾക്ക് ബാധിച്ചത് പന്നിപനിയാണെന്ന സ്ഥിരീകരണം ഉണ്ടായത്.

സ്വകാര്യ ഫാമിൽ പന്നിപനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുക എന്നതാണ് അടുത്ത നടപടി ക്രമം. ഇതനുസരിച്ച് മൃഗസംരക്ഷണ വകുപ്പ് ഇന്ന് തുടർ നടപടികൾ സ്വീകരിക്കും. ഈ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കണിച്ചാർ പഞ്ചായത്തിൽ 6 പന്നിഫാമുകളാണ് നിലവിലുള്ളത്.

ഇതിൽ ചുരുക്കം ചിലതിന് മാത്രമേ ലൈസൻസ് ഉള്ളൂ. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ലൈസൻസ് ഇല്ല എന്നാണ് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതനുസരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമുകൾ അടച്ച് പൂട്ടിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പന്നിപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP