Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഞ്ജയ് അറോറ പുതിയ ഡൽഹി പൊലീസ് മേധാവി; നിലവിൽ ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറലായ അറോറയുടെ നിയമനം രാകേഷ് അസ്താന വിരമിക്കുന്ന ഒഴിവിൽ

സഞ്ജയ് അറോറ പുതിയ ഡൽഹി പൊലീസ് മേധാവി; നിലവിൽ ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറലായ അറോറയുടെ നിയമനം രാകേഷ് അസ്താന വിരമിക്കുന്ന ഒഴിവിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: സഞ്ജയ് അറോറ പുതിയ ഡൽഹി പൊലീസ് കമ്മീഷണറാകും. നിലവിൽ ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറലാണ് സഞ്ജയ് അറോറ. രാകേഷ് അസ്താന വിരമിക്കുന്ന ഒഴിവിലാണ് ഡൽഹി പൊലീസ് കമ്മീഷണറായി നിയമിക്കുന്നത്. തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് അറോറ. 2025 ജൂലായ് 31നാണ് വിരമിക്കുക. ശാസ്ത്ര സീമാ ബൽ ഡയറക്ടർ ജനറലായ എസ്എൽ താവോസനാണ് ഐ.ടി.ബി.പിയുടെ അധിക ചുമതല.

അരുണാചൽ പ്രദേശ്-ഗോവ-മിസോറാം യൂണിയൻ ടെറിട്ടറിക്ക് പുറത്തു നിന്നുള്ള മൂന്നാമത്തെ ഡൽഹി പൊലീസ് മേധാവിയാണ് സഞ്ജയ് അറോറ. രാകേഷ് അസ്താന, അജയ് രാജ് ശർമ എന്നിവരാണ് ഇതിനു മുൻപ് നിയമിതരായവർ. സഞ്ജയ് അറോറ ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലാണ് ബിരുദം നേടിയത്.

കൊള്ളക്കാരൻ വീരപ്പനും സംഘത്തിനുമെതിരെ ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായതുൾപ്പെടെ തമിഴ്‌നാട്ടിൽ വിവിധ പദവികളിൽ സഞ്ജയ് അറോറ സേവനമനുഷ്ഠിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ ഗാലൻട്രി മെഡൽ ലഭിച്ചു. 2000 മുതൽ 2002 വരെ മസൂറിയിലെ ഫോഴ്സ് അക്കാദമിയിൽ ഇൻസ്ട്രക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ പൊലീസ് മേധാവിയായും ചെന്നൈയിലെ ക്രൈം ആൻഡ് ട്രാഫിക്കിന്റെ അഡീഷണൽ കമ്മീഷണറായും പ്രവർത്തിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP