Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചിന്തൻ ശിബിരത്തിൽ കെസിയും ചെന്നിത്തലയും സംസാരിച്ചത് ഒരു മണിക്കൂറിൽ ഏറെ; 'വിഡി'യുടെ ഒറ്റയാൻ യാത്രയ്ക്ക് തടയിടാൻ ഐ ഗ്രൂപ്പിലെ ത്രിമൂർത്തികൾ ഒരുമിക്കും; ചെന്നിത്തലയെ മുന്നിൽ നിർത്തി കളിക്കാൻ വേണുഗോപാലിനും സമ്മതം; കെ സുധാകരന്റെ മനസ്സ് നിർണ്ണായകമാകും; കെഎമ്മിന്റെ പരസ്യ വിമർശനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ പ്രധാനി; കോൺഗ്രസിൽ വീണ്ടും സമവാക്യം മാറും

ചിന്തൻ ശിബിരത്തിൽ കെസിയും ചെന്നിത്തലയും സംസാരിച്ചത് ഒരു മണിക്കൂറിൽ ഏറെ; 'വിഡി'യുടെ ഒറ്റയാൻ യാത്രയ്ക്ക് തടയിടാൻ ഐ ഗ്രൂപ്പിലെ ത്രിമൂർത്തികൾ ഒരുമിക്കും; ചെന്നിത്തലയെ മുന്നിൽ നിർത്തി കളിക്കാൻ വേണുഗോപാലിനും സമ്മതം; കെ സുധാകരന്റെ മനസ്സ് നിർണ്ണായകമാകും; കെഎമ്മിന്റെ പരസ്യ വിമർശനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ പ്രധാനി; കോൺഗ്രസിൽ വീണ്ടും സമവാക്യം മാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഡി സതീശനെ മാറ്റി നിർത്തി ഐ ഗ്രൂപ്പിനെ വീണ്ടും യോജിപ്പിക്കാനുള്ള നീക്കം അണിയറയിൽ സജീവം. രമേശ് ചെന്നിത്തലയും കെ മുരളീധരനുമാകും ഇതിന് നേതൃത്വം നൽകുക. ചെന്നിത്തലയെ നേതാവായി മുരളീധരനും അംഗീകരിക്കും. ഇവർക്ക് എല്ലാ വിധ പിന്തുണയും എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും നൽകും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പുതിയ കൂട്ടായ്മയ്‌ക്കൊപ്പം നിൽക്കാനാണ് സാധ്യത. കോൺഗ്രസിനെ വിഡി സതീശൻ ഹൈജാക്ക് ചെയ്യുന്നുവെന്ന തോന്നലിൽ നിന്നാണ് പുതിയ സമവാക്യം രൂപപ്പെടുന്നത്. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും ഈ കൂട്ടായ്മയ്‌ക്കൊപ്പമുണ്ടാകും. ഇതോടെ കോൺഗ്രസിന്റെ നിയന്ത്രണം എല്ലാ അർത്ഥത്തിലും ഐ ഗ്രൂപ്പ് സ്വന്തമാക്കും.

ചിന്തൻ ശിബരത്തിലാണ് ഈ പുതിയ കൂട്ടായ്മയുടെ ഉദയം. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും തമ്മിൽ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. കേരളത്തിൽ കെസിക്ക് പിടിമുറുക്കണമെന്ന ആഗ്രഹവും ഉണ്ടായി. ഇതിന് അനുസരിച്ചാണ് ചെന്നിത്തലയെ തഴഞ്ഞ വിഡിയെ ഉയർത്തിക്കൊണ്ടു വന്നത്. എന്നാൽ നേതാക്കളെ എല്ലാം അപ്രസക്തമാക്കി വിഡി എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് വിജയം പോലും തന്റേതാക്കി വിഡി മാറ്റി. ഈ സാഹചര്യത്തിൽ കെസിക്ക് പോലും അതൃപ്തിയുണ്ട്. സതീശനെ അങ്ങനെ വളരാൻ വിടാൻ ഹൈക്കമാണ്ടിലെ പ്രമുഖൻ തയ്യാറല്ല. ഇതിന് വേണ്ടിയാണ് ഐ ഗ്രൂപ്പിലെ ചെന്നിത്തലയുടെ സ്വാധീനം കെസി ഉപയോഗിക്കുന്നത്. ചിന്തൻ ശിബരത്തിനിടെ ചെന്നിത്തലയും കെസിയും മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. ഇത് കോൺഗ്രസ് നേതാക്കളെ പോലും അമ്പരപ്പിച്ചിരുന്നു.

കെസിയും ചെന്നിത്തലയും തമ്മിലുള്ള ബന്ധത്തെ ഈ ചർച്ച കരുത്തുള്ളതാക്കിയെന്ന് ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. പുനഃസംഘടനയിലും മറ്റും ചെന്നിത്തല മുമ്പോട്ട് വയ്ക്കുന്ന പേരുകളെ ഹൈക്കമാണ്ട് പിന്തുണയോടെ കെസി വെട്ടിയിരുന്നു. പാർട്ടി പുനഃസംഘടനകളിൽ എല്ലാം ഇത് ചർച്ചയായി. തന്റെ ന്യായമായ നിർദ്ദേശം പോലും വെട്ടിയതോടെയാണ് കെസിയുമായി ചെന്നിത്തല അകലുന്നത്. ദേശീയ തലത്തിൽ ചെന്നിത്തലയ്ക്ക് അംഗീകരാം കിട്ടുമെന്ന് വരുമ്പോഴെല്ലാം പാരകളെത്തി. കേരളത്തിലെ കെസി അനുകൂലികൾ ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കി ചർച്ചകൾ തുടങ്ങുകയും ചെയ്തു. ഇതെല്ലാം ചെന്നിത്തലയ്ക്ക് പാരയായി മാറുകയും ചെയ്തു. എന്നാൽ വിഡി സതീശനും സ്വന്തം നിലയിലാണ് നീങ്ങിയത്. ഇതോടെയാണ് കെസിക്ക് തന്റെ പഴയ നേതാവിനോട് താൽപ്പര്യം തുടങ്ങിയത്. ചിന്തൻ ശിബിരത്തിനിടെ കെസിയും ചെന്നിത്തലയും തമ്മിൽ സംസാരിച്ച് എല്ലാം പരിഹരിച്ചതയാണ് സൂചന. കെ മുരളീധരനും ഈ കൂട്ടായ്മയ്‌ക്കൊപ്പം നിൽക്കും.

'വിഡി'യുടെ ഒറ്റയാൻ യാത്രയ്ക്ക് തടയിടാൻ ഐ ഗ്രൂപ്പിലെ ത്രിമൂർത്തികൾ ഒരുമിക്കുകയാണ്. രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തി കളിക്കാൻ കെ സി വേണുഗോപാലിനും ഇപ്പോൾ സമ്മതമാണ്. ഇക്കാര്യത്തിൽ ഐ ഗ്രൂപ്പിലെ തന്നെ നേതാവായിരുന്ന കെ സുധാകരന്റെ മനസ്സ് നിർണ്ണായകമാകും. കെ മുരളീധരന്റെ പരസ്യ വിമർശനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ പ്രധാനിയായ കെസി വേണുഗോപാലിനും പങ്കുണ്ടെന്ന് വിഡിയും തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ വീണ്ടും സമവാക്യം മാറുമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.

ചിന്തൻശിബിരത്തിനുശേഷം കെപിസിസി-ഡിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് പുതിയ കൂട്ടുകെട്ട്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനത്തിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി ഡി സതീശനും വേണ്ട പിന്തുണ നലകിയതിനെ തുടർന്ന് എ-ഐ ഗ്രപ്പിൽ നിന്നും നേതാക്കൾ ഉൾപ്പെട നിരവധി പേർ കെസിഗ്രൂപ്പിൽ എത്തിയിട്ടുണ്ട്. ഇവരിൽ പലരേയും വിഡി സ്വന്തം ഗ്രൂപ്പിലെത്തിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഉയരുന്ന ആക്ഷേപം. ഇത്തരമൊരു സാഹചര്യത്തിൽ പഴയ ഐ ഗ്രൂപ്പ് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെസിയുടെ കൂടി പിന്തുണ കിട്ടിയാൽ ഇത് സാധിക്കുമെന്ന് ചെന്നിത്തലയ്ക്കും അറിയാം. കെപിസിസി അന്തിമ പട്ടിക ഉടൻ പുറത്തിറക്കാനിരിക്കെ അർഹരെ തഴഞ്ഞെന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് മുരളീധരന്റേയും ചെന്നിത്തലയുടേയും തീരുമാനം. ഒടുവിൽ ഇവർക്ക് കൂടി താൽപ്പര്യമുള്ള പട്ടിക ഹൈക്കമാണ്ടിനെ കൊണ്ട് അംഗീകരിക്കുകയും ചെയ്യും.

പാർട്ടി നേതൃത്വത്തിനിടയിൽ കൂടിയാലോചനയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ മുരളീധരൻ എംപി. പാർട്ടിയുടെ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇതാണ് പാർട്ടിയിലെ ഇപ്പോഴത്തെ ശൈലി. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തനിക്ക് വലിഞ്ഞ് കയറി അഭിപ്രായം പറയാൻ പറ്റില്ലാലോയെന്നും കെ മുരളീധരൻ വ്യക്തമാക്കുന്നു. മനോരമ ചാനലിന് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് മുരളീധരൻ തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. കെ പി സി സിയുടെ പ്രചരണ വിഭാഗം ചെയർമാനാണ് ഞാൻ. എന്നാൽ അതിനുള്ള അംഗീകാരം കെ പി സി സി തരുന്നില്ലെന്നും കെ മുരളീധരൻ അഭിമുഖത്തിൽ പറയുന്നു

ഒരും കാര്യങ്ങളിലും ചർച്ചയില്ലാത്തതിനാൽ നേരത്തെ കെ പി സി സി പ്രചരണ സമിതി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ എ ഐ സി സി എന്നെ വീണ്ടും നിയമിച്ചു. ഇനിയും രാജിവെക്കുന്നത് ഹൈക്കമാൻഡിനെ ധിക്കരിക്കുന്നതു പോലെയാകും എന്നതു കൊണ്ടാണ് രാജി വയ്ക്കാത്തത്. പുതിയ നേതൃത്വം വന്നപ്പോൾ അതിനെ സ്വാഗതം ചെയ്തയാളാണ് ഞാൻ. എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്ന ശൈലിയാണ് നേതൃത്വത്തിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാർട്ടിയിൽ താനും രമേശ് ചെന്നിത്തലുയം എല്ലാ കാര്യങ്ങളും ആലോചിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെങ്കിലും പലവഴിക്കായി പോയ പഴയ ഐ ഗ്രൂപ്പുകാരെ ഒരുമിച്ചു നിർത്തിക്കൊണ്ട് കോൺഗ്രസിലെ ഐക്യത്തിന് മുൻകൈയെടുക്കാനാണ് ശ്രമം എന്നും മുരളീധരൻ വിശദീകരിച്ചിട്ടുണ്ട്.

ഇതിലൂടെ വെറും ഗ്രൂപ്പ് പ്രവർത്തനം അല്ല ആഗ്രഹിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്നത് പഴയ ഐ ഗ്രൂപ്പ് സജീവമാക്കുകയെന്നുള്ളതാണ്. കോൺഗ്രസ് തിരിച്ച് വരണം എന്നുള്ളത് സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ആഗ്രഹമാണ്. ആ ആഗ്രഹത്തിന് അനുസരിച്ച പഴയ നേതാക്കളേയും കൂടി സഹകരിപ്പിച്ച് പുതിയ നേതൃത്വം മുന്നോട്ടു പോകണമെന്നാണ് ഞങ്ങൾ പറയുന്നത്. അല്ലാതെ ആരെങ്കിലും മാറി നിൽക്കണമെന്നോ മറ്റാരെയെങ്കിലും മാറ്റി നിർത്തണമെന്നോ ഞങ്ങൾ പറയുന്നില്ലെന്നും വ്യക്തമാക്കുന്ന മുരളധരൻ സഹോദരി പത്മജ വേണുഗോപാലിന് ചില നിരാശകളുണ്ടെന്നും തുറന്ന് പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്മജയെ കാലുവാരാൻ നോക്കി. അതിൽ നടപടിയെടുക്കുന്നില്ല എന്നൊക്കെയുള്ള പരാതികളുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ചെറിയ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെട്ടത്-മുരളീധരൻ പറയുന്നു.

കെപിസിസിയിലെ 44 ഒഴിവ് നികത്തി കെ സുധാകരനും വി ഡി സതീശനും ചേർന്ന് തയ്യാറാക്കിയ ആദ്യ പട്ടിക യുവാക്കൾക്ക് പ്രതിനിധ്യമില്ലെന്നു കാണിച്ച് ഹൈക്കമാൻഡ് മടക്കിയിരുന്നു. ടി എൻ പ്രതാപൻ അടക്കമുള്ളവരുടെ പരാതിയെത്തുടർന്നാണ് ഇത്. ഐ, എ ഗ്രൂപ്പ് നേതാക്കളെ വിളിച്ചിരുത്തി അവർ നൽകുന്ന പേരുകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 280 പേരുടെ പട്ടികയാണ് നൽകിയത്. 30 ശതമാനം നോമിനേഷനുമുണ്ട്. ഈ പട്ടികയിൽ പണം വാങ്ങി ചിലർക്ക് ഇടം നൽകിയെന്നും ആശ്രിതർക്കാണ് മുൻഗണന എന്നുമാണ് പ്രധാന ആക്ഷേപം. പട്ടിക പുറത്തുവിട്ടാലുടൻ പ്രതിഷേധം ഉയർന്നേക്കും. എ ഗ്രൂപ്പ് ക്ഷയിച്ചതും തങ്ങൾക്ക് നേട്ടമാകുമെന്നാണ് ഐ ഗ്രൂപ്പ് പ്രതീക്ഷ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP