Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പികെ കൃഷ്ണദാസിനെ ഗവർണ്ണറാക്കാൻ ഒരുമിച്ച് നീക്കം; ബിഎൽ സന്തോഷിനെ മുന്നിൽ നിർത്തി പ്രതീഷ് വിശ്വനാഥിന്റെ മോഹത്തെ മുളയിലേ നുള്ളാൻ കെ സുരേന്ദ്രൻ; നിലവിലെ നേതൃത്വം മുഴുവൻ ഒറ്റക്കെട്ടാകുന്നത് വിഭാഗീയ മുതലെടുത്ത് അമിത് ഷായുടെ വിശ്വസ്തൻ നേട്ടമുണ്ടാക്കാതിരിക്കാൻ; ഇതിനിടെ വാട്‌സാപ്പിൽ സദാചാര ഗുണ്ടായിസ വിവാദം; കേരള ബിജെപിയിൽ നീക്കങ്ങൾ തകൃതി

പികെ കൃഷ്ണദാസിനെ ഗവർണ്ണറാക്കാൻ ഒരുമിച്ച് നീക്കം; ബിഎൽ സന്തോഷിനെ മുന്നിൽ നിർത്തി പ്രതീഷ് വിശ്വനാഥിന്റെ മോഹത്തെ മുളയിലേ നുള്ളാൻ കെ സുരേന്ദ്രൻ; നിലവിലെ നേതൃത്വം മുഴുവൻ ഒറ്റക്കെട്ടാകുന്നത് വിഭാഗീയ മുതലെടുത്ത് അമിത് ഷായുടെ വിശ്വസ്തൻ നേട്ടമുണ്ടാക്കാതിരിക്കാൻ; ഇതിനിടെ വാട്‌സാപ്പിൽ സദാചാര ഗുണ്ടായിസ വിവാദം; കേരള ബിജെപിയിൽ നീക്കങ്ങൾ തകൃതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സദാചാര ഗുണ്ടായിസം ബിജെപിയിലും വിവാദമാകുന്നു. ബിജെപി പോഷക സംഘടനാ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ വാക്‌പോരുണ്ടാകുന്നുവെന്നാണ് റിപ്പോർട്ട്. ബിജെപിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാൻ മുതിർന്ന നേതാക്കളെല്ലാം ഒരുമിക്കുകയാണ്. പുതിയൊരു വിഭാഗത്തെ പാർട്ടി നേതൃത്വം ഏൽപ്പിക്കുമെന്ന ചർച്ചകൾക്കിടെയാണ് ഇതെല്ലാം. അതിനിടെയാണ് പുതിയ പ്രശ്‌നങ്ങൾ.

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ചയാണ്. ഇതിന് പിന്നിൽ പരിവാർ നേതാവായ പ്രതീഷ് വിശ്വനാഥ് ആണെന്നതാണ് വസ്തുത. ബിജെപിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പിന്തുണയിൽ പ്രതീഷ് പിടിമുറുക്കുമെന്ന വാർത്തകൾ സജീവമാണ്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എല്ലാ വിഭാഗീയതയും മറന്ന് പികെ കൃഷ്ണദാസുമായി അടുത്തു. കേന്ദ്രമന്ത്രി വി മുരളീധരനും കൃഷ്ണദാസുമായുള്ള ഗ്രൂപ്പ് ഭിന്നതകൾ മറന്നു കഴിഞ്ഞു. കൃഷ്ണദാസിനെ ഗവർണ്ണറാക്കാൻ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ സംസ്ഥാന നേതൃത്വം നിർദ്ദേശം വയ്ക്കും. കേരളത്തിലെ പാർട്ടി ഒന്നാണെന്ന് വരുത്താനാണ് നീക്കം. ഇതിനിടെയാണ് പുതിയ വിഭാഗീയ ചർച്ച.

ലിംഗ സമത്വ വിവാദത്തിൽ ബിജെപി നേതൃത്വം ഉടൻ ഇടപെടും. പാർട്ടിക്ക് പുറത്തുള്ള ആർക്കും മറ്റൊരു ആയുധം നൽകാതിരിക്കാനാണ് ഇത്. ലിംഗസമത്വത്തിന് അനുകൂലമായി ഒരു വിഭാഗവും സദാചാരത്തിന് അനുകൂലമായി എതിർ വിഭാഗവും സന്ദേശങ്ങൾ അയയ്ക്കുന്നതിനിടെ മഹിളാ മോർച്ച ഗ്രൂപ്പിൽ നിന്ന് ഒരു സംസ്ഥാന ജനറൽ സെക്രട്ടറി ഒഴിഞ്ഞുപോയി. മറ്റൊരു ജനറൽ സെക്രട്ടറിയുമായുള്ള ഭിന്നതയാണ് ഇതിന് കാരണം. പാലക്കാട് ജില്ലയിലെ കരിമ്പ പനയമ്പാടം ബസ് സ്റ്റോപ്പിലിരുന്ന വിദ്യാർത്ഥികളും അവരെ എതിർത്ത നാട്ടുകാരും തമ്മിൽ 22നുണ്ടായ പ്രശ്‌നമാണു വാട്‌സാപ് ഗ്രൂപ്പുകളിലേക്കു പടർന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കരിമ്പയിൽ നാട്ടുകാരിൽ ചിലർ വിദ്യാർത്ഥികളെ സദാചാര വിഷയം പറഞ്ഞ് അക്രമിച്ചെന്ന പരാതിയിൽ ലിംഗസമത്വത്തിന് അനുകൂലമായി യുവമോർച്ച പാലക്കാട്ടു പ്രകടനം നടത്തിയിരുന്നു. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മിറ്റി കൊച്ചി നഗരത്തിൽ ലിംഗസമത്വത്തിന് അനുകൂലമായി കഴിഞ്ഞദിവസം ധർണ നടത്തി. മഹിളാ മോർച്ച സംസ്ഥാന നേതാവാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമാണ് ഗ്രൂപ്പുകളിൽ ഭിന്നത പ്രകടമായത്. ഈ പരിപാടിയുടെ അറിയിപ്പു ബിജെപി ഗ്രൂപ്പുകളിൽ ഇട്ടപ്പോൾത്തന്നെ ഒരു വിഭാഗം എതിർത്തു. ധർണ നടന്ന ദിവസം ബിജെപി സംസ്ഥാന സമിതി അംഗമായ വനിതാ നേതാവടങ്ങിയ വിഭാഗം അതിനെ എതിർത്തു സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.

മാറുന്ന കാലത്തിനനുസരിച്ചു ലിംഗസമത്വത്തിൽ നിലപാടെടുക്കാൻ പാർട്ടിക്കാവണമെന്ന നിലപാടാണു ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റിന്റെയും കൂട്ടരുടെയും വാദം. യുവമോർച്ചയിൽ വലിയൊരു വിഭാഗവും ഇതിനൊപ്പം നിൽക്കുന്നു. ഇതാണ് ചർച്ചകൾക്ക് കാരണം. ഈ വിഷയത്തിലും സംസ്ഥാന നേതാക്കൾ ഇടപെട്ട് പ്രശ്‌ന പരിഹാരം സാധ്യമാക്കും. സംസ്ഥാന ബിജെപിയിൽ പ്രധാനമായും വി മുരളീധരനെ പിന്തുണയ്ക്കുന്നവരും കൃഷ്ണദാസ് അനുകൂലികളും തമ്മിലായിരുന്നു കുറച്ചു കാലമായി പ്രശ്‌നങ്ങൾ. പ്രതീഷിന്റെ വരവോടെ ഇതിനാണ് വിരമമാകുന്നത്. എംടി രമേശ് അടക്കമുള്ള ചിലർ ഈ പുതിയ നീക്കത്തിൽ മൗനത്തിലുമാണ്.

കെ റെയിലിൽ കേന്ദ്ര പ്രതികൂല തീരുമാനം എടുത്തത് സുരേന്ദ്രന്റെ വിജയമാണ്. നേമത്തെ ടെർമിനലിലും കേന്ദ്രം പുനരാലോചന നടത്തു. സാധാരണ ഇത്തരം കാര്യങ്ങളിൽ വി മുരളീധര പക്ഷം ഏകപക്ഷീയമായാണ് കരുനീക്കം നടത്താറുള്ളത്. എന്നാൽ കെ റെയിൽ വിഷയത്തിൽ പികെ കൃഷ്ണദാസുമായി ചേർന്നാണ് എല്ലാം നടത്തിയത്. ബിജെപി സംസ്ഥാന ഘടകത്തിൽ ഗ്രൂപ്പില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ കൂടിയാണ് ഇത്. മുതിർന്ന നേതാവായ പികെ കൃഷ്ണദാസിന് അർഹിക്കുന്ന സ്ഥാനം നൽകണമെന്ന നിർദ്ദേശം താമസിയാതെ ബിജെപി കേന്ദ്ര നേതൃത്വത്തിന് മുമ്പിൽ സുരേന്ദ്രൻ വയ്ക്കും.

ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ പിന്തുണയാണ് കേരളത്തിലെ നിലവിലെ ബിജെപി നേതൃത്വത്തിന്റെ കരുത്ത്. പ്രതീഷ് വിശ്വനാഥിന് അമിത് ഷായിലുള്ള സ്വാധീനത്തെ ബിഎൽ സന്തോഷിനെ മുന്നിൽ നിർത്തി തകർക്കാനാണ് നീക്കം. അമിത് ഷായുടെ വിശ്വസ്തനായാണ് പ്രതീഷിനെ വിലയിരുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP