Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

''ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല എന്ന് പറയരുത്''! തായ് വാൻ സന്ദർശനത്തിനായി അമേരിക്കൻ സ്പീക്കർ നാൻസി പെലോസി; പെലോസിയുടെ വിമാനം വെടിവെച്ചിടുമെന്ന് ചൈന; തായ് വാാനീസ് കടലിലേക്ക് വെടി ഉതിർത്ത് പ്രതിഷേധിച്ച് ചൈന; യുക്രെയിൻ യുദ്ധത്തിന് പിന്നാലെ മറ്റൊരു ആഗോള ആശങ്ക കൂടി

''ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല എന്ന് പറയരുത്''! തായ് വാൻ സന്ദർശനത്തിനായി അമേരിക്കൻ സ്പീക്കർ നാൻസി പെലോസി; പെലോസിയുടെ വിമാനം വെടിവെച്ചിടുമെന്ന് ചൈന; തായ് വാാനീസ് കടലിലേക്ക് വെടി ഉതിർത്ത് പ്രതിഷേധിച്ച് ചൈന; യുക്രെയിൻ യുദ്ധത്തിന് പിന്നാലെ മറ്റൊരു ആഗോള ആശങ്ക കൂടി

മറുനാടൻ മലയാളി ബ്യൂറോ

തായ് വാൻ സന്ദർശനത്തിനായി അമേരിക്കൻ സ്പീക്കർ നാൻസി പെലോസി പുറപ്പെട്ട ഉടൻ തന്നെ തായ് വാൻ തീരത്തിനു സമീപം വെടിപൊട്ടിച്ചുകൊണ്ട് ചൈനയുടേ സൈനിക പ്രകടനം അരങ്ങേറി. പെലോസി തായ് വാന്റെ മണ്ണിൽ ഇറങ്ങാൻ ശ്രമിച്ചാൽ അവർ സഞ്ചരിക്കുന്ന വിമാനം വെടിവെച്ചിടുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വെള്ളിയാഴ്‌ച്ച രാത്രിയാണ് പെലോസി തന്റെ ഏഷ്യൻ സന്ദർശനത്തിനായി തിരിച്ചത്.

ഏതായാലും കഴിഞ്ഞനാലു പതിറ്റാണ്ടുകാലത്തിനിടയിൽ സംഭവിച്ച ഏറ്റവും വലീയ ഒരു പ്രതിസന്ധിയാണ് ഇപ്പോൾ തായ് വാൻ ഉൾക്കടലിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘർഷത്തിന് ഉടനടി അയവു വന്നില്ലെങ്കിൽ ഒരുപക്ഷെ, മറ്റൊരു യുക്രെയിൻ തായ് വാനിൽ കാണേണ്ടി വരുമെന്ന് ഈ മേഖലയിലെ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നു.

അമേരിക്കൻ ഭരണകൂടത്തിലെ മൂന്നാമത്തെ വലിയ അധികാരകേന്ദ്രം തായ് വാൻ സന്ദരിശിക്കുന്നതിനെതിരെ കടുത്ത ഭാഷയിലാണ് ചൈന പ്രതിഷേധം അറിയിച്ചിരുക്കുന്നത്. തീയോട് കളിക്കുന്നവർ തീയിനാൽ നശിപ്പിക്കപ്പെടുമെന്നായിരുന്നു ചൈനീസ് പരമാധികാരി ഷി ജിൻപിങ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് നൽകിയ മുന്നറിയിപ്പ്. അമേരിക്ക പ്രായോഗിക ബുദ്ധിയോടെ പെരുമാറുമെന്ന് കരുതുന്നതായും ചൈനീസ് നേതാവ് പറഞ്ഞു.

ഈ സംഭവവികാസങ്ങൾക്കിടയിലാണ് ഇന്നലെ പീപ്പിൾസ് ലിബറേഷൻ ആർമി തായ് വാൻ കടലിടുക്കിൽ നടത്തിയ സൈനിക പ്രകടനത്തിന് ഗൗരവമേറുന്നത്. ഇതിൽ മിസൈലുകളും യുദ്ധവിമാനങ്ങളും പങ്കെടുത്തിരുന്നോ എന്ന കാര്യം പക്ഷെ ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതേസമയം രണ്ട് ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടൊപ്പം ചൈനയുടെ തെക്കൻ തീരത്ത് ഗുവാംഗ്ഡോംഗിന് സമീപം ചൈനീസ് നാവിക സേനയുടെ പരിശീലന പ്രകടനവും നടക്കുന്നുണ്ട്.

പെലോസിയുടെ തായ് വാൻ സന്ദർശനം തടയണം എന്നതാണ് ഇതിന്റെ എല്ലാം ഉദ്ദേശം എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കൻ ഭരണ ഘടനപ്രകാരം പാർലമെന്റിന്റെ മേധാവിയായ സ്പീക്കറെ തടയാൻ പ്രസിഡന്റിന് അധികാരമില്ല. അതുകൊണ്ടു തന്നെ നാൻസി പെലോസിയോട് തായ് വാൻ സന്ദർശനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടാൻ ജോ ബൈഡന് സാധിക്കുകയില്ല. അതേസമയം, ഈ സന്ദർശനം അത്ര നല്ലൊരു ആശയമല്ല എന്ന് കഴിഞ്ഞ ദിവസം ബൈഡൻ പറഞ്ഞിരുന്നു. എന്നാൽ, അമേരിക്കൻ സേന അങ്ങനെ ചിന്തിക്കുന്നു എന്നതാണ് താൻ സൂചിപ്പിച്ചതെന്ന് ബൈഡൻ പിന്നീട് തിരുത്തുകയുംചെയ്തു.

പ്രതിസന്ധി അതിന്റെ മൂർദ്ധന്യ ഘട്ടത്തിൽ എത്തിയപ്പോൾ, എന്തിനും തയ്യാറായി നിൽക്കുകയാണ് ചൈന. ''ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല എന്ന് പറയരുത്'' എന്ന വാചകവും ചൈനീസ് അധികൃതർ ഉരുവിട്ടുകഴിഞ്ഞു. 1962-ൽ ഇന്ത്യയെ ആക്രമിക്കുന്നതിനു മുൻപും, 1979-ൽ വിയറ്റ്നാം ആക്രമിക്കുന്നതിനു മുൻപും ചൈന ആവർത്തിച്ചത് ഇതേ വാചകങ്ങൾ ആയിരുന്നു എന്ന് ചൈനീസ് കാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പാർലമെന്റിലെ വിദേശകാര്യ ഉന്നത സമിതിയിൽ ഒരു അംഗം വ്യക്തമാക്കിയത്, നാൻസി പെലോസി തായ് വാൻ സന്ദർശിക്കും എന്നത് ഉറപ്പാണ് എന്നാണ്. അത് സംഭവിച്ചാൽ കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ തായ് വാൻ സന്ദർശിക്കുന്ന, ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ അധികാരി ആയിരിക്കും നാൻസി പെലോസി. അതേസമയം, സ്വന്തം നിലയിൽ വിദേശ ബന്ധങ്ങൾ സ്ഥാപിക്കാൻ, ചൈനയുടേ ഭാഗമായ തായ് വാന് അധികാരമില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ചൈന.

ഇറാഖ് പാർലമെന്റിനു മുൻപിൽ കടുത്ത പ്രതിഷേധം

ലോകത്തിന്റെ പല ഭാഗങ്ങളിലായി അശാന്തി പടരുമ്പോൾ, സ്വതവേ അശാന്തമായ ഇറാഖിൽ അത് കനക്കുകയാണ്. ഇക്കഴിഞ്ഞ ഒരാഴ്‌ച്ചയിൽ രണ്ടു തവണയാണ് പ്രമുഖ ഷിയാ നേതാവ് മുഖ്തദ അൽ- സാദറിന്റെ അനുയായികൾ പാർലമെന്റിനു മുൻപിൽ പ്രതിഷേധം രേഖപ്പെടുത്റ്റിയത്. ഇറാന്റെ പിന്തുണയുള്ള ഒരു വിഭാഗം പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

ഇറഖി സുരക്ഷാ സൈന്യം, കണ്ണീർ വാതക ഷെല്ലുകളും ശബ്ദ ബോംബുകളുമായി പ്രകടനക്കാരെ നേരിട്ടപ്പോൾ ചുരുങ്ങിയത് 125 പേർക്കെങ്കിലും പരിക്ക് പറ്റിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ, പർലമെന്റംഗങ്ങൾക്ക് എത്തിച്ചേരാൻ കഴിയാഞ്ഞതിനാൽ, നടത്താനിരുന്ന യോഗം നടന്നില്ല് എന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക കെട്ടിടങ്ങളും വിദേശ എംബസികളും സ്ഥിതിചെയ്യുന്ന ഇറാഖിന്റെ ഗ്രീൻ സോണിനു മുന്നിലുയർത്തിയ ബാരിക്കേഡുകൾ തകർക്കാൻ പ്രതിഷേധക്കാർ ശ്രമിക്കുന്നുണ്ടായിരുന്നു.

അഴിമതി ഇല്ലാത്ത ഒരു ഭരണകൂടമാണ് തങ്ങൾക്ക് ആവശ്യമെന്ന് പ്രതിഷേധക്കാർ ഉച്ചത്തിൽ ഘോഷിക്കുന്നുണ്ടായിരുന്നു. 2003- ലെ അമേരിക്കൻ അധിനിവേശത്തെ ചെറുക്കാൻ മാഹ്ദി ആർമി രൂപീകരിച്ചതും അൽ സാദർ ആയിരുന്നു. ഡസന കണക്കിന് ബ്രിട്ടീഷ്- അമേരിക്കൻ സൈനികരെ ഈ സംഘടനയിലെ അംഗങ്ങൾ അന്ന് കൊല ചെയ്തിരുന്നു. ഈറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കഡിമി, പ്രതിഷേധക്കാർക്ക് സംരക്ഷണം നൽകാൻ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. അവർ സമാധാനപരമായി പ്രതിഷേധിക്കുന്നിടത്തോളം സംരക്ഷണം നൽകാനാണ് പറഞ്ഞിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP