Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പയ്യന്നൂർ: രാജ്യത്തെ അതീവസുരക്ഷിത സൈനിക മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ അനധികൃതമായി കടന്നുകയറിയ യുവാവ് അറസ്റ്റിൽ. കൊല്ലം ആശ്രാമം സ്വദേശി വിജയ് എബ്രഹാമിനെയാണ്(31) നാവിക അക്കാദമി അധികൃതരുടെ പരാതിയിൽ പയ്യന്നൂർ പൊലിസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രങ്ങളിലൊന്നായ ഏഴിമല നാവിക അക്കാദമയിൽ കഴിഞ്ഞ ദിവസമാണ് യുവാവ് സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നുകൊണ്ടു കയറിപറ്റിയത്. സൈനികനെന്ന ഭാവേന ഇയാൾ ഒരുദിവസം ഇവിടെ താമസിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞതിനു ശേഷം നാവിക ഉദ്യോഗസ്ഥർ പിടികൂടി പയ്യന്നൂർ പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലിസ് ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുറ്റാരോപിതനായ യുവാവിന് മാനസികവിഭ്രാന്തിയുള്ളതായി പൊലിസ് സംശയിക്കുന്നുണ്ട്. ഇയാൾ ഒരുദിവസം അക്കാദമിയിൽ താമസിച്ചതായും വിവരമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP