Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നു; യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനം; ചിന്ത ജെറോമിന്റെ രാജി ആവശ്യപ്പെട്ട് ഗവർണർക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നു; യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനം; ചിന്ത ജെറോമിന്റെ രാജി ആവശ്യപ്പെട്ട് ഗവർണർക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഡി വൈ എഫ് ഐയുടെ തെക്കൻ മേഖലാ ജാഥയുടെ മാനേജരായ യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം സ്ഥാനം ഒഴിയണമെന്ന് പരാതി. ചിന്താ ജെറോം ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിവിൽ കോടതിക്കുള്ള അധികാരങ്ങൾ ഉള്ള കമ്മീഷൻ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് കാട്ടി ഗവർണർക്ക് പരാതി നൽകി.

യൂത്ത കോൺഗ്രസിന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആണ് പരാതി സമർപ്പിച്ചത്.സംസ്ഥാന യുവജന കമ്മീഷൻ എന്നത് സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമാണെന്നും എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ പറയുന്നു. ചെയർപേഴ്‌സൺ സ്ഥാനം ചിന്ത ജെറോം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യമെന്നും അല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ 28 നാണ് ഡിവൈഎഫ്‌ഐയുടെ മേഖലാ ജാഥകൾ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കൻ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.

ബിനു ചുള്ളിയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കൂടി വായിക്കാം:

സിവിൽ കോടതിയുടെ അധികാരങ്ങളുള്ള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ സംസ്ഥാന ജാഥയുടെ മാനേജർ. നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു ജുഡീഷ്യൽ കമ്മീഷന്റെ തലപ്പത്തിരുന്ന് കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ചെയർപേഴ്‌സൺ ചിന്ത ജെറോമിനെ സർക്കാർ ഉടൻ പുറത്താക്കുക. കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവിൽ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ളത്.

9-ാംവകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ 1908-ലെ സിവിൽ നടപടി നിയമസംഹിത(1908ലെ 5-ാം കേന്ദ്ര ആക്ട് )പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷന് ഉണ്ട്. പരാതിയിന്മേൽ ആളെ വിളിച്ചു വരുത്തുന്നതിനും, ഹാജരാകൽ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിന്മേൽ വിസ്തരിക്കുന്നതിനും, രേഖകൾ കണ്ടെടുക്കുവാനും, ഹാജരാക്കുവാൻ ആവശ്യപ്പെടുന്നതിനും, തെളിവ് സ്വീകരിക്കുന്നതിനും, ഏതെങ്കിലും കോടതിയിൽ നിന്നോ, ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിനും ഒക്കെയുള്ള അധികാരം കമ്മീഷനുണ്ട്. അതൊരു സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേർക്കുള്ള വെല്ലുവിളിയും പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്.

ഗവ.സെക്രട്ടറിയുടെ പദവിയിലുള്ള ഉന്നത പൗരബോധവും ജനാധിപത്യ ബോധവും പ്രകടിപ്പിക്കേണ്ടുന്ന പദവിയിലുള്ള ഒരാളിൽ നിന്ന് ഇത്രയും തരം താണ പ്രവൃത്തി പ്രതീക്ഷിക്കുക വയ്യ. ചെയർപേഴ്‌സൺ ചിന്ത ജെറോം തൽസ്ഥാനം രാജിവെച്ച് ഒഴിയണം. അല്ലെങ്കിൽ സർക്കാർ അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ ആർജ്ജവം കാട്ടണം.

യൂത്ത് കമ്മീഷൻ ചെയർപേഴ്‌സൺ പദവിയിലിരുന്നുകൊണ്ട് രാഷ്ട്രീയ പാർട്ടി ജാഥ നയിച്ച് പദവി ദുരുപയോഗം ചെയ്യുന്നതിനെതിരെ ഗവർണ്ണർക്ക് പരാതി നൽകിയിട്ടുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP