Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്; മന്ത്രി ആർ.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച്; പ്രതിഷേധം കനക്കുന്നു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി  പ്രതിപക്ഷ നേതാവ്; മന്ത്രി ആർ.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച്; പ്രതിഷേധം കനക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി ഡി സതീശൻ കത്ത് നൽകി. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകർച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിലെ അപാകതകൾ തിരുത്തി ഓർഡിനൻസ് കൊണ്ടുവരുമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

അതേ സമയം ബാങ്കിലെ ക്രമക്കേടിൽ പ്രതിഷേധം കനക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഇരിഞ്ഞാലക്കുടയിലെ മന്ത്രിയുടെ ഓഫിസിലേക്കായിരുന്നു മാർച്ച്.

മന്ത്രി രാജിവച്ചില്ലെങ്കിൽ, മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. ചികിത്സ കിട്ടാതെ ഒരാൾ മരിച്ചിട്ടും നിക്ഷേപകരെ അപമാനിക്കുന്ന സമീപനം ആണ് മന്ത്രി സ്വീകരിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കോൺഗ്രസ് മാർച്ച് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.

ഒരുമാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഫിലോമിനയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ 28 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സമീപിച്ചു. പക്ഷേ ഒരു രൂപ പോലും കിട്ടിയില്ലെന്ന് ഭർത്താവ് ദേവസി ആരോപിച്ചു.

നിക്ഷേപകർക്ക് ചികിത്സക്ക് പോലും പണം നൽകാത്ത കരുവന്നൂർ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചയ്ക്ക് രണ്ടരയോടെ മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ച മൃതദേഹവുമായി ബന്ധുക്കളും ബിജെപി കോൺഗ്രസ് പ്രവർത്തകരും ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

മരിച്ച ഫിലോമിനയുടെ കുടുംബത്തിന് ഒരു വർഷത്തിനിടെ നാല് ലക്ഷത്തി അറുപതിനായിരം രൂപ നൽകിയിട്ടുണ്ടെന്നാണ് സിപിഎം ഭരണ സമിതിയുടെ വിശദീകരണം. പതിമൂന്ന് തവണകളായി ഇവരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ടെന്നും സിപിഎം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP