Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴ; തടയണകളും വാദികളും നിറഞ്ഞു കവിഞ്ഞു; വിവിധ എമിറേറ്റുകളിൽ മഴക്കെടുതി വ്യാപകം

യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴ; തടയണകളും വാദികളും നിറഞ്ഞു കവിഞ്ഞു; വിവിധ എമിറേറ്റുകളിൽ മഴക്കെടുതി വ്യാപകം

സ്വന്തം ലേഖകൻ

അബുദാബി: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. കനത്ത മഴയിൽ രാജ്യത്തെ തടയണകളും വാദികളും നിറഞ്ഞു കവിഞ്ഞു. കനത്ത മഴയിൽ എമിറേറ്റുകളിൽ വൻനാശനഷ്ടമുണ്ടായെങ്കിലും എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഫുജൈറയിൽ തിങ്കളാഴ്ച രാത്രി 10.30 മുതൽ വ്യാഴാഴ്ച രാവിലെ 9.18 വരെ 234.9 മില്ലീമീറ്റർ മഴയാണ് പെയ്തത്.

ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ മഴക്കെടുതി വ്യാപകമാണ്. രാത്രിയും മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളം കുത്തിയൊലിച്ചൊഴുകുന്ന വാദികളിലിൽ നിന്നും മലനിരകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.

ശക്തായ മഴയിൽ വെള്ളം കയറി ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ 800ലേറെ താമസക്കാരെ സൈന്യത്തിന്റെയും ദ്രുതകർമസേനയുടെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. താമസകേന്ദ്രങ്ങളിൽ ട്രക്കുകളിലും ബോട്ടുകളിലുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷാർജയിലും ഫുജൈറെയിലുമായി സുരക്ഷിതമല്ലാത്ത വീടുകളിൽ നിന്ന് 3900ലേറെ മാറ്റിപ്പാർപ്പിച്ചു. 55 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്.

ഒമാൻ അതിർത്തിയോടു ചേർന്ന റാസൽഖൈമ മേഖലകൾ ഏറെക്കുറെ ഒറ്റപ്പെട്ടതായാണ് വിവരം. മലയോര മേഖലകളിൽ മണ്ണും പാറക്കഷണങ്ങളും റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ വെള്ളം കയറി മുങ്ങി. മലയോരങ്ങളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഖോർഫക്കാനിലേക്കുള്ള ഫുജൈറ റോഡ് ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP