Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ടന്തറയിൽ ശീതളപാനീയങ്ങളും വറപൊരികളും വിൽക്കുന്ന ബംഗാളുകാരന് 66 ലക്ഷം രൂപ ജിഎസ്ടി കുടിശിക! കോയമ്പത്തൂരിലെ ടാം അസോസിയേറ്റ്‌സ് എന്ന കമ്പനി ജി എസ് ടി രജിസ്‌ട്രേഷൻ എടുത്തത് പെരുമ്പാവൂരിലെ വിലാസത്തിൽ; പ്രതിസന്ധിയിലായി ബിദ്യുത് ഷേക്ക്; ഇത് ആർക്കും ആരേയും പറ്റിക്കാൻ കഴിയുന്ന കാലം

കണ്ടന്തറയിൽ ശീതളപാനീയങ്ങളും വറപൊരികളും വിൽക്കുന്ന ബംഗാളുകാരന് 66 ലക്ഷം രൂപ ജിഎസ്ടി കുടിശിക! കോയമ്പത്തൂരിലെ ടാം അസോസിയേറ്റ്‌സ് എന്ന കമ്പനി ജി എസ് ടി രജിസ്‌ട്രേഷൻ എടുത്തത് പെരുമ്പാവൂരിലെ വിലാസത്തിൽ; പ്രതിസന്ധിയിലായി ബിദ്യുത് ഷേക്ക്; ഇത് ആർക്കും ആരേയും പറ്റിക്കാൻ കഴിയുന്ന കാലം

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: ജി എസ് ടിയിൽ ആർക്കും ഒന്നും മനസ്സിലാകുന്നില്ല. ചെറുകിട കച്ചവടക്കാർക്ക് നികുതി വേണ്ടെന്നാണ് നിയമം. ഒന്നരക്കോടിയിൽ അധികം കച്ചവടമുള്ള സ്ഥാപനങ്ങളെ പ്രതിമാസക്കണക്കിലാണ് ജി എസ് ടിയിൽ ചേർക്കേണ്ടത്. പല വൻകിടക്കാരും കള്ളക്കണക്കിൽ രക്ഷപ്പെടുന്നു. ഇതിനിടെയാണ് ചെറുകിട കച്ചവടം നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം രൂപ ജിഎസ്ടി കുടിശിക അടയ്ക്കാത്തതിന് കാരണം കാണിക്കൽ നോട്ടിസ് കിട്ടുന്നത്.

കണ്ടന്തറയിൽ ശീതളപാനീയങ്ങളും വറപൊരികളും വിൽക്കുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശി ബിദ്യുത് ഷേക്കിന്റെ നാട്ടിലെ മേൽവിലാസത്തിലാണ് നോട്ടിസ് ലഭിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായ ടാം അസോസിയേറ്റ്‌സ് എന്ന കമ്പനിയാണ് കുടിശിക വരുത്തിയതെന്നാണു കണ്ടെത്തിയത്. ഇതിൽ നിന്നും മനസ്സിലാകുന്നത് വ്യാജ ജി എസ് ടി രജിസ്‌ട്രേഷനുകളുടെ കഥയാണ്. ആർക്കും ആരേയും പറ്റിക്കാം. കണ്ടു പടിക്കാൻ കഴിയില്ല.

പെരുമ്പാവൂരിലെ ബംഗാളുകാരന്റെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് കമ്പനി 2019 ഫെബ്രുവരി ഒന്നിന് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. 2021 ജനുവരി ഒന്നിനു റജിസ്‌ട്രേഷൻ റദ്ദാക്കി. എന്നാൽ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് രജിസ്‌ട്രേഷൻ കൊടുത്തില്ല. ആരെന്തു കൊടുത്താലും ജി എസ് ടി കിട്ടുന്ന അവസ്ഥ. ഇതാണ് ബംഗാളുകാരനെ വെട്ടിലാക്കുന്നത്.

ആർക്കും തന്റെ തിരിച്ചറിയൽ രേഖകൾ നൽകിയിട്ടില്ലെന്ന് ബിദ്യുതി ഷേക് പറഞ്ഞു. നോട്ടിസ് ലഭിച്ചപ്പോൾ മാത്രമാണ് കമ്പനിയെക്കുറിച്ചു കേൾക്കുന്നത്. 2016 മുതൽ പെരുമ്പാവൂരിൽ കച്ചവടം നടത്തി കുടുംബസമേതം ജീവിക്കുകയാണ് ഇദ്ദേഹം.ജി എസ് ടി വെട്ടിപ്പ് നടത്തിയാലും കുടിശിക വരുത്തിയാലും റവന്യൂ റിക്കവറി നടത്തും. കുടിശികക്കാർക്കെതിരേ റവന്യൂ റിക്കവറിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ ഇവരുടെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ ജിഎസ്ടി വകുപ്പിനാകും. അതുകൊണ്ട് തന്നെ ബംഗാളുകാരൻ പ്രതിസന്ധിയിലാണ്.

റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥർക്ക് അധികാരം നൽകി കേന്ദ്രം ചട്ടം പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുടിശിക വരുത്തിയ വ്യാപാരികൾക്ക് നോട്ടീസ് അയച്ചുതുടങ്ങിയിരുന്നു. ഉദ്യോഗസ്ഥർക്ക് ഇതിനായി ടാർജറ്റും നിശ്ചയിച്ചിരുന്നു. പുതി സോഫ്റ്റ് വെയറിലൂടെ ഇതോടെ രജിസ്‌ട്രേഷനും നികുതിനിർണയത്തിനും വേഗമേറും. കുടിശിക അടയ്ക്കാതെ കബളിപ്പിക്കുന്നവരെ നിമിഷങ്ങൾകൊണ്ട് കണ്ടെത്താം.

ആധാർ- പാൻ നമ്പറുകൾ ബന്ധിപ്പിച്ച അവരുടെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും തിരിച്ചറിയാം. ഇതു വഴിയാണ് ബംഗാളുകാരനേയും കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ കേസിൽ ജി എസ് ടി വകുപ്പ് എന്ത് തീരുമാനം എടുക്കുമെന്നത് നിർണ്ണായകമാണ്. ആരോ ഇയാളുടെ രേഖകൾ തന്ത്രത്തിൽ തരപ്പെടുത്തി തട്ടിപ്പു നടത്തിയെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP