Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഡ്നിയിലെ അപ്പാർട്ട്മെന്റിൽ അഴുകിയ നിലയിൽ രണ്ട് യുവതികളുടെ മൃതദേഹം കണ്ടെത്തിയത് കൂടുതൽ ദുരൂഹതയിലേക്ക്; മരിച്ചത് സൗദി രാജകുടുംബവുമായി ഏറെ അടുപ്പമുള്ള കുടുംബത്തിലെ രണ്ട് യുവതികൾ; വാടക ചോദിച്ചെത്തിയവർ അറിഞ്ഞത് ഒളിച്ചോടി സിഡ്‌നിയിൽ എത്തി എന്ന് കരുതുന്ന സഹോദരികളുടെ മരണം

സിഡ്നിയിലെ അപ്പാർട്ട്മെന്റിൽ അഴുകിയ നിലയിൽ രണ്ട് യുവതികളുടെ മൃതദേഹം കണ്ടെത്തിയത് കൂടുതൽ ദുരൂഹതയിലേക്ക്; മരിച്ചത് സൗദി രാജകുടുംബവുമായി ഏറെ അടുപ്പമുള്ള കുടുംബത്തിലെ രണ്ട് യുവതികൾ; വാടക ചോദിച്ചെത്തിയവർ അറിഞ്ഞത് ഒളിച്ചോടി സിഡ്‌നിയിൽ എത്തി എന്ന് കരുതുന്ന സഹോദരികളുടെ മരണം

മറുനാടൻ മലയാളി ബ്യൂറോ

തെക്ക് പടിഞ്ഞാറൻ സിഡ്നിയിലെ ഒരു അപ്പാർട്ട്മെന്റിൽ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയ സഹോദരിമാർ സൗദി അറേബ്യയിൽ ഉന്നത ബന്ധങ്ങളുള്ള ഒരു കുടുബത്തിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയത് മരണത്തിൽ കൂടുതൽ ദുരൂഹതകൾ ഉയർത്തുന്നു. അഴുകിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അസ്രാ അബ്ദുള്ള ആൽസേലി എന്ന 24 കാരിയും അമാൽ അബ്ദുള്ള ആൽസേലി എന്ന 23 കാരിയുമാണ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്. ഇക്കഴിഞ്ഞ ജൂൺ 7 നായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ഏകദേശം ഒരു മാസത്തോളം അവരുടെ മൃതദേഹങ്ങൾ ആ അപ്പാർട്ട്മെന്റിൽ കിടന്നു എന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. രണ്ട് വ്യത്യസ്ത കിടപ്പുമുറികളിലായിട്ടായിരുന്നു അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വാടക മുടങ്ങിയെന്ന പരാതിയെ തുടർന്ന് അവരെ അവിടെ നിന്നും ഒഴിപ്പിക്കാൻ എത്തിയ അധികൃതരായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കേസിന്റെ ആരംഭം മുതൽ തന്നെ ദുരൂഹത അനുഭവപ്പെടുന്നു. മരണമടയുന്നതിനു മുൻപായി മൂന്നു തവണ പൊലീസ് ഇവരുടെ ക്ഷേമാന്വേഷണങ്ങൾ തിരക്കിയിരുന്നു. അത് തികച്ചും ഒരു സ്വാഭാവിക നടപടി തന്നെയാണ് ആസ്ട്രേലിയയിൽ. അന്ന് അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അപ്പാർട്ട്മെന്റിൽ ആരെങ്കിലും ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ സൂചനകൾ ഇല്ല. അതുപോലെ ഇവരുടെ ദേഹത്ത് മുറിവുകൾ ഏറ്റതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. മരണകാരണമാണെങ്കിൽ ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

മരണമടഞ്ഞ സഹോദരിമാർ, സൗദി അറേബ്യയിലെ ഉന്നത ബന്ധങ്ങൾ ഉള്ള ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നത് ദുരൂഹത വർദ്ധിപ്പിച്ചു. മരണമടഞ്ഞ സഹോദരിമാർക്ക് അനുശോചനം അറിയിച്ച സിഡ്നിയിലെ സൗദി എംബസി അന്വേഷണത്തിൽ സഹായിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങൾ സിഡ്നിയിൽ തന്നെ അടക്കം ചെയ്യാനാണ് സാധ്യതയെങ്കിലും ഇതുവരെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തിട്ടില്ല.

ഈ സഹോദരിമാരുടെ സിഡ്നി ജീവിതത്തെ കുറിച്ച് കാര്യമായ അറിവൊന്നും തന്നെയില്ലെന്ന് പറഞ്ഞ അന്വേഷണോദ്യോഗസ്ഥർ, ഇവരെക്കുറിച്ച് അറിയുന്നവർ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. രാസപരിശോധനകളുടെ ഫലം വന്നാൽ മാത്രമേ മരണ കാരണം കൃത്യമായി പറയാനാവൂ എന്ന് പറഞ്ഞ പൊലീസ് വക്താവ് ഇവർ സ്വന്തം രാജ്യത്തു നിന്നും ഒളിച്ചോടി എത്തിയതാണെന്ന് വിശ്വസിക്കുന്നില്ലെന്നും വെളിപ്പെടുത്തി.

എന്നാൽ, ലഭ്യമായ തെളിവുകൾ പറയുന്നത് അത്തരത്തിലൊരു കാര്യമാണ്. 2017- ൽ ആയിരുന്നു അന്ന് 18 ഉം 19 ഉം വയസ്സുള്ള സഹോദരിമാർ സൗദി അറേബ്യയിൽ നിന്നും ആസ്ട്രേലിയയിൽ എത്തിയത്. പിന്നീട് ഇവിടെയുള്ള അഭയാർത്ഥി ഏജൻസിയെ സമീപിച്ച് വിസ സമ്പാദിക്കുവാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു. ഇവർ. അതുകൊണ്ടു തന്നെ ഇവർ നിരീക്ഷണത്തിലും ആയിരുന്നു. അന്വേഷണം തുടങ്ങി ആഴ്‌ച്ചകൾ കഴിഞ്ഞിട്ടും ഇപ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP